എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് പുത്തരിക്കണ്ടം മൈതാനത്ത് ഇന്ന് സമാപനം. സമാപന സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഒരു മാസം നീണ്ടു നിന്ന ഈ യാത്രയിലൂടെ സംഘടനാ സംവിധാനം ചലിപ്പിച്ചു നിർത്താനായെന്ന് പാർട്ടി വിലയിരുത്തി.കാസര്‍കോടു നിന്ന് തിരുവനന്തപുരം വരെ ഒരുമാസം നീണ്ടു നിന്ന ജാഥയിൽ കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രചാരണം, ഒപ്പം പാര്‍ട്ടിയേയും സര്‍ക്കാരിനേയും ബാധിച്ച വിവാദങ്ങളിൽ രാഷ്ട്രീയ വിശദീകരണം, തില്ലങ്കേരി ബന്ധത്തിൽ തുടങ്ങി മുഖ്യമന്ത്രിയുടെ സുരക്ഷക്കും ബജറ്റിലെ അധിക നികുതി നിർദേശങ്ങൾക്കും എതിരായി ഉയര്‍ന്ന പ്രതിപക്ഷ പ്രതിഷേധങ്ങളും, ജാഥയിലെ ഇടതുമുന്നണി കൺവീനര്‍ ഇപി ജയരാജന്റെ അസാന്നിധ്യം എന്നീ സംഭവങ്ങളെല്ലാം ജാഥയ്ക്കിടയിലുണ്ടായി.പാര്‍ട്ടി സെക്രട്ടറിയെന്ന നിലയിൽ സംഘടനയിൽ എംവി ഗോവിന്ദന്റെ പദവി ഉറപ്പിക്കുന്നതു കൂടിയായി മാറി ഈ ജനകീയ പ്രതിരോധ യാത്ര.
എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇന്ന് സമാപനം
