ബ്രഹ്മപുരം തീപിടുത്തത്തിൽ കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തി ഹരിത ട്രൈബ്യൂണൽ. തുക സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറാൻ ഉത്തരവ്. ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് കൊച്ചി മേയർ എം അനിൽ കുമാർ. ഇപ്പോഴത്തെ സാഹചര്യത്തിൽ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല. വിശദമായ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ താൻ പറഞ്ഞ കാര്യങ്ങളൊന്നും തെറ്റല്ല എന്ന് വ്യക്തമാക്കുന്ന വിശദീകരണം ഉണ്ട്. മുൻ മേയർമാരുടെ കാലത്ത് എല്ലാം കൃത്യമായിരുന്നു എന്ന് പറയുന്നത് വെറുതെയാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പൊലൂഷൻ കൺട്രോൾ ബോർഡിന്റെ റിപ്പോർട്ട് അടക്കം ഉത്തരവിലുണ്ട്. എല്ലാം കോർപ്പറേഷൻ ആത്മാർത്ഥമായും ഉത്തരവാദപരമായും ചെയ്യുമെന്നും മേയർ കൂട്ടിച്ചേർത്തു.
ബ്രഹ്മപുരം തീപിടുത്തത്തിൽ കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തി ഹരിത ട്രൈബ്യൂണൽ
