പരാമർശങ്ങൾക്ക് മറുപടി പറയാനില്ലെന്നും ചരിത്രത്തിലെ വലിയ ഭൂരിപക്ഷം നൽകി ജനങ്ങൾ മറുപടി പറഞ്ഞതാണെന്നും മന്ത്രി റിയാസ്. പ്രതിപക്ഷ നേതാവിന് ഹുങ്കാണ്, സ്പീക്കർക്കുമേൽ കുതിര കയറുകയാണ് പ്രതിപക്ഷം സമവായത്തിന് പ്രതിപക്ഷം വഴങ്ങുന്നില്ല. നിയമസഭയിലെ ബഹളത്തിൽ ചിന്തിക്കേണ്ടത് പ്രതിപക്ഷമാണെന്നും റിയാസ് പറഞ്ഞു. വ്യക്തിപരമായ ആക്ഷേപമാണ് അവർ നടത്തുന്നത്. വ്യക്തിപരമായ ആരോപണം ഉന്നയിച്ചാൽ പേടിച്ച് പിൻമാറുന്നവരല്ല ഞങ്ങൾ. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും റിയാസ് പറഞ്ഞു. മാനേജ്മെൻറ് കോട്ട എന്ന പ്രതിപക്ഷത്തിന്റെ പരിഹാസത്തിനും റിയാസ് മറുപടി നൽകി. കെപിസിസി പ്രസിഡൻ്റിൻ്റെയും ബിജെപി സംസ്ഥാന പ്രസിഡൻ്റിന്റെയും പ്രസ്താവനകൾ ഒരേ പോലെയാണ്. ഇരുവരുടെയും ഇനിഷ്യൽ മാത്രമല്ല രാഷ്ടീയ മനസ്സും ഒരേ പോലെയാണെന്നും റിയാസ് പരിഹസിച്ചു.
പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്
