Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡോ. സിസ തോമസിനുള്ള കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിന്റെ തുടർനടപടിക്ക് വിലക്ക്

കെടിയു വിസി ഡോ. സിസ തോമസിനുള്ള കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിന്റെ തുടർനടപടി വിലക്കി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സിസ  തോമസ് നൽകിയ ഹർജിയിലാണ് നടപടി. അതേസമയം, നോട്ടീസിന് മറുപടി നൽകാൻ സിസയോട് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. സർക്കാർ വിശദമായ സത്യവാങ്മൂലവും നൽകണം. കേസ് 23 ന് വീണ്ടും പരിഗണിക്കും. സർക്കാരിന്റെ അനുമതിയില്ലാതെ വിസിയായി ചുമതലയേറ്റതിനായിരുന്നു സിസ തോമസിന് സർക്കാർ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിഷേധങ്ങൾ സെൻസര്‍ ചെയ്യുന്ന സഭാ ടിവി നടപടിയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം

പ്രതിഷേധങ്ങൾ സെൻസര്‍ ചെയ്യുന്ന സഭാ ടിവി നടപടിയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭയ്ക്ക് അകത്തെ പ്രതിപക്ഷ ദൃശ്യങ്ങൾ കാണിക്കാൻ തയ്യാറായില്ലെങ്കിൽ സമാന്തര ഇടപെടലുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് വിഡി സതീശൻ മുന്നറിയിപ്പ് നൽകി. സഭ ടിവി ഉന്നതാധികാര സമിതിയിൽ നിന്ന് പ്രതിപക്ഷ അംഗങ്ങളുടെ രാജി വാര്‍ത്തക്ക് പിന്നാലെ പുതിയ അംഗങ്ങളെ സഭാ ടിവിയുടെ എഡിറ്റോറിയൽ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു.നിയമസഭാ നടപടികളുടെ തത്സമയ സംപ്രേഷണത്തിൽ പ്രതിപക്ഷ ദൃശ്യങ്ങൾ സെൻസര്‍ ചെയ്യുന്ന സഭാ ടിവി നടപടിയിൽ രണ്ട് തവണയാണ് വി ഡി […]

Posted inലേറ്റസ്റ്റ്

ഒളിക്യാമറയുമായി ഒരു ചാരപ്രാവ്

ചാരവൃത്തിക്കു ചാര സുന്ദരിമാരെ രംഗത്തിറക്കുന്നതു പുതുമയുള്ള കാര്യമൊന്നുമല്ല. ചാരവൃത്തിക്കു ചൈന ഈയിടെ  പയറ്റിയത് അതിനൂതന സംവിധാനങ്ങളാണ്. ഇന്ത്യയുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രീലങ്കന്‍ തീരത്ത് ചാരക്കപ്പല്‍, ആകാശത്തു ചാര ഉപഗ്രഹം, അമേരിക്കയ്ക്കു മുകളിലൂടെ പറത്തിവിട്ടതു ചാര ബലൂണാണ്. ഇപ്പോള്‍ ഇതാ ഒരു ചാരപ്പക്ഷി രംഗത്തുവന്നിരിക്കുന്നു. കാലില്‍ ക്യാമറയും ചിപ്പും ഘടിപ്പിച്ച നിലയില്‍ ഒരു പ്രാവ്.  ഒഡീഷയിലെ ജഗത്സിംഗ്പൂര്‍ തീരത്താണു സംശയാസ്പദമായി ക്യാമറയും ചിപ്പുമുള്ള പ്രാവിനെ കണ്ടെത്തിയത്. മത്സ്യ തൊഴിലാളികളാണ് ഇങ്ങനെയൊരു പ്രാവിനെ കണ്ടത്. വിവരം പൊലീസില്‍ അറിയിച്ചു. എല്ലാവരും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൃശൂരിൽ സദാചാര കൊലക്കേസിൽ  നാലു പേർ ഉത്തരാഖണ്ഡിൽ പിടിയിലായി

തൃശൂരിൽ സദാചാര കൊലക്കേസിൽ  നാലു പേർ ഉത്തരാഖണ്ഡിൽ നിന്ന് കസ്റ്റഡിയിലായി.ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്. ഇവരെ നാല് പേരെയും നാളെ വൈകീട്ടോടെ തൃശൂരിൽ എത്തിക്കും. സഹറിനെ മ‍ർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികളിൽ ഒരാളായ ഗിഞ്ചുവിനെ നാട്ടിൽ നിന്ന് വാഹനത്തിൽ കൊച്ചിയിൽ എത്തിച്ച നവീൻ, പ്രതികൾക്ക് ഒളിവിൽ പോകാൻ സാമ്പത്തിക സഹായം നൽകിയ ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ എന്നിവർ പൊലീസ് പിടിയിലായിരുന്നു. ഫെബ്രുവരി പതിനെട്ടിന് രാത്രിയിലാണ് വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ എട്ടംഗ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എച്ച് ഐ എൽ അടച്ചുപൂട്ടാൻ തീരുമാനിച്ചതായി കേന്ദ്രസർക്കാർ

ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ്സ് ലിമിറ്റഡ് (എച്ച് ഐ എൽ) അടച്ചുപൂട്ടാൻ തീരുമാനിച്ചതായി കേന്ദ്രസർക്കാർ.  കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര രാസവളം വകുപ്പ് മന്ത്രി പാർലമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ആലുവ എച്ച് ഐ എല്ലിൽ നിന്ന് തൊഴിലാളികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇവിടുത്തെ തൊഴിലാളികളുടെ സ്വമേധയാ വിരമിക്കലിനുള്ള പണം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വകുപ്പ് എംപിക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഫാക്ടറിയിൽ ഡിഡിടി ഉത്പാദനം പടിപടിയായി കുറച്ചിരുന്നു. ഉൽപാദന ചെലവ് വർദ്ധിച്ചത് അടക്കമുള്ള കാരണങ്ങളാണ് ഫാക്ടറി പൂട്ടാൻ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആര്‍ സുഗതന്‍ ജീവിച്ചിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിനു പകരം നിയമസഭാ മന്ദിരം ഇടിച്ചു നിരത്തി അവിടെ ചൊറിയണം നടണമെന്നു പറയുമായിരുന്നെന്ന് കെപിസിസി പ്രസിഡന്‍റ്

കമ്യൂണിസ്റ്റ്നേതാവ് ആര്‍ സുഗതന്‍ ജീവിച്ചിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിനു പകരം നിയമസഭാ മന്ദിരം ഇടിച്ചു നിരത്തി അവിടെ ചൊറിയണം നടണമെന്നു പറയുമായിരുന്നെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു. സുഗതന്‍ മുമ്പ് സെക്രട്ടേറിയറ്റിനെക്കുറിച്ചാണ് ഇതു പറഞ്ഞതെങ്കിലും ഇപ്പോള്‍ രണ്ടിടത്തും ഇതു ബാധകമാണ്. ജീര്‍ണതയുടെ മൂര്‍ധന്യത്തിലെത്തിയ കേരള നിയമസഭ, ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിക്കുകയും പ്രതിപക്ഷ അംഗങ്ങളെ അടിച്ചുവീഴ്ത്തുകയും ചെയ്യുന്ന ഭീകരരുടെ താവളമായെന്ന് അദ്ദേഹം പറഞ്ഞു.ഒരു ദിവസം എട്ടോ പത്തോ മിനിറ്റ് നേരം നിയമസഭ സമ്മേളിക്കാന്‍ 36,28,594 രൂപ ചെലവിടുന്നതിനു പകരം ആ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള പരാമർശത്തില്‍ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.

നെഹ്റുവിന്റെ പിൻമുറക്കാർ എന്തുകൊണ്ട് നെഹ്റുവിന്റെ പേര് ഒപ്പം ചേർക്കുന്നില്ലെന്ന മോദിയുടെ പരാമർശത്തിൽ കെ.സി വേണുഗോപാല്‍ എംപി പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി. മോദിയുടെ പരാമർശം സോണിയ ഗാന്ധിയേയും രാഹുലിനെയും അപമാനിക്കുന്നതാണെന്ന് കുറ്റപ്പെടുത്തിയാണ് നോട്ടീസ്.അതേസമയം സഭയില്‍ സംസാരിക്കാൻ അനുവദിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി. രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും അദാനി വിഷയത്തില്‍ പ്രതിപക്ഷവും പ്രതിഷേധിച്ചതോടെ ഇരുസഭകളും തിങ്കളാഴ്ച വരേക്ക് പിരിഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യം ശക്തമാണെങ്കിൽ തന്നെ സംസാരിക്കാൻ അനുവദിക്കണമെന്നാണ് രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞത്. […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 17

◾നിയമസഭയില്‍ സ്പീക്കര്‍ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ഒമ്പതു മിനിറ്റിനകം സഭ പിരിഞ്ഞു. സ്പീക്കറുടെ ഓഫീസിനു മുന്നില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ വാദികളായ ഏഴ് എംഎല്‍എമാരെ പ്രതികളാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസെടുത്തത്. കെ.കെ രമയുടെ കൈയൊടിച്ചെന്ന പരാതിയില്‍ കേസെടുത്തില്ല. ചോദ്യോത്തര വേളക്കിടയിലും പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തില്‍ ഇറങ്ങി. ചോദ്യോത്തരവേള റദ്ദാക്കി. വൈകാതെ സഭ പിരിഞ്ഞു. സഭ തിങ്കളാഴ്ച വീണ്ടും ചേരും. (ജനാധിപത്യത്തിന്റെ വിഷപ്പുക…. https://youtu.be/ZdBGp3k-HxFY ) ◾കോണ്‍ഗ്രസ് […]

Posted inബിസിനസ്സ്

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍, പവന് 43,040!

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ആദ്യമായി 43,000 കടന്നു. ഇന്ന് പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 43,000 കടന്നത്. 43,040 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപ കൂടി 5380 രൂപയായി. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഈ വിലയ്ക്ക് പുറമേ മൂന്ന് ശതമാനം ജി.എസ്.ടി., കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും നല്‍കണം. അതായത് 46,500 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കൂ. ഈ മാസത്തിന്റെ തുടക്കത്തില്‍ […]

Posted inടെക്നോളജി

‘റിവോള്‍ട്ട്’ സ്മാര്‍ട്ട് വാച്ച് 1,695 രൂപയ്ക്ക്!

ജനപ്രിയ വാച്ച് ബ്രാന്‍ഡായ ഫാസ്ട്രാക്ക് അവരുടെ പുതിയ ‘റിവോള്‍ട്ട്’ സ്മാര്‍ട്ട് വാച്ച് സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. റിവോള്‍ട്ട് എഫ്എസ് 1 എന്ന ബജറ്റ് മോഡലാണ് താങ്ങാനാവുന്ന വിലയില്‍ ബ്ലൂടൂത്ത് കോളിങ് സംവിധാനമടക്കം ഉള്‍കൊള്ളിച്ച് റിലീസ് ചെയ്തിരിക്കുന്നത്. നൂതനമായ ചിപ്സെറ്റിന്റെ പിന്തുണയുള്ള സിംഗിള്‍സിങ്ക് ബ്ലൂടൂത്ത് കോളിങ്ങുമായാണ് റിവോള്‍ട്ട് എഫ്.എസ്1 വരുന്നത്. ഇത് സ്ഥിരവും വ്യക്തവുമായ കോളുകള്‍ ഉറപ്പാക്കുന്നു. 1.83 ഇഞ്ച് അള്‍ട്രാവിയു ഡിസ്പ്ലേയും 200-ലധികം വാച്ച് ഫെയ്സ് ഓപ്ഷനുകളും സ്മാര്‍ട്ട് വാച്ചിലുണ്ട്. 24ഃ7 ഹൃദയമിടിപ്പ് നിരീക്ഷണം, എസ്പിഒ2 മോണിറ്റര്‍, […]