പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്ന് സഭ ചേർന്നത് ഒൻപത് മിനിറ്റ് മാത്രം. ചോദ്യോത്തരവേള സസ്പെൻറ് ചെയ്തു. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം.ആവർത്തിച്ചാവശ്യപ്പെട്ടിട്ടും സഭാനടപടികളുമായി സഹകരിക്കാത്ത പ്രതിപക്ഷ നടപടി നിരാശാജനകമാണെന്ന് സ്പീക്കർ പറഞ്ഞു.അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നൽകാത്തതിലും, കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫീസിനു മുന്നിൽ നടന്ന സംഘർഷത്തിൽ പ്രതിപക്ഷ എം എൽ എ യുടെ പരാതിയിലും, വനിതാ വാച്ച് ആൻറ് വാർഡിന്റെ പരാതിയിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ വിവേചനമുണ്ടെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കാനിരുന്നത്. വനിതാ […]
രാഷ്ട്രപതി ദ്രൗപതി മുർമുവിന് ശംഖുമുഖം വിമാനത്താവളത്തിൽ മൂന്ന് സേനാ വിഭാഗവും ചേർന്ന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകും
രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഇന്ന് രാവിലെ തിരുവനന്തപുരത്തെ ശംഖുമുഖം വിമാനത്താവളത്തിൽ മൂന്ന് സേനാ വിഭാഗവും ചേർന്ന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകും. രാജ്യത്തെ സമുദ്രമേഖല സംബന്ധിച്ച താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് നാവികസേനാംഗങ്ങൾ ആധുനിക സാങ്കേതിക വിദ്യയിൽ കൂടുതൽ പ്രാവീണ്യം നേടണമെന്നും, വാണിജ്യപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സമുദ്രശക്തി നിർണായക പങ്കാണ് വഹിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്നലെ കൊച്ചിയിൽ ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐ എൻ എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡൻറ് കളർ സമ്മാനിക്കുകയായിരുന്നു […]
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 17
◾രാജ്യത്തു ജനാധിപത്യമുണ്ടെങ്കില്‍ ലോക്സഭയില്‍ തനിക്കു പ്രസംഗിക്കാന്‍ അവസരം തരണമെന്നും പ്രസംഗം സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യാതിരിക്കണമെന്നും രാഹുല്‍ഗാന്ധി. വിദേശത്തു നടത്തിയ പ്രസംഗത്തിനു മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്ന ബിജെപി നേതൃത്വത്തോടാണ് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. ലണ്ടനിലെ പ്രസംഗത്തിനു സഭയ്ക്കുള്ളില്‍ വിശദീകരണം നല്കാന്‍ തയാറാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ◾ബഫര്‍സോണ്‍ വിധിയില്‍ ഭേദഗതി വന്നാലും ഖനനം അടക്കം പരിസ്ഥിതിക്കു ദോഷമുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് തുടരുമെന്ന് സുപ്രീം കോടതി. വിധിയില്‍ ഭേഗഗതി വരുത്തിയാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആശങ്കകള്‍ക്കു പരിഹാരമാകില്ലേയെന്ന് സുപീം കോടതി […]
സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു
സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു. ഇന്ന് രാത്രിയോടെ കൂടുതൽ ഇടങ്ങളിൽ മഴ കിട്ടിയേക്കും. കിഴക്കൻ മേഖലകളിലാണ് മഴ സാധ്യത കൂടുതലുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നലെ രാത്രിയോട് കൂടി സംസ്ഥാനത്ത് മഴ സജീവമായിരുന്നു. മഴ കിട്ടി തുടങ്ങിയതോടെ താപനിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.
രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പ്രസിഡന്റ്‌സ് കളർ അവാർഡ് ഐഎൻഎസ് ദ്രോണാചാര്യ ഏറ്റുവാങ്ങി
രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പ്രസിഡന്റ്‌സ് കളർ അവാർഡ് ഐഎൻഎസ് ദ്രോണാചാര്യ ഏറ്റുവാങ്ങി. ലെഫ്റ്റനന്റ് കമാൻഡർ ദീപക് സ്കറിയയാണ് ഐഎൻഎസ് ദ്രോണാചാര്യക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. സായുധ സൈനിക പരിശീലന യൂണിറ്റിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് പ്രസിഡന്റ്‌സ് കളർ അവാർഡ്. നാവിക സേനയുടെ സായുധ പരിശീലന കേന്ദ്രമാണ് കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യ. രൂപ ഘടനയിലും വർണ വിന്യസത്തിലും മാറ്റം വരുത്തിയ ശേഷമുള്ള പുതിയ പതാകയാണ് പ്രസിഡന്റ്സ് കളർ അവാർഡ് മുദ്രയിൽ ആലേഖനം ചെയ്തിരിക്കുന്നത്. അഭിമാനകരമായ നേട്ടം […]
കാനറ ബാങ്ക് റൂപേ കാര്‍ഡ് യുപിഐയുമായി ബന്ധിപ്പിക്കാം
കാനറ ബാങ്കിന്റെ റൂപേ ക്രെഡിറ്റ് കാര്‍ഡ് ഇനി മുതല്‍ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കാന്‍ അവസരം. എന്‍സിപിസിഐയുമായി ചേര്‍ന്നാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കള്‍ക്ക് ഭീം ആപ്പ് ഉപയോഗിച്ച് റൂപേ ക്രെഡിറ്റ് കാര്‍ഡ് യുപിഐ സേവനവുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. കാനറ ബാങ്കിന്റെ റൂപേ ക്ലാസിക്, റൂപേ പ്ലാറ്റിനം, റൂപേ സെലക്ട് എന്നീ മൂന്ന് കാര്‍ഡുകളാണ് യുപിഐയുമായി ബന്ധിപ്പിക്കാന്‍ സാധിക്കുക. റുപേ ക്രെഡിറ്റ് കാര്‍ഡും യുപിഐയും ബന്ധിപ്പിക്കുന്നതോടെ, കാര്‍ഡ് ഉപയോഗിക്കാതെ തന്നെ ഡിജിറ്റലായി പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കുന്നതാണ്. ബാങ്ക് […]
ദര്‍ശന രാജേന്ദ്രന്റെ ‘പുരുഷ പ്രേതം’ ട്രെയിലര്‍
ദര്‍ശന രാജേന്ദ്രന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘പുരുഷ പ്രേത’ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ക്രിഷാന്ദ് ഒരുക്കുന്നതാണ് ‘പുരുഷ പ്രേതം’. ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കും. സോണി ലിവില്‍ ‘പുരുഷ പ്രേത’മെന്ന ചിത്രം 24 മുതലാണ് സ്ട്രീമിംഗ് തുടങ്ങുക. ജഗദീഷ്, അലക്‌സാണ്ടര്‍ പ്രശാന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സംവിധായകന്‍ ക്രിഷാന്ദ് തന്നെ ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് സുഹൈല്‍ ബക്കര്‍ ആണ്. […]
‘ഓ മൈ ഗോഡ് 2’ ഡയറക്റ്റ് ഒടിടി റിലീസിന്
അക്ഷയ് കുമാറിന്റേതായി വരാനിരിക്കുന്ന അടുത്ത ചിത്രം ‘ഓ മൈ ഗോഡ് 2’ തിയറ്റര്‍ റിലീസ് ഒഴിവാക്കി ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. 2021 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. ഭഗവാന്‍ ശിവനെ അനുസ്മരിപ്പിക്കുന്ന രൂപത്തിലായിരുന്നു ഫസ്റ്റ് ലുക്കില്‍ അക്ഷയ് കുമാര്‍. വൂട്ട്/ ജിയോ സിനിമയാണ് ചിത്രത്തിന്റെ ഡയറക്റ്റ് ഒടിടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ലെറ്റ്‌സ് സിനിമ റിപ്പോര്‍ട്ട് […]
13,000 ഓര്‍ഡറുകളുമായി ഫ്രോങ്ക്‌സ് മുന്നേറുന്നു
മാരുതി സുസുക്കി ജിംനി (അഞ്ച് സീറ്റര്‍), മാരുതി സുസുക്കി ഫ്രോങ്ക്‌സ് എന്നീ രണ്ട് പുതിയ മോഡലുകള്‍ ചേര്‍ത്ത് തങ്ങളുടെ എസ്യുവി പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്താനാണ് മാരുതി സുസുക്കി ഇന്ത്യ ലക്ഷ്യമിടുന്നത്. രണ്ട് എസ്യുവികളും ജനുവരി 12ന് നടന്ന ഓട്ടോ എക്സ്പോ 2023ല്‍ പ്രദര്‍ശിപ്പിച്ചു. അതേ ദിവസം തന്നെ ഇവയുടെ ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതുവരെ മാരുതി സുസുക്കി ഫ്രോങ്ക്‌സിന് 13,000 ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഫ്രോങ്ക്‌സിന്റെ വില 6.75 ലക്ഷം രൂപയില്‍ തുടങ്ങി 11 ലക്ഷം രൂപ വരെ […]
സ്വപ്നമെഴുത്തുകാരി
സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്നു വേര്‍തിരിക്കാനാവാത്ത അനുഭവങ്ങളുടെ ലോകമാണ് ഈ പുസ്തകം. ഓരോ അടരും വായനക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പൂരിപ്പിക്കാവുന്ന തരത്തിലാണ് ഇതില്‍ പ്രത്യക്ഷമാകുന്നത്. സവിശേഷമായ കോപ്പിലെഫ്റ്റ് സ്വഭാവമുള്ള എഴുത്തുകളാണ് സ്മിത ഗിരീഷിന്റേത്. എവിടെയും വേരുകളില്ലാത്ത നിരന്തര സഞ്ചാരിയായ ജിപ്സിപ്പെണ്‍കുട്ടിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ‘സ്വപ്നമെഴുത്തുകാരി’ എന്ന പേര് പുസ്തകത്തിന്റെ ത്രെഡ് തന്നെയാണ്. കഥകളും അനുഭവങ്ങളും തമ്മിലുള്ള അതിരുകള്‍ കലങ്ങുന്ന ഹൃദ്യമായ അനുഭവമാണ് ഈ പുസ്തകം. ഭാവനയുടെയും അനുഭവത്തിന്റെയും അതിരുകള്‍ മായ്ക്കുന്ന രചനകളുടെ സമാഹാരം. ‘സ്വപ്നമെഴുത്തുകാരി’. മാതൃഭൂമി. വില 160 […]
