Posted inആരോഗ്യം

ചിക്കന്‍പോക്സിനെതിരെ ജാഗ്രത പുലര്‍ത്താം

വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട അസുഖമാണ് ചിക്കന്‍പോക്സ്. അതിവേഗം പടരുന്ന രോഗമാണിത്. ഗര്‍ഭിണികള്‍, എയ്ഡ്‌സ് രോഗികള്‍, പ്രമേഹ രോഗികള്‍, നവജാത ശിശുക്കള്‍, അര്‍ബുദം ബാധിച്ചവര്‍, ഹോസ്റ്റലുകളിലും മറ്റും കൂട്ടത്തോടെ ഒരുമിച്ച് താമസിക്കുന്നവര്‍ തുടങ്ങിയവര്‍ ചിക്കന്‍പോക്സിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നും ഉള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ സ്പര്‍ശനം മൂലവും ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന ജലകണങ്ങള്‍ വഴിയും രോഗം പടരും. കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മുതല്‍ കുമിള […]

Posted inലേറ്റസ്റ്റ്

ആയിരത്തിലേറെ പട്ടികളെ പട്ടിണിക്കിട്ടു കൊന്നു, സംരക്ഷണ ഫീസ് പിടുങ്ങി

സംരക്ഷണ ഫീസ് പിടുങ്ങി, ആയിരത്തിലേറെ പട്ടികളെ പട്ടിണിക്കിട്ടു കൊന്നെന്നു വിശ്വസിക്കാന്‍തന്നെ പ്രയാസം. ദക്ഷിണ കൊറിയയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ യാങ്പിയോങ്ങിലാണ് സംഭവം. ഒരു കെന്നല്‍ കെയര്‍ ഫാമില്‍ ആയിരത്തിലേറെ നായ്ക്കള്‍ ചത്തു. ദുര്‍ഗന്ധം അസഹ്യമായതോടെ അയല്‍വാസികള്‍ പരാതിപ്പെട്ടു. അധികൃതര്‍ പരിശോധിച്ചപ്പോഴാണ് പട്ടി സംരക്ഷണ കേന്ദ്രത്തില്‍ ആയിരത്തോളം പട്ടികള്‍ ചത്തുകിടക്കുന്നതായി കണ്ടത്. നായ്ക്കളെ പരിപാലിക്കാമെന്നു പറഞ്ഞ് അനേകരുടെ അരുമകളായ നായ്ക്കളെ നായി പരിപാലന കേന്ദ്രത്തില്‍ കൊണ്ടുവന്നത് ഓസിനല്ല, മുന്തിയ ഫീസ് വാങ്ങിയാണ്. ഭക്ഷണമോ വെള്ളമോപോലും നല്‍കാതെ അവയെ  പൂട്ടിയിട്ട് […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  രാജ്യത്തു ജനാധിപത്യമുണ്ടെങ്കില്‍ ലോക്‌സഭയില്‍ തനിക്കു പ്രസംഗിക്കാന്‍ അവസരം തരണമെന്നും പ്രസംഗം സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യാതിരിക്കണമെന്നും രാഹുല്‍ഗാന്ധി. വിദേശത്തു നടത്തിയ പ്രസംഗത്തിനു മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്ന ബിജെപി നേതൃത്വത്തോടാണ് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. ലണ്ടനിലെ പ്രസംഗത്തിനു സഭയ്ക്കുള്ളില്‍ വിശദീകരണം നല്കാന്‍ തയാറാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ബഫര്‍സോണ്‍ വിധിയില്‍ ഭേദഗതി വന്നാലും ഖനനം അടക്കം പരിസ്ഥിതിക്കു ദോഷമുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് തുടരുമെന്ന് സുപ്രീം കോടതി. വിധിയില്‍ ഭേഗഗതി വരുത്തിയാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആശങ്കകള്‍ക്കു പരിഹാരമാകില്ലേയെന്ന് സുപീം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സൈനിക ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരണം

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അസമിലേക്കുള്ള യാത്രക്കിടെ ബോംഡിലയിലെ മണ്ടാല പർവത മേഖലയില് വച്ചാണ് അപകടമുണ്ടായത്. ഉച്ചയോടെ നാട്ടുകാരാണ് അപകട വിവരം സൈന്യത്തെ അറിയിച്ചത്.  അപകട കാരണം കണ്ടെത്താൻ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിജെപി ഉയർത്തുന്ന ആരോപണങ്ങളോട് പ്രതികരിച്ച് രാഹുൽ ഗാന്ധി

വിദേശത്ത് വെച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ ബിജെപി ഉയർത്തുന്ന ആരോപണങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ജനാധിപത്യം ശക്തമാണെങ്കിൽ തന്നെ പാർലമെൻറിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി ഭരണപക്ഷത്തെ വെല്ലുവിളിച്ചു. ലണ്ടനിൽ നടത്തിയ പ്രസ്താവനയിൽ സഭയ്ക്കകത്ത് വിശദീകരണം നല്കാൻ തയ്യാറെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.നാല് കേന്ദ്രമന്ത്രിമാരാണ് തനിക്കെതിരെ ആരോപണമുന്നയിച്ചത്. വിഷയത്തിൽ പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിമാർക്ക് കിട്ടിയ അവസരം തനിക്കുമുണ്ടാകുമെന്നും കരുതുന്നതായും അദ്ദേഹം പറഞ്ഞു. വിശദീകരണം നൽകുകയെന്നത് തന്റെ അവകാശമാണ്. ഇനിയതല്ല താൻ നിശബ്ദനാക്കപ്പെടുമോയെന്നതും കണ്ടറിയേണ്ടി വരുമെന്നും രാഹുൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൃത്യമായി പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാത്തവർക്ക് ശമ്പളമില്ലെന്ന് സർക്കാർ

കൃത്യമായി പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാത്തവർക്ക് ശമ്പളമില്ലെന്ന് സർക്കാർ. അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കി. ജോലികൾ കൃത്യമായി ചെയ്യാത്തവർക്ക് ശമ്പളം മാറി നൽകേണ്ടതില്ലെന്നാണ് ഉത്തരവ്. വീഴ്ച്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. പഞ്ചിംഗ് കാര്യത്തിൽ മേലുദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഉത്തരവിലുണ്ട്.പുതുവർഷത്തിലെ ആദ്യ പ്രവർത്തി ദിവസം തന്നെ സർക്കാർ ഓഫീസുകൾ കളക്ടറേറ്റ് , വകുപ്പ് മേധാവികളുടെ ഓഫീസുകൾ ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം ഒരുക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോൺഗ്രസ് പ്രവർത്തകർ കൊച്ചി കോർപറേഷന് മുന്നിൽ നടത്തിയ സമരത്തിനിടെ കോർപറേഷൻ ജീവനക്കാർക്ക് മർദ്ദനം

കോൺഗ്രസ് പ്രവർത്തകർ കൊച്ചി കോർപറേഷന് മുന്നിൽ നടത്തിയ സമരത്തിനിടെ കോർപറേഷൻ ജീവനക്കാർക്ക് മർദ്ദനം. കോർപറേഷൻ സെക്രട്ടറിയടക്കം നാല് ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് തല്ലി. സുഭാഷ് പാർക്കിനകത്ത് വെച്ചാണ് മർദ്ദിച്ചത്. ഓഫീസിൽ ആരെയും കയറ്റി വിടാതെയുള്ള സമരം നടക്കില്ലെന്ന് പൊലീസ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഉച്ചയോടെ ഓഫീസിൽ പ്രവേശിക്കാൻ കോർപറേഷൻ സെക്രട്ടറിയും മറ്റും ശ്രമിച്ചപ്പോഴായിരുന്നു മർദ്ദനമേറ്റത്. കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദറിനെ അസഭ്യം വിളിച്ചു കൊണ്ട് വളഞ്ഞ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഓവർസിയർ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിക്കെതിരെ വീണ്ടും കെ സുധാകരൻ

മുഖ്യമന്ത്രിക്കെതിരെ വീണ്ടും കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സുധാകരൻ. സ്വപ്ന സുരേഷിനെതിരെ പാർട്ടി സെക്രട്ടറി മാനനഷ്ടത്തിന് പരാതി നൽകി, എന്തേ മുഖ്യമന്ത്രി കേസ് കൊടുക്കാതിരുന്നതെന്ന് സുധാകരൻ ചോദിച്ചു. ഇത് സിപിഎം വിലയിരുത്തണം. എം വി ഗോവിന്ദന്റെ മടിയിൽ കനമില്ലെന്നും അതുകൊണ്ടാണ് അദ്ദേഹം പരാതി നൽകിയതെന്നും സുധാകരൻ പറഞ്ഞു. മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. പരിശോധിച്ച് നടപടിയെടുക്കും. പാർട്ടി പുനഃസംഘടനയിൽ ഗ്രൂപ്പുകൾക്ക് സ്ഥാനമില്ല. ചർച്ചയിൽ അത് വ്യക്തമാക്കിയിട്ടുണ്ട്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കുമെന്നും സുധാകരൻ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബഫർസോൺ ഹർജികളിൽ കേരളത്തിന് പ്രതീക്ഷ നൽകുന്ന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി

ബഫർസോൺ ഹർജികളിൽ കേരളത്തിന് പ്രതീക്ഷ നൽകുന്ന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. വിധിയിൽ ഭേദഗതി വരുത്തിയാൽ കേരളത്തിലടക്കം ആശങ്കകൾ തീരില്ലെ എന്ന് കോടതി ചോദിച്ചു. കരട്, അന്തിമ വിജ്ഞാപനങ്ങളായവയ്ക്ക് ഇളവോടെ ബഫർ സോൺ വിധിയിൽ ഭേദഗതി വരുത്തിയാൽ കേരളത്തിൻ്റെ ആശങ്ക തീരില്ലെ  എന്നാണ് വാദത്തിനിടെ സുപ്രീം കോടതി ചോദിച്ചത്. ജനങ്ങളുടെ സാധാരണ പ്രവർത്തനങ്ങൾക്ക് യതൊരു തടസവും വരുത്താൻ കോടതി ഉദ്ദേശിക്കുന്നില്ല. എന്നാൽ ഭേദഗതി വന്നാലും ഖനനം അടക്കം പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്ന പ്രവർത്തനങ്ങൾക്ക് വിലക്ക് തുടരുമെന്ന് ജസ്റ്റിസ് ബി ആർ ഗവായ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മഞ്ഞ റേഷൻ കാർഡുകൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിർദേശം

ഒരാൾ മാത്രം അംഗമായുള്ള അന്ത്യോദയ അന്നയോജന അതായത് മഞ്ഞനിറത്തിലുള്ള റേഷൻ കാർഡുകൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകി. ഇത്തരം കാർഡുകളിൽ എഴുപത്തിയഞ്ച് ശതമാനത്തിലധികവും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന സംശയത്തിലാണ് പരിശോധിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. പട്ടികയിലുള്ള കാർഡുകൾ ഉദ്യോഗസ്ഥർ നേരിട്ടു പോയി പരിശോധിച്ച് അവ അതേ വിഭാഗത്തിൽ നിലനിർത്തേണ്ടതുണ്ടോ എന്നു റിപ്പോർട്ട് നൽകണം. ഇല്ലെങ്കിൽ ആ കാർഡ്  മുൻഗണനാ വിഭാഗത്തിലേക്കു അതായത് പിങ്ക് കാർഡിലേക്കു മാറ്റണമെന്നാണ് നിർദേശം.