ഒരാൾ മാത്രം അംഗമായുള്ള അന്ത്യോദയ അന്നയോജന അതായത് മഞ്ഞനിറത്തിലുള്ള റേഷൻ കാർഡുകൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകി. ഇത്തരം കാർഡുകളിൽ എഴുപത്തിയഞ്ച് ശതമാനത്തിലധികവും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന സംശയത്തിലാണ് പരിശോധിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. പട്ടികയിലുള്ള കാർഡുകൾ ഉദ്യോഗസ്ഥർ നേരിട്ടു പോയി പരിശോധിച്ച് അവ അതേ വിഭാഗത്തിൽ നിലനിർത്തേണ്ടതുണ്ടോ എന്നു റിപ്പോർട്ട് നൽകണം. ഇല്ലെങ്കിൽ ആ കാർഡ് മുൻഗണനാ വിഭാഗത്തിലേക്കു അതായത് പിങ്ക് കാർഡിലേക്കു മാറ്റണമെന്നാണ് നിർദേശം.
മഞ്ഞ റേഷൻ കാർഡുകൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിർദേശം
