ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെയുള്ള പണിമുടക്കിൽ കേരള ഗവൺമെൻറ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ, കേരള ഗവൺമെന്റ് സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ, ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ എന്നീ അസോസിയേഷനുകളും പങ്കെടുക്കും. നാളെ സ്വകാര്യ സർക്കാർ ആശുപത്രികളിൽ ഒപി വിഭാഗം പ്രവർത്തിക്കില്ല. അത്യാഹിതവിഭാഗം മാത്രമേ പ്രവർത്തിക്കൂ.കോഴിക്കോട് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണു സമരം നടത്തുന്നത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കും
