ഉയർന്ന പി എഫ് പെൻഷനു വേണ്ടി ഓപ്ഷൻ സ്വീകരിക്കാൻ മെയ് മൂന്ന് വരെയാണ് സമയം.ഉയർന്ന പി എഫ് പെൻഷന് ഓപ്ഷൻ നൽകുമ്പോൾ സ്കീമിന്റെ 26 (6) വ്യവസ്ഥയനുസരിച്ച് കൂടുതൽ പി എഫ് വിഹിതം അടച്ചു വന്നതിന്റെ ഓപ്ഷൻ അനുമതി രേഖ അപ്ലോഡ് ചെയ്യണമെന്ന നിർദേശം ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി ഇപിഎഫ്ഒ യുടെ വിശദീകരണം തേടി. എസ് സാഹിർ ഉൾപ്പെടെയുള്ള ബി എസ് എൻ എൽ ജീവനക്കാർ നൽകിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ ഫയലിൽ സ്വീകരിച്ചു. കേസ് ഇരുപത്തിമൂന്നാം തീയതിയിലേക്കു മാറി.
ഉയർന്ന പി എഫ് പെൻഷനു വേണ്ടി ഓപ്ഷൻ സ്വീകരിക്കാൻ മെയ് മൂന്ന് വരെ സമയം
