ഇന്ത്യന്‍ സിനിമയില്‍ ധാരാളം ബോക്സോഫീസുകള്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത സിനിമയാണ് പഠാന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് എത്തിയ ചിത്രം ബോളിവുഡിന് കൈത്താങ്ങായി തീര്‍ന്നു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 500 കോടിയും ആഗോള ബോക്സ് ഓഫീസില്‍ 1000 കോടിയും ഇതിനകം പിന്നിട്ട ചിത്രം തിയറ്ററുകളില്‍ 50 ദിവസവും പൂര്‍ത്തിയാക്കി. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. 56 ദിവസങ്ങള്‍ക്കിപ്പുറമാണ് പഠാന്റെ ഒടിടി പ്രീമിയര്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ട്രാക്കര്‍മാരായ ലെറ്റ്സ് സിനിമയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം മാര്‍ച്ച് […]
നെറ്റ്ഫ്‌ലിക്‌സ് ആഗോള ടോപ്പ് 10 ലിസ്റ്റില്‍ ‘ഇരട്ട’യും
ഒടിടി റിലീസ് ആയെത്തി ആഗോള ശ്രദ്ധ നേടിയ ചിത്രമായിരുന്നു ടൊവീനോ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി. നെറ്റ്ഫ്‌ലിക്‌സിന്റെ ഡയറക്റ്റ് റിലീസ് ആയിരുന്നു ഇത്. ഇപ്പോഴിതാ നെറ്റ്ഫ്‌ലിക്‌സിലൂടെ എത്തിയ മറ്റൊരു മലയാള ചിത്രവും ആന്തര്‍ദേശീയ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. ജോജു ജോര്‍ജ് ഡബിള്‍ റോളില്‍ എത്തിയ ഇരട്ടയാണ് ആ ചിത്രം. തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം സാമ്പത്തിക വിജയം നേടിയില്ല. എന്നാല്‍ ഒടിടി റിലീസില്‍ അര്‍ഹിച്ച അംഗീകാരം സ്വന്തമാക്കുകയാണ് ഈ ചിത്രം. മാര്‍ച്ച് […]
പുതിയ പള്‍സര്‍ മോഡലുകള്‍ ഇന്ത്യയിലെത്തി
ബജാജ് ഓട്ടോ പള്‍സര്‍ എന്‍എസ് 200, എന്‍എസ് 160 എന്നിവയുടെ 2023 പതിപ്പുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇപ്പോള്‍ പുതിയ ഹാര്‍ഡ്വെയറും കോസ്മെറ്റിക് അപ്ഗ്രേഡുകളും ലഭിക്കുന്നു. ഓരോ മോഡലിന്റെയും മുന്‍ പതിപ്പുകളെ അപേക്ഷിച്ച് മോട്ടോര്‍സൈക്കിളുകളുടെ വില യഥാക്രമം 7,000 രൂപയും 10,000 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട് . ബജാജ് പള്‍സര്‍ എന്‍എസ് 200 ന് ഇപ്പോള്‍ 1.47 ലക്ഷം രൂപയും പള്‍സര്‍ എന്‍എസ് 160 ന് ഇപ്പോള്‍ 1.37 ലക്ഷം രൂപയുമാണ് വില. രണ്ട് വിലകളും എക്‌സ്-ഷോറൂം […]
സിദ്ധാര്‍ത്ഥ
പുഴ ഒഴുകിക്കൊണ്ടേയിരിക്കുന്നു. നിരന്തരമായ ഒഴുക്ക്. എന്നാലും എപ്പോഴും അത് അവിടെത്തന്നെയുണ്ട്. എപ്പോഴും ഒരേപോലെ. എന്നാല്‍, അനുനിമിഷം അതു പുതിയതുമാണ്… ബുദ്ധദര്‍ശനത്തെ അടിസ്ഥാനമാക്കി എഴുതപ്പെട്ട, നൊബേല്‍ സമ്മാന ജേതാവ് ഹെര്‍മന്‍ ഹെസ്സേയുടെ ക്ലാസിക് നോവലിന്റെ മാതൃഭൂമി പതിപ്പ്. പ്രശസ്ത പരിഭാഷക രമാ മേനോന്റെ മികച്ച മൊഴിമാറ്റം. ‘സിദ്ധാര്‍ത്ഥ’. വില 192 രൂപ.
നാല്പത് കഴിഞ്ഞോ? ഓട്‌സ് ശീലമാക്കാം!
നാല്‍പ്പത് വയസു കഴിഞ്ഞാല്‍ ഭക്ഷണകാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്. സാധാരണ ഗതിയില്‍ നാല്‍പ്പതാം വയസു മുതല്‍ക്കാണ് കാര്‍ഡിയോ, വാസ്‌കുലര്‍ അസുഖങ്ങളും പ്രമേഹം തുടങ്ങിയ അസുഖങ്ങളും ഉണ്ടാകുന്നത്. പക്ഷെ, ഭക്ഷണകാര്യത്തില്‍ നിയന്ത്രണം വരുത്തിയാല്‍ നിരവധി അസുഖങ്ങളില്‍ നിന്നും മോചനം നേടാന്‍ നമുക്ക് സാധിയ്ക്കും. നാല്പതു കഴിഞ്ഞാല്‍ ചില ഭക്ഷണവസ്തുക്കള്‍ക്ക് പ്രാധാന്യം നല്കണം. ഓട്‌സില്‍ മോശപ്പെട്ട കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റാ ഗ്ലൂക്കോസ് ധാരാളമായി അടങ്ങിയിരിയ്ക്കുന്നു. ഓട്‌സ് ശീലമാക്കിയാല്‍ കൊളസ്‌ട്രോള്‍ അഞ്ചു മുതല്‍ പത്തു ശതമാനം വരെ കുറയുന്നു. ചെറിയ്ക്ക് […]
മധ്യാഹ്ന വാര്‍ത്തകള്‍
നിയമസഭ വീണ്ടും ബഹളത്തില്‍ മുങ്ങി. സ്പീക്കര്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷി നേതൃയോഗത്തില്‍ നേര്‍ക്കുനേര്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പോരടിച്ചശേഷമാണ് നിയമസഭയിലെത്തിയത്. നിയമസഭയില്‍ സ്പീക്കറിന്റെ ഡയസിനു താഴെ പ്രതിഷേധിച്ചു. ഇതോടെ സ്പീക്കര്‍ ചോദ്യോത്തര വേള സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി നിയമസഭ പിരിഞ്ഞു. അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ വിളിച്ച അനുരഞ്ജന യോഗത്തില്‍. എംഎല്‍എമാര്‍ക്കു പറയാനുള്ളതു കേള്‍ക്കണമെന്നും അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കില്‍ സഭ നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി […]
കണക്കുകള്‍ തിങ്കളാഴ്ച ഹാജരാക്കാന്‍ വൈദേകം റിസോര്‍ട്ട് അധികൃതരോട് ആദായനികുതി വകുപ്പ് ടിഡിഎസ് വിഭാഗം നിര്‍ദ്ദേശം നൽകി
നികുതി സംബന്ധമായ കണക്കുകള്‍ തിങ്കളാഴ്ച ഹാജരാക്കാന്‍ വൈദേകം റിസോര്‍ട്ട് അധികൃതരോട് ആദായനികുതി വകുപ്പ് ടിഡിഎസ് വിഭാഗം നിര്‍ദ്ദേശം നൽകി. ഇന്ന് ഹാജരാകാനായിരുന്നു നേരത്തെ നോട്ടീസ് നല്‍കിയതെങ്കിലും ഉദ്യോഗസ്ഥരുടെ അസൗകര്യം മൂലമാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. അതേ സമയം വൈദേകത്തെക്കുറിച്ച് കിട്ടിയ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് വിജിലന്‍സിന്റെ തീരുമാനം.വിവാദമായ കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് ടി ഡി എസ് വിഭാഗം ഈ മാസം രണ്ടിന് പരിശോധന നടത്തിയിരുന്നു.അന്ന് ഉദ്യോഗസ്ഥര്‍ കൊണ്ടു പോയ രേഖകളുമായി ബന്ധപ്പെട്ട […]
വാദപ്രതിവാദങ്ങളുമായി വിഡി സതീശനും മുഹമ്മദ് റിയാസും
മന്ത്രി റിയാസിനെതിരെ വീണ്ടും പരിഹാസവാക്കുകളുമായി വി ഡി സതീശൻ.റിയാസ് പറഞ്ഞതുപോലുള്ള നേതാക്കളുടെ പാരമ്പര്യം തനിക്കില്ല. പക്ഷേ സ്പോൺസേഡ‍് സീരിയലിൽ അല്ല വർക്ക് ചെയ്യുന്നത്. റിയാസ് ഇടയ്ക്ക് പത്രം വായിക്കുകയും വാർത്ത കാണുകയും വേണം. പരിണിതപ്രജ്ഞർ ഒരു പാട് ഉള്ളപ്പോൾ മന്ത്രി ആയതിന്റെ അമ്പരപ്പാണ് റിയാസിന്. സ്വപ്നയ്ക്കെതിരെ ഒരു നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും കുടുംബത്തെ മുഴുവൻ അപഹസിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാത്തയാളാണെന്നും റിയാസിനെതിരെ പ്രതിപക്ഷ നേതാവ് പറഞ്ഞു.പ്രതിപക്ഷം പലതവണ ബിജെപിക്ക് എതിരെ സമരം നടത്തി. ബിജെപിക്കെതിരെ സംസാരിക്കാൻ സിപിഎം […]
സ്പീക്കറുടെ ഓഫീസിനു മുന്നില്‍ ഇന്നലെ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
സ്പീക്കറുടെ ഓഫീസിനു മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധ സംഭവങ്ങളുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ചാലക്കുടി എംഎൽഎ സനീഷിന്റെ പരാതിയിലാണ് ഒരു കേസ്.എച്ച്. സലാം,സച്ചിൻദേവ്,അഡി. ചീഫ് മാർഷൽ മൊയ്ദ്ദീൻ എന്നിവർക്കെതിരെയാണ് എഫ്ഐആര്‍. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സനീഷിൻ്റെ മൊഴിയെടുത്താണ് കേസ് രജിസ്റ്റർചെയ്തത്.ഭരണ പക്ഷ എംഎല്‍എമാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.മർദ്ദിക്കുക, പരിക്കേൽപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.അതേ സമയം വനിത വാച്ച് ആന്‍റ് വാര്‍ഡന്‍ നൽകിയ പരാതിയില്‍ പ്രതിപക്ഷ എംഎല്‍എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് […]
ക്ഷേത്ര കലശത്തിൽ പാർട്ടി നേതാക്കളുടെ ചിത്രം പതിക്കരുതെന്ന് എം വി ജയരാജൻ
വിശ്വാസം രാഷ്ട്രിയവൽകരിക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ക്ഷേത്ര കലശത്തിൽ പാർട്ടി നേതാക്കളുടെ ചിത്രം പതിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കതിരൂർ പാട്യം നഗറിലെ കുറുമ്പക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിലാണ് പി ജയരാജന്റെ ചിത്രവും ഉൾപ്പെടുത്തിയത്.കലശം, ഘോഷയാത്ര ഇവയെല്ലാം രാഷ്ട്രീയ ചിഹ്നങ്ങളും രാഷ്ട്രീയ നേതാക്കളുടെ ചിത്രവുമില്ലാതെയാണ് പോകേണ്ടത്. വിശ്വാസം എന്നത് രാഷ്ട്രീയവത്കരിക്കാൻ പാടില്ല. വിശ്വാസത്തിന്റെ ഭാഗമായി വർഗീയ സംഘടനകൾ രാഷ്ട്രീയത്തെയും രാഷ്ട്രീയം വിശ്വാസത്തെയും ഉപയോഗപ്പെടുത്താൻ പാടില്ലെന്നതാണ് ഞങ്ങളുടെ നിലപാടെന്ന് എംവി ജയരാജൻ […]
