തമിഴിനു പിന്നാലെ തെലുങ്ക് സിനിമാ അരങ്ങേറ്റത്തിന് ജോജു ജോര്‍ജ്. നവാഗതനായ എന്‍ ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ പ്രമുഖ ബാനറുകളായ ആയ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പഞ്ച വൈഷ്ണവ് തേജ് നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്കിനൊപ്പമാണ് താരത്തിന്റെ തെലുങ്ക് അരങ്ങേറ്റം നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചെങ്ക റെഡ്ഡി എന്നാണ് ജോജു അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രത്തിന്റെ പേര്. […]
‘ഓ മേരി ലൈല’ ഒടിടി റിലീസിന് സൈന പ്ലേയിലൂടെ
ആന്റണി വര്‍ഗീസ് നായകനായെത്തിയ ‘ഓ മേരി ലൈല’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. നവാഗതനായ അഭിഷേക് കെ എസ് ആണ് ഓ മേരി ലൈല സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആന്റണി വര്‍ഗീസ് എത്തിയ ചിത്രമാണിത്. ചിത്രത്തില്‍ ആന്റണിയുടെ കഥാപാത്രത്തിന്റെ പേര് ലൈലാസുരന്‍ എന്നാണ്. പുതുമുഖം നന്ദന രാജനാണ് ചിത്രത്തിലെ നായിക. അനുരാജ് ഒ […]
രാത്രി വാര്‍ത്തകള്‍
സ്പീക്കറുടെ ഓഫീസിനു മുന്നില്‍ സമരത്തിനിടെ മര്‍ദനമേറ്റ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കര്‍ക്കു പരാതി നല്‍കി. കെ.കെ രമ, ഉമ തോമസ്, സനീഷ് കുമാര്‍ ജോസഫ്, ടി വി ഇബ്രാഹിം, എകെഎം അഷ്റഫ് എന്നിവരാണ് പരാതി നല്‍കിയത്. മര്‍ദിച്ച വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ഇതേസമയം നിയമസഭയിലെ സംഘര്‍ഷം പരിഹരിക്കാന്‍ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. നാളെ രാവിലെ എട്ടിനാണ് യോഗം. മോദി സര്‍ക്കാര്‍ രാജ്യത്തെ മിസൈല്‍, റഡാര്‍ അപ്ഗ്രഡേഷന്‍ കരാര്‍ അദാനിയുടെ […]
ഹോണ്ടയുടെ ഇന്ത്യ ഷൈന്‍ 100 എത്തി
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഷൈന്‍ 100 അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും മിതമായ വിലയില്‍ ഇന്ധനക്ഷമതയുള്ള മോട്ടോര്‍ സൈക്കിളാണിത്. നിലവില്‍ 125സിസി മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലെ ഏറ്റവും ജനപ്രിയവും വിശ്വസനീയവുമായ ബ്രാന്‍ഡാണ് ഹോണ്ട ഷൈന്‍ 125. ഷൈന്‍ 100 മോട്ടോര്‍സൈക്കിളിലൂടെ 100 സിസി യാത്രക്കാരുടെ വിഭാഗത്തിലും സാന്നിധ്യമറിയിക്കുകയാണ് കമ്പനി. ഉപഭോക്താക്കളുടെ കൂടുതല്‍ വിശ്വാസ്യതക്കായി 12 പേറ്റന്റ് ആപ്ലിക്കേഷനുകളോടെയാണ് ഷൈന്‍ 100 എത്തുന്നത്. ബ്ലാക്ക് വിത്ത് റെഡ് സ്‌ട്രൈപ്‌സ്, ബ്ലാക്ക് വിത്ത് ബ്ലൂ സ്‌ട്രൈപ്‌സ്, ബ്ലാക്ക് വിത്ത് […]
ആടുകണ്ണന്‍ ഗോപി
ആടുകണ്ണിന്റെ ഭീകരാക്രമണത്തിനു കീഴില്‍ നിഷ്‌ക്രിയമായ പൊലീസും നിയമവും. ബലാത്സംഗങ്ങള്‍, പാതകങ്ങള്‍, രക്തക്കറ പൂണ്ട കുടുംബചരിത്രങ്ങള്‍. അവസാനം ആടുകണ്ണന്റെ കഴുത്തറക്കാന്‍ തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കുന്നു. ഒരു നാള്‍ ദുരൂഹസാഹചര്യത്തില്‍ അയാള്‍ കൊല്ലപ്പെടുന്നു. ആരാണ് അയാളെ കൊന്നത്?. ‘ആടുകണ്ണന്‍ ഗോപി’. ടി.അജീഷ്. ഗ്രീന്‍ ബുക്‌സ്. വില 205 രൂപ.
വെള്ള കുപ്പികളില്‍ ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ 40,000 മടങ്ങ് ബാക്ടീരിയകള്‍!
പുനരുപയോഗിക്കാവുന്ന വെള്ള കുപ്പികളില്‍ ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ 40,000 മടങ്ങ് ബാക്ടീരിയകള്‍ അടങ്ങിയിരിക്കുമെന്ന് പുതിയ പഠനം. യുഎസ് ആസ്ഥാനമായുള്ള വാട്ടര്‍ഫില്‍ട്ടേഴ്‌സ്ഗുരുഡോട്ട്‌കോമിലെ ഗവേഷക സംഘമാണ് വ്യത്യസ്ത തരം അടപ്പുകളുള്ള വെള്ളക്കുപ്പികള്‍ പരിശോധനക്ക് വിധേയമാക്കിയത്. ഗ്രാം നെഗറ്റീവ്, ബാസിലസ് ബാക്ടീരിയകള്‍ എന്നിവയാണ് കുപ്പികളില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാം നെഗറ്റീവ് ബാക്ടീരിയകള്‍ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അണുബാധക്ക് കാരണമാകും. ചിലതരം ബാസിലസ് ദഹനനാളത്തിന്റെ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഗവേഷകര്‍ വിശദീകരിച്ചതായി എന്‍.ഡി.ടി.വിയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കുപ്പികളില്‍ അടുക്കളയിലെ പാത്രം കഴുകുന്ന […]
സംസ്ഥാനത്ത് വേനൽമഴ തുടങ്ങി
കാലാവസ്ഥ വകുപ്പ് പ്രവചിച്ച പോലെ സംസ്ഥാനത്ത് വേനൽമഴ തുടങ്ങി. വൈകിട്ടോടെ പത്തനംതിട്ടയിലെ വിവിധ മേഖലകളിൽ മഴ ലഭിച്ചു. ഏഴ് മണിയോടെ കോട്ടയത്തും വേനൽ ചൂടിനിടെ ആശ്വാസമായി മഴ എത്തി. രാത്രി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. കോട്ടയം പത്തനംതിട്ട ജില്ലകൾക്കൊപ്പം എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. മാർച്ച് 15 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് […]
വീട്ടുകാര്‍ അറിയാതെ ഒരു കോടീശ്വരന്‍
വയസ് വെറും 26. പേര് ഗ്യൂസെപ്പെ ഫിയോറന്റീനോ. ഗ്യൂസെപ്പെ ഒരു കോടീശ്വരനാണ്. വീട്ടില്‍ ഒന്നിച്ചു കഴിയുന്ന സ്വന്തം മാതാപിതാക്കള്‍ക്കു പക്ഷേ, അക്കാര്യം അറിയില്ല. അറിഞ്ഞാല്‍ പുലിവാലാകുമെന്നതിനാലാണ് ഗ്യുസെപ്പെ അക്കാര്യം രഹസ്യമാക്കിയത്. ഇറ്റലിയിലാണു ഗ്യൂസെപ്പെ ജനിച്ചത്. സിസിലിയന്‍ കുടുംബം. കൊള്ളസംഘങ്ങളും അധോലോകവും വാഴുന്ന രാജ്യമാണ് ഇറ്റലി. അവിടെ ജീവിച്ചാല്‍ മകന്‍ ഗ്യൂസെപ്പെ ഫിയോറന്റീനോയും മാഫിയാത്തലവനാകുമെന്നു മാതാപിതാക്കള്‍ ഭയന്നു. അതുകൊണ്ട് എല്ലാം വിറ്റുപെറുക്കി അവര്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കു മാറിത്താമസിച്ചു. അവിടെ വിദ്യാഭ്യാസമെല്ലാം നല്‍കി മകനെ വളര്‍ത്തി. ഗ്യൂസെപ്പെ ഇ കൊമേഴ്‌സിലെ ബിസിനസ് […]
ബഫർസോൺ വിധി പരിഷ്ക്കരിക്കുമെന്ന് സൂചന നൽകി സുപ്രീം കോടതി
ബഫർസോൺ വിധി പരിഷ്ക്കരിക്കുമെന്ന് സൂചന നൽകി സുപ്രീം കോടതി. സമ്പൂർണ്ണ വിലക്ക് പ്രായോഗികമല്ലെന്നും കോടതി നീരീക്ഷിച്ചു. മനുഷ്യരെ ഇറക്കി വിട്ട് പരിസ്ഥിതി സംരക്ഷിക്കാനാവില്ലെന്ന് കേന്ദ്രസർക്കാരും ഇന്ന് കോടതിയിൽ വാദിച്ചു. ഹർജിയിൽ കേരളത്തിന്റെ വാദം നാളെ നടക്കും.കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരമുണ്ടാകുമെന്ന സൂചന നല്‍കിയാണ് ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണം. സാധാരണ ജനങ്ങളുടെ ജീവനോപാധികളെയും ദൈനംദിന ജീവിതത്തെയും ബാധിക്കുമെന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ല എന്ന നിലപാട് കോടതി ഇന്ന് വീണ്ടും ആവർത്തിച്ചു. […]
ഗണേഷ് കുമാർ എം.എൽ.എ ക്കെതിരെ കെ.ജി.എം.ഒ.എ
ഗണേഷ് കുമാർ എം.എൽ.എ ക്കെതിരെ കെ.ജി.എം.ഒ.എ. ‘ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണ്’ എന്ന ശ്രീ ഗണേശ് കുമാർ എം.എൽ.എ യുടെ പ്രസ്താവന തങ്ങളുടെ രോഗികളുടെ ജീവൻ കാക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന ഡോക്ടർ സമൂഹത്തെ അപമാനിക്കുന്നതും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്ന് കെ.ജി.എം.ഒ.എ പ്രതികരിച്ചു . ചികിത്സാപ്പിഴവുകൾ സംശയിക്കുന്ന സാഹചര്യങ്ങളിൽ രോഗികൾക്ക് അതിനായി വ്യവസ്ഥാപിതമായ നിയമ നടപടികൾ സ്വീകരിക്കാമെന്നിരിക്കേ ഡോക്ടർമാർ കയ്യേറ്റം ചെയ്യപ്പെടേണ്ടവരാണെന്ന രീതിയിൽ പ്രതികരിക്കുന്നത് നിയമം കയ്യിലെടുക്കാനും ശിക്ഷ വിധിക്കാനും സാമൂഹ്യ വിരുദ്ധരെ പ്രേരിപ്പിക്കുന്നതിന് തുല്യമാണ്.ആശുപത്രി ആക്രമണങ്ങൾക്കെതിരെ ഐ എം.എ. […]
