ബഫർസോൺ വിധി പരിഷ്ക്കരിക്കുമെന്ന് സൂചന നൽകി സുപ്രീം കോടതി. സമ്പൂർണ്ണ വിലക്ക് പ്രായോഗികമല്ലെന്നും കോടതി നീരീക്ഷിച്ചു. മനുഷ്യരെ ഇറക്കി വിട്ട് പരിസ്ഥിതി സംരക്ഷിക്കാനാവില്ലെന്ന് കേന്ദ്രസർക്കാരും ഇന്ന് കോടതിയിൽ വാദിച്ചു. ഹർജിയിൽ കേരളത്തിന്റെ വാദം നാളെ നടക്കും.കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരമുണ്ടാകുമെന്ന സൂചന നല്‍കിയാണ് ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണം. സാധാരണ ജനങ്ങളുടെ ജീവനോപാധികളെയും ദൈനംദിന ജീവിതത്തെയും ബാധിക്കുമെന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ല എന്ന നിലപാട് കോടതി ഇന്ന് വീണ്ടും ആവർത്തിച്ചു. ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി തേടി കേന്ദ്രസര്‍ക്കാരും ഇളവ് തേടി കേരളവും നല്കിയ അപേക്ഷകൾ പരിഗണിക്കവേയാണ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നീരീക്ഷണം.
ബഫർസോൺ വിധി പരിഷ്ക്കരിക്കുമെന്ന് സൂചന നൽകി സുപ്രീം കോടതി
