Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിജേഷ് പിള്ള ഒളിവിലെന്ന് കർണാടക പൊലീസ്

സ്വപ്ന സുരേഷിനെ കേസിൽ നിന്ന് പിന്മാറാൻ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലെന്ന് കർണാടക പൊലീസ്. വിജേഷ് പിള്ളയെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബംഗളുരു വൈറ്റ് ഫീൽഡ് ഡിസിപി വ്യക്തമാക്കി. വിജേഷ് പിള്ളയ്ക്ക് വാട്സാപ്പ് വഴിയാണ് സമൻസ് നൽകിയത്. അതിനോട് വിജേഷ് പിള്ള ഇത് വരെ പ്രതികരിച്ചിട്ടില്ല. ഫോൺ സ്വിച്ച്ഡ് ഓഫാണ്. എത്രയും പെട്ടെന്ന് കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് സമൻസ് നൽകിയത്. വിജേഷ് പിള്ളയെ കണ്ടെത്താൻ ആവശ്യമെങ്കിൽ കേരളാ പോലീസിന്റെ സഹായം തേടുമെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

പ്രതിപക്ഷത്തിന്‍റെ അസാധാരണ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. സ്പീക്കറുടെ ചേമ്പറിലാണ് കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കുന്നില്ല. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഇന്നുണ്ടായ സംഘർഷമാകും ചർച്ചാ വിഷയം.തുടർച്ചയായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതിന് എതിരെ പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർ എ എൻ ഷംസീറിന്‍റെ ഓഫീസിന് മുന്നില്‍ നടത്തിയ ഉപരോധമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്മപുരത്തെ മാലിന്യ മല ഇനിയും നീക്കിയില്ലെങ്കില്‍ തീപിടുത്ത ദുരന്തം ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്

ബ്രഹ്മപുരത്തെ മാലിന്യ മല ഇനിയും നീക്കിയില്ലെങ്കില്‍ തീപിടുത്ത ദുരന്തം ആവര്‍ത്തിക്കുമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച സ്റ്റേറ്റ് ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്നറിയിപ്പ്. തീപിടുത്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കൊച്ചി കോര്‍പറഷന് ആണ്. ബയോ മൈനിങ് പൂര്‍ണ പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന് മുന്‍പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഇതിലാണ് കൊച്ചി കോര്‍പറേഷനടക്കം പ്രതിസ്ഥാനത്തുള്ള ബ്രഹ്മപുരം തീപിടുത്തത്തിന്റെ മുന്നറിയിപ്പ്.കോര്‍പറേഷന് തന്നെയാണ് ബ്രഹ്മപുരത്ത് ഇതുവരെ സംഭവിച്ചതിനെല്ലാം ഉത്തരാവിദിത്തം.ബയോ മൈനിങ് ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അടുത്തൊന്നും പൂര്‍ത്തിയാകില്ലെന്നും റിപ്പോര്‍ട്ട് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സഭ തർക്കത്തില്‍ ഓർ‍ത്തഡോക്സ് വിഭാഗം പ്രതിനിധികൾ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി

ദില്ലി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് അടക്കമുള്ള ഓർത്തഡോക്സ് വിഭാഗം പ്രതിനിധികൾ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. സഭ തർക്കം പരിഹരിക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന നിയമ നിര്‍മാണത്തില്‍ നിന്ന് സർക്കാര്‍ പിൻമാറണമെന്ന് ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് മാനിക്കാതെയാണ് സർക്കാർ നടപടിയെന്നും ഇവർ ചൂണ്ടികാട്ടി. നിയമനിർമാണവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ സർക്കാര്‍ ഓർത്തഡോക്സ് വിഭാഗവുമായി ചർച്ച നടത്തണമെന്നും ദില്ലി ഭദ്രാസനാധിപൻ  ആവശ്യപ്പെട്ടു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെൻറിൽ ഭരണപ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു

ജനാധിപത്യവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെൻറിൽ ഭരണപ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു.അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി എംപിമാർ പ്രതിഷേധ മാർച്ച് നടത്തി. പാർലമെൻ്റിൽ നിന്നും ഇഡി ഓഫീസിലേക്ക് നടത്തിയ മാർച്ച് പാർലമെൻ്റ് വളപ്പിൽ തന്നെ പൊലീസ് തടഞ്ഞു. റോഡിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച എംപിമാർ പിന്നീട് തിരിച്ചു പോയി. 18 പ്രതിപക്ഷ പാർട്ടികളുടെ നൂറോളം എംപിമാരുമാണ് മാർച്ചിൽ പങ്കെടുത്തത്. കൊടും അഴിമതിയിൽ അന്വേഷണം വേണമെന്നും, […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ മാര്‍ച്ച് 15

◾സ്പീക്കറുടെ ഓഫീസിനു മുന്നില്‍ ബാനറുമായി പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേ കൈയേറ്റം. നാലു പേര്‍ക്കു പരിക്ക്. കെ.കെ. രമയ്ക്കു ഭരണപക്ഷ എംഎല്‍എയുടെ ചവിട്ടേറ്റു. കോണ്‍ഗ്രസിന്റെ സനീഷ്‌കുമാര്‍ സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണു. എം.കെ. അഷറഫ്, ടി.വി. ഇബ്രാഹിം എന്നിവര്‍ക്കും പരിക്കേറ്റു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് വാച്ച് ആന്‍ഡ് വാര്‍ഡ് ആദ്യം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സ്പീക്കര്‍ നീതി പാലിക്കുക എന്നെഴുതിയ ബാനറുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രകടനമായി എത്തിയത്. നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതോടെയാണു പ്രക്ഷുബ്ധ രംഗങ്ങള്‍ അരങ്ങേറിയത്. സ്പീക്കര്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍

പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍.മീന്‍പിടുത്ത വള്ളങ്ങള്‍ക്ക് കളര്‍കോഡ് കൊണ്ടുവരാനുള്ള തീരുമാനത്തിനെതിരെയാണ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. . മുന്‍കൂട്ടി അറിയിക്കാതെയും വേണ്ടത്ര മുന്നൊരുക്കമില്ലാതെയുമാണ് കളർ കോഡ് നടപ്പിലാക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.മീന്‍പിടുത്ത യാനങ്ങൾ ഏകീകൃത നിറത്തിലേക്ക് മാറണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഔട്ട് ബോര്‍ഡ് എഞ്ചിനുള്ള വലിയ യാനങ്ങള്‍ക്ക് ബോഡിക്ക് കടും നീലയും വീല്‍ ഹൗസിന് ഫ്ലൂറസന്‍റ് ഓറഞ്ചുമാണ് വേണ്ടത്. ചെറിയ തോണികളുടെ ബോഡി നൈല്‍ബ്ലൂ നിറമായിരിക്കണം. ബോഡിയുടെ മുകള്‍ ഭാഗത്ത് ഫ്ലൂറസെന്‍റ് ഓറഞ്ച് നിറമുള്ള ബോര്‍ഡര്‍ വരക്കണമെന്നും നിർദ്ദേശമുണ്ട്.എന്നാല്‍ കാസര്‍കോട് ജില്ലയില്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പരാമർശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നിയമസഭ സമ്മേളനത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ വിഡിസതീശൻ മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെരം​ഗത്തെത്തി. സ്പീക്കറെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജണ്ടയുടെ ഭാ​ഗമായിട്ടാണ് നിയമസഭയിൽ കാര്യങ്ങൾ നടക്കുന്നത്.  സ്പീക്കറെ പരിഹാസപാത്രമാക്കി മാറ്റി പ്രതിപക്ഷത്തിന്റെ ശത്രുവാക്കാനാണ് ശ്രമം.നിയമസഭാ നടപടികളെ അട്ടിമറിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ അജണ്ടയാണ് സഭയിൽ നടക്കുന്നത്. ഒരു പേപ്പർ മേശപ്പുറത്ത് വെക്കാൻ സ്പീക്കർ വിളിച്ചപ്പോൾ അതിന് പകരം, പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറഞ്ഞ് അധിക്ഷേപിക്കാൻ എന്ത് അധികാരമാണ് പൊതുമരാമത്ത് മന്ത്രി റിയാസിനുള്ളത്. മാനേജ്മെന്റ് […]

Posted inബിസിനസ്സ്

114 യൂണീകോണുകളില്‍ ലാഭത്തിലുള്ളത് 17 മാത്രം!

അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം യുണീകോണ്‍ സ്റ്റാര്‍ട്ടപ്പുകളുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 114 യൂണീകോണുകളില്‍ 17 കമ്പനികള്‍ മാത്രമാണ് ലാഭത്തിലുള്ളതെന്ന് വിപണിഗവേഷണ സ്ഥാപനമായ ട്രാക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 100 കോടി ഡോളറിനുമേല്‍ നിക്ഷേപകമൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളാണ് യൂണീകോണുകള്‍. അമേരിക്കയില്‍ 800ലധികവും ചൈനയില്‍ 200ലധികവും യൂണീകോണുകളുണ്ട്. ഈ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം സ്റ്റാര്‍ട്ടപ്പ് കമ്പനികളുള്ളതും ഇന്ത്യയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ കണക്കുപ്രകാരം രാജ്യത്ത് 92,000 രജിസ്റ്റേഡ് സ്റ്റാര്‍ട്ടപ്പുകളുണ്ട്. പ്രമുഖ സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനമായ സെരോദ, സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ് […]

Posted inടെക്നോളജി

ചാറ്റ് ജിപിടി-4 എത്തി, ഇനി ചിത്രങ്ങള്‍ കാണിച്ചാലും ഉത്തരം!

ചാറ്റ് ജിപിടിയുടെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി ഓപ്പണ്‍ എഐ. മുന്‍ഗാമി ജിപിടി-3.5നെ അപേക്ഷിച്ച് കൂടുതല്‍ ക്രിയാത്മകവും നിഷ്പക്ഷതയും പുലര്‍ത്തുന്നതാണ് ചാറ്റ് ജിപിടിയുടെ പുതിയ വേര്‍ഷനായ ജിപിടി-4 എന്ന് കമ്പനി അവകാശപ്പെടുന്നു. ചിത്രങ്ങള്‍ കാണിച്ചും ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതാണ് ജിപിടി-4 ലെ സാങ്കേതികവിദ്യ. അതായത് ടെക്സ്റ്റിന് പുറമേ ചിത്രങ്ങള്‍ ചോദ്യങ്ങളായി ഉന്നയിച്ചാലും കൃത്യമായി മറുപടി ലഭിക്കും എന്ന് സാരം. ഒരേസമയം 20,000 വാക്കുകളെ വരെ കൈകാര്യം ചെയ്യാന്‍ കഴിയുന്നവിധമാണ് സാങ്കേതികവിദ്യ പരിഷ്‌കരിച്ചത്. നിലവില്‍ ഉപയോഗിക്കുന്ന ജിപിടി-3.5 ടെക്സ്റ്റുകളുടെ അടിസ്ഥാനത്തിലാണ് […]