രഘു മേനോന്‍ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വദകരെ നേടുന്നു. ‘ജിങ്ക ജിങ്ക’ എന്നു തുടങ്ങുന്ന ആഘോഷപ്പാട്ടാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. സുരേഷ് കൃഷ്ണന്‍ വരികള്‍ കുറിച്ച പാട്ടിന് മത്തായി സുനില്‍ ഈണമൊരുക്കി ആലപിച്ചിരിക്കുന്നു. പാട്ട് ആസ്വാദകരെ താളം പിടിപ്പിച്ച് മികച്ച പ്രതികരണങ്ങള്‍ നേടുകയാണിപ്പോള്‍. നിരവധി പേരാണു പിന്നണി പ്രവര്‍ത്തകരെ പ്രശംസിച്ചു രംഗത്തെത്തുന്നത്. നിശാന്ത് ബി.ടി പാട്ടിന്റെ മിക്‌സിങ്ങും മാസ്റ്ററിങ്ങും നിര്‍വഹിച്ചിരിക്കുന്നു. നിഹില്‍ ജിമ്മി ആണ് പ്രോമിങ് ചെയ്തത്. ശിവദ, സുമേഷ് ചന്ദ്രന്‍, രാഹുല്‍ […]
വിക്രം ചിത്രം ‘തങ്കലാന്‍’ ഓഗസ്റ്റില്‍ റിലീസ്
വിക്രം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘തങ്കലാന്‍’ ഓഗസ്റ്റിലായിരിക്കും റിലീസ്. പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിക്രം നായകനാകുന്ന ചിത്രത്തിലേതായി പുറത്തുവന്ന ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാന്‍’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. […]
ബിഎംഡബ്ല്യു സെവന്‍ സീരിസ് സ്വന്തമാക്കി ആസിഫ് അലി
ബിഎംഡബ്ല്യുവിന്റെ സെവന്‍ സീരിസിന്റെ 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്‌പോട്ട് എഡിഷന്‍ സ്വന്തമാക്കി ആസിഫ് അലി. ഏകദേശം 1.35 കോടി രൂപയാണ് കാറിന്റെ എക്‌സ്‌ഷോറൂം വില. കഴിഞ്ഞ വര്‍ഷം അവസാനം ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാങ്ങിയിരുന്നു. നേരത്തെ പൃഥ്വിരാജും ടോവിനോയും സെവന്‍ സീരിസിന്റെ വാങ്ങിയിട്ടുണ്ട്. സീരിസിലെ ഉയര്‍ന്ന മോഡലുകളിലൊന്നാണ് 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്‌പോട്ട് എഡിഷന്‍. മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 265 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമുണ്ട്. വേഗം നൂറു […]
യന്ത്രക്കസേര
രാഷ്ട്രീയം ഇതിവൃത്തമാക്കിയ രചനയാണ് എം.എസ്. ഫൈസല്‍ ഖാന്റെ ‘യന്ത്രക്കസേര.’ അവിശ്വസനീയമായ ആത്മവിശ്വാസത്തോടെയുള്ള ഭിന്നശേഷിക്കാരനായ സാംകുട്ടിയുടെ പ്രയാണത്തിന്റെ കഥ. പരമ്പരാഗത രാഷ്ട്രീയരീതികളില്‍നിന്നുള്ള വ്യതിചലനമാണ് സാംകുട്ടിയുടെ രാഷ്ട്രീയപ്രവര്‍ത്തനം. രാഷ്ട്രീയം ആരുടെയും കുത്തകയല്ല എന്ന സന്ദേശവും നോവല്‍ നല്‍കുന്നു. പുതിയ കാലത്തിനനുസൃതമായി സാംകുട്ടി അവതരിപ്പിക്കുന്ന കര്‍മ്മപദ്ധതികളെ കേരളം ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് നോവലില്‍ നമുക്കു കാണുവാന്‍ കഴിയുന്നത്. മാറുന്ന ലോകത്തിനെ നയിക്കാന്‍ പ്രാപ്തമായ രാഷ്ട്രീയത്തെയാണ് എക്കാലവും ജനങ്ങള്‍ സ്വീകരിക്കുക എന്നു വിളംബരം ചെയ്യുന്ന നോവല്‍ പരമ്പരാഗത രാഷ്ട്രീയസങ്കല്‍പ്പങ്ങള്‍ക്കുേേ നര കനത്ത […]
കീറ്റോ ഡയറ്റ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകും
ശരീരഭാരം നിയന്ത്രിക്കാനായി ഇന്നത്തെക്കാലത്ത് ആളുകള്‍ പലതരത്തിലുളള ഡയറ്റുകള്‍ എടുക്കാറുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കീറ്റോ ഡയറ്റ്. എന്നാല്‍ കീറ്റോ ഡയറ്റുപോലുളള ഭക്ഷണക്രമം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഒരു പുതിയ ഗവേഷണം പറയുന്നത്. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിസ്റ്റിന്റെ വാര്‍ഷിക ശാസ്ത്ര സെഷനില്‍ അവതരിപ്പിച്ച പഠനപ്രകാരം, കീറ്റോ പോലുള്ള ഭക്ഷണക്രമം ചീത്ത കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് നെഞ്ചുവേദന, ഹൃദയാഘാതം തുടങ്ങിയ ഹൃദ്രോഗങ്ങളുടെ സാധ്യത ഇരട്ടിയാക്കുന്നു. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന കൊഴുപ്പും ഉള്ള ഭക്ഷണങ്ങളുള്‍പ്പെട്ട […]
സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.സ്വർണ്ണക്കടത്ത് കേസില്‍ ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. സ്വപ്നയുടെ പരാമർശം അപകീർത്തി ഉണ്ടാക്കിയെന്നും ആരോപണം പിൻവലിച്ച് സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.സ്വപ്നയുടെ പരാമർശം വസ്തുത വിരുദ്ധവും തെറ്റുമാണ്. എനിക്കോ എന്റെ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും […]
മധ്യാഹ്ന വാര്‍ത്തകള്‍
സ്പീക്കറുടെ ഓഫീസിനു മുന്നില്‍ ബാനറുമായി പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേ കൈയേറ്റം. നാലു പേര്‍ക്കു പരിക്ക്. കെ.കെ. രമയ്ക്കു ഭരണപക്ഷ എംഎല്‍എയുടെ ചവിട്ടേറ്റു. കോണ്‍ഗ്രസിന്റെ സനീഷ്‌കുമാര്‍ സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണു. എം.കെ. അഷറഫ്, ടി.വി. ഇബ്രാഹിം എന്നിവര്‍ക്കും പരിക്കേറ്റു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് വാച്ച് ആന്‍ഡ് വാര്‍ഡ് ആദ്യം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സ്പീക്കര്‍ നീതി പാലിക്കുക എന്നെഴുതിയ ബാനറുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രകടനമായി എത്തിയത്. നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതോടെയാണു പ്രക്ഷുബ്ധ രംഗങ്ങള്‍ അരങ്ങേറിയത്. […]
നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ബ്രഹ്മപുരം തീപിടുത്തത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ അണച്ചതെന്നും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രഹ്മപുരം തീപിടുത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാലിന്യത്തിന്റെ ആറ് മീറ്ററോളം താഴ്ചയിൽ തീപിടിച്ചത് പ്രതിസന്ധിയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ധ അഭിപ്രായം സ്വീകരിച്ചാണ് മുന്നോട്ട് പോയത്. കൃത്രിമ മഴ അടക്കമുള്ള സാധ്യതകൾ തേടിയെന്നും എന്നാൽ പ്രായോഗികമല്ലാത്തതിനാൽ സാധാരണ രീതി സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ബ്രഹ്‌മപുരത്ത് തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് […]
സഭാമന്ദിരത്തിൽ അസാധാരണ പ്രതിഷേധം
സ്പീക്കറുടെ ഓഫീസിനു മുന്നിൽ സത്യാഗ്രഹത്തിന് ശ്രമം നടത്തിയതിനെ തുടർന്ന് നിയമസഭാ മന്ദിരത്തിൽ ഭരണപ്രതിപക്ഷ ബഹളം. ഇത്തരത്തിലുള്ള പ്രതിഷേധം അസാധാരണം.അംഗങ്ങളെ തടയാൻ വാച്ച് ആൻറ് വാർഡ് ഉണ്ടായിരുന്നു.പ്രതിപക്ഷ നേതാവും,ഭരണപക്ഷ എംഎൽ എമാരും സ്പീക്കറുടെ ഓഫീസിനു മുന്നിൽ വന്നു. വാച്ച് ആൻറ് വാർഡ് തിരുവഞ്ചൂർ രാധാകൃഷ്ണനെയും കെ രമയെയും സനീഷ് കുമാർ എം എൽ എ യും മർദ്ദിച്ചു. സഭയിലെ ഡോക്ടർ എം എൽ യെ പരിശോധിച്ചു തുടർന്ന് എംഎൽഎമാരെ ആശുപത്രിയിലേക്ക് മാറ്റി.
ബ്രഹ്മപുരം കരാറിനെ വിമർശിച്ച് ഹൈക്കോടതി.
വിഷപ്പുകയെ തുടർന്നു ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ കൊച്ചി കോർപ്പറേഷനെ വീണ്ടും വിമർശിച്ചു. ചെറിയൊരു പ്ലോട്ട് വാങ്ങാനുണ്ടാക്കുന്ന കരാർ പോലും ബ്രഹ്മപുരം കരാറിനേക്കാൾ മികച്ചതാവുമെന്നു പരിഹസിച്ച കോടതി മാലിന്യ സംസ്കരണത്തിനു ഇതു വരെ വന്ന ചെലവു ഹാജരാക്കാൻ നിർദേശം നൽകി. കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ ആർക്കെങ്കിലും ഉത്തരവാദിത്തമുണ്ടോ എന്നു ചോദിച്ച കോടതി കരാറുകാരന്റെ ഉത്തരവാദിത്തത്തിനു സിവിൽ ക്രിമിനൽ ബാധ്യതകൾ സംബന്ധിച്ചു കരാറിൽ ഒരു വ്യവസ്ഥയും ഇല്ലെന്നു […]
