Posted inപുസ്തകങ്ങൾ

ഇന്നലെകളുടെ സിനിമകള്‍ എന്നത്തേക്കും

ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള ലേഖനങ്ങള്‍ അതിന്റെ ചരിത്രത്തെ സംരക്ഷിച്ച മനുഷ്യനില്‍ നിന്ന് ‘ഇന്ത്യയുടെ സെല്ലുലോയ്ഡ് മാന്‍’ എന്നറിയപ്പെടുന്ന പി.കെ. നായര്‍ (1933 – 2016) ഒരു ചലച്ചിത്രപ്രേമിയും ആര്‍ക്കൈവിസ്റ്റും ആയിരുന്നു. രാജ്യത്തിന്റെ സിനിമാ പൈതൃകം സംരക്ഷിക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. ഇപ്പോള്‍ ആദ്യമായി സിനിമയെക്കുറിച്ചുള്ള നായരുടെ രചനകള്‍ ഒരു പുസ്തകത്തില്‍ ഒരുമിച്ച് കൊണ്ടുവന്നിരിക്കുകയാണ്. ചെറുപ്പത്തില്‍ സിനിമ കാണാന്‍ പോകുന്ന ഓര്‍മ്മകള്‍ മുതല്‍ ഫാല്‍ക്കെയുടെ സിനിമകള്‍ തേടിയുള്ള യാത്രകള്‍ വരെ, മഹാന്മാ രെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ മുതല്‍ ഹിന്ദി […]

Posted inആരോഗ്യം

വേനല്‍ക്കാലത്ത് കഴിക്കേണ്ട ചില പഴങ്ങള്‍

വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ പഴങ്ങളും പഴച്ചാറുകളും ഇളനീരും കുടിക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് കഴിക്കേണ്ട ചില പഴങ്ങളുണ്ട്. അവ ഏതെന്നു നോക്കാം. മാമ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ എ, ബി6, സി, കൂടാതെ പൊട്ടാസ്യം, മഗ്‌നീഷ്യം, തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് മാമ്പഴം കഴിക്കുന്നത് ദഹനത്തിനും നല്ലതാണ്. കടുത്ത വേനലില്‍ തണ്ണിമത്തന്‍ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നല്‍കുന്നു. തണ്ണിമത്തനില്‍ 95% വരെയും ജലാംശം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുല്‍ ഗാന്ധി, അദാനി വിഷയങ്ങളെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധം

രാഹുല്‍ ഗാന്ധി വിഷയങ്ങളെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധമായി. രാഹുല്‍ ഗാന്ധിക്കെതിരായ ഭരണപക്ഷ പരാമര്‍ശം പിന്‍വലിക്കും വരെ നടപടികളോട് സഹകരിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്ന് പിരിഞ്ഞു.രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് നടത്തിയ പ്രസ്താവന രേഖകളില്‍ നിന്ന് നീക്കുക, അദാനി വിഷയത്തില്‍ ചര്‍ച്ച തുടരുക എന്നീ വിഷയങ്ങളുമായി ചോദ്യോത്തര വേള തടസപ്പെടുത്തി പ്രതിപക്ഷം ലോക്സഭയില്‍ മുദ്രാവാക്യമുയര്‍ത്തി. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയില്ലെന്നും, സഭ നടപടികള്‍ തുടരുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയോതോടെ പ്രതിപക്ഷം ബഹളമായി.രണ്ട് മണിവരെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വൈ എസ് ആർ തെലങ്കാന പാർട്ടി നേതാവ് വൈ എസ് ശർമ്മിളയെ പൊലീസ് അറസ്റ്റ് ചെയ്തു

വൈ എസ് ആർ തെലങ്കാന പാർട്ടി നേതാവ് വൈ എസ് ശർമ്മിളയെ പൊലീസ് അറസ്റ്റ് ചെയ്തു.ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജ​ഗൻമോഹൻ റെഡ്ഢിയുടെ സഹോദരിയാണ് വൈ എസ് ശർമ്മിള.  കലേശ്വരം ഇറി​ഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ദില്ലിയിലെ ജന്ദർ മന്ദറിൽ സമരം ചെയ്യുമെന്ന് ശർമ്മിള അറിയിച്ചിരുന്നു. ഇന്ന് രാവിലെ പ്രതിഷേധിച്ചതോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കലേശ്വരം ലിഫ്റ്റ് ഇറി​ഗേഷൻ പദ്ധതിയിൽ ക്രമക്കേടാരോപിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.ഭൂപാൽപള്ളി ജില്ലയിലെ ഗോദാവരി നദിയിലെ വിവിധോദ്ദേശ്യ ജലസേചന പദ്ധതിയാണിത്. വളരെ സമാധാനപരമായിട്ടായിരിക്കും സമരമെന്ന് ശർമ്മിള അറിയിച്ചിരുന്നു.  […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കേൾക്കേണ്ടിവരുമെന്ന് എംഎയൂസഫലി

പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കേൾക്കേണ്ടിവരുമെന്ന് എംഎയൂസഫലി. ലൈഫ് മിഷൻ അഴിമതി കേസിൽ ഇഡിയുടെ സമൻസ് ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ആ ചോദ്യത്തിനുത്തരം വാർത്ത നൽകിയവരോടു തന്നെ ചോദിക്കണമെന്നും, തന്റെ കുടുംബത്തെയടക്കം സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നവരുണ്ട് അത് അവരുടെ സ്വാതന്ത്ര്യം, നിയമപരമായി നേരിടേണ്ടതുണ്ടെങ്കിൽ ലുലുവിന്റെ ലീഗൽ വിഭാഗം നോക്കി കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്മപുരത്തെ തീയണയ്ക്കാൻ അക്ഷീണം പ്രവർത്തിച്ച അഗ്നിശമന സേനക്ക് ഹൈക്കോടതിയുടെ അഭിനന്ദനം

തുക്കാക്കര ഫയർ ഓഫീസർ കെ എൻ സതീശന്റെ നേതൃത്വത്തിൽ വളരെ കുറച്ച് അഗ്നി രക്ഷാ സേനാംഗങ്ങളായിരുന്നു ആദ്യം ബ്രഹ്മപുരത്തെത്തിയത്. ഫയർ ടെൻഡറുകൾക്ക് ഉള്ളിലേക്കു കടക്കാൻ നല്ല വഴി പോലുമില്ലാതിരുന്നിട്ടും എല്ലാ ബുദ്ധിമുട്ടുകളേയും അവഗണിച്ച് പന്ത്രണ്ട് ദിവസത്തെ അഗ്നിരക്ഷാ പ്രവർത്തനം കേരള ഫയർഫോഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നി രക്ഷാദൗത്യമായി മാറി. ” മിഷൻ സേഫ് ബ്രത്ത് ” എന്ന പേരിൽ. അതോടൊപ്പം തീയണയ്ക്കാൻ അക്ഷീണം പ്രവർത്തിച്ച അഗ്നിശമന സേനക്ക് ഹൈക്കോടതിയുടെയുടേയും അഭിനന്ദനം. മാലിന്യ പ്ലാന്റിലെ തീപിടിത്തവും ഇതുമൂലമുണ്ടായ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേസ് നിയമപരമായി നേരിടുമെന്ന് വിജേഷ്പിളള

കേസ് നിയമപരമായി നേരിടുമെന്ന് വിജേഷ്പിളള.സ്വപ്നയുടെ പരാതിയിൽ രജിസ്റ്റ‍ർ ചെയ്ത കേസിൽ ഹാജരാകാൻ തനിക്ക് കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല. അത് കിട്ടിയശേഷം തുടർ നടപടി തീരുമാനിക്കുമെന്നും വിജേഷ് പിള്ള പറഞ്ഞു. കർണാടക കെ ആർ പുര പൊലീസാണ് സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.വിജേഷ് കൂടിക്കാഴ്ച നടത്തിയ ഹോട്ടലിലെത്തി സ്വപ്നയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സ്വപ്നയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താൻ ഒറ്റയ്ക്കാണ് സ്വപ്നയെ കാണാൻ പോയതെന്ന് വിജേഷ് പറയുന്നുണ്ടെങ്കിലും മറ്റൊരാൾ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 14

◾ബ്രഹ്‌മപുരം പ്രശ്നത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവരെ പൊലീസ് മര്‍ദിച്ചതിനെതിരേ നിയമസഭയില്‍ പ്രതിഷേധം. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. നിയമസഭയില്‍ പ്രതിപക്ഷം ബഹളംവച്ചു. സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നുമാണു സ്പീക്കര്‍ നിലപാടെടുത്തത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെപോലും പൊലീസ് മര്‍ദ്ദിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ഡയസില്‍ പ്ലക്കാര്‍ഡുകളും ബാനറും സ്ഥാപിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ചു. ‘ജനം ഇതെല്ലാം കാണുന്നുണ്ട്, ഷാഫി പറമ്പില്‍ അടുത്ത […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

1984 ലുണ്ടായ ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി ഭരണഘടന ബെഞ്ച് തള്ളി

1984 ലുണ്ടായ ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി ഭരണഘടന ബെഞ്ച് തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേന്ദ്ര സർക്കാർ നൽകിയ തിരുത്തൽ ഹർജി തള്ളിയത്.നഷ്ട പരിഹാരത്തിൽ കുറവുണ്ടെങ്കിൽ നികത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും ഇരകൾക്കായി ഇൻഷുറൻസ് പോളിസി എടുക്കാതിരുന്നത് കേന്ദ്ര സർക്കാരിന്റെ വലിയ വീഴ്ചയാണെന്നും കോടതി നീരീക്ഷിച്ചു. തട്ടിപ്പ് നടന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഒത്തുതീർപ്പിൽ നിശ്ചയിച്ച നഷ്ടപരിഹാരം റദ്ദാക്കാനാകൂ. എന്നാൽ തട്ടിപ്പ് നടന്നുവെന്ന് തെളിയിക്കുന്ന […]

Posted inബിസിനസ്സ്

സ്വര്‍ണവില വീണ്ടും 42,000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 42,000 കടന്നു. ഇന്ന് പവന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. 42,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 5315 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില […]