Posted inവിനോദം

എ ആര്‍ റഹ്മാന്റെ മകന്‍ പാടിയ ‘പത്തു തല’യിലെ ഗാനം

ഒബേലി എന്‍ കൃഷ്ണയുടെ സംവിധാനത്തില്‍ എത്തുന്ന ചിമ്പു ചിത്രം ‘പത്തു തല’യുടെ പ്രമോഷണല്‍ സോംഗ് വീഡിയോ പുറത്തുവിട്ടു. ഒബേലി എന്‍ കൃഷ്ണ തന്നെ തിരക്കഥയും എഴുതുകയും എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ പ്രമോഷനായി എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍ മകന്‍ എ ആര്‍ അമീനും ശക്തിശ്രീ […]

Posted inവിനോദം

വെള്ളരി പട്ടണം മാര്‍ച്ച് 24 ന്

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളില്‍ എത്തുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 24 ന് ചിത്രം തിയറ്ററുകളില്‍ എത്തും. കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് സിനിമ. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മഞ്ജു വാര്യര്‍ കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ […]

Posted inഓട്ടോമോട്ടീവ്

മിനി കൂപ്പര്‍ സ്വന്തമാക്കി അര്‍ജുന്‍ അശോകന്‍

ബ്രിട്ടിഷ് വാഹന നിര്‍മാതാക്കളായ മിനിയുടെ ലക്ഷ്വറി ഹാച്ച് കൂപ്പര്‍ എസ് ജെസിഡബ്ല്യു സ്വന്തമാക്കിയ യുവ നടന്‍ അര്‍ജുന്‍ അശോകന്‍. കൂപ്പര്‍ എസിന്റെ പ്രത്യേക പതിപ്പാണ് ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് എന്ന ജെസിഡബ്ല്യു. നേരത്തെ ഫോക്‌സ്വാഗന്‍ വെര്‍ട്യൂസ് അര്‍ജുന്‍ അശോകന്‍ വാങ്ങിയിരുന്നു, അതിന് പിന്നാലെയാണ് മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു. കൂപ്പര്‍ എസിനെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കിയാണ് ജെസിഡബ്ല്യു പതിപ്പ് പുറത്തിറക്കുന്നത്. കൂപ്പര്‍ എസിന്റെ അടിസ്ഥാന ഏകദേശം വില 42 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. ക്രോമിയം ഇന്‍സേര്‍ട്ടുകളുള്ള ഹെക്‌സഗണ്‍ റേഡിയേറ്റര്‍ ഗ്രില്‍, […]

Posted inപുസ്തകങ്ങൾ

പുസ്തകവില്പനക്കാരന്റെ മരണം

സമാന്തരം, അവനിവാഴ്വ്, മുസ്തഫ, ശങ്കരന്‍കുട്ടിയുടെ പുസ്തകങ്ങള്‍, വീയെസ്, കാലഹരണം, കുസുദ്വീപ്, തീവണ്ടിക്കച്ചവടം, സാജന്‍ ഗണപതി, ഓലച്ചൂട്ടിന്റെ വെളിച്ചം, പുസ്തകവില്‍പ്പനക്കാരന്റെ മരണം, കംല. അഷ്ടമൂര്‍ത്തിയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ‘പുസ്തകവില്പനക്കാരന്റെ മരണം’. മാതൃഭൂമി ബുക്‌സ്. വില 176 രൂപ.  

Posted inആരോഗ്യം

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ബ്രോക്കോളി!

ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോറഫാനിന്‍ എന്ന ഘടകം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ബ്രിട്ടനിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ചിലെ ഗവേഷകരാണ് ബ്രോക്കോളിയുടെ കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള കഴിവു കണ്ടെത്തിയത്. ബ്രോക്കോളിയില്‍ സ്തനാര്‍ബുദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ‘ഇന്‍ഡോള്‍ 3, കാര്‍ബിനോള്‍ബി എന്ന രാസവസ്തു ഉണ്ട്. അര്‍ബുദത്തിന് കാരണമാവുന്ന ഈസ്ട്രോജനെ ശരീരത്തിന് സുരക്ഷിതമായ ഒരു വസ്തുവായി രൂപാന്തരപ്പെടുത്തുവാന്‍ ഈ രാസവസ്തുവിന് കഴിവുണ്ടത്രേ. ബ്രോക്കോളി എന്ന ഭക്ഷ്യവസ്തുവിന്റെ ഗുണങ്ങള്‍ അറിയുന്നവര്‍ വളരെ കുറവാണ്. പൊതുവെ നമ്മുടെ ഭക്ഷണശീലത്തില്‍ ഉള്ള ഒരു വസ്തുവല്ല എന്നതാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്മപുരത്തിന്‌ ഇൻഡോറിനെ മാതൃകയാക്കാം

കൊച്ചി നഗരത്തിൽ നിന്നും പത്തു പന്ത്രണ്ടു കിലോമീറ്റർ അകലെ പച്ചപ്പു നിറഞ്ഞ ഒരു ചതുപ്പുപ്രദേശം – അതായിരുന്നു വർഷങ്ങൾക്കു മുമ്പുള്ള ബ്രഹ്മപുരം.2007 ൽ തുടങ്ങിയ മാലിന്യ സംസ്ക്കരണം പിന്നീട് മാലിന്യ മലയായി ഇന്നത്110 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഒരു മാലിന്യ ബോംബായി മാറി.2015 ൽ തന്നെ മാലിന്യ പ്രശ്നം രൂക്ഷമായി. സന്തോഷത്തോടെ ഒഴുകിയിരുന്ന കടമ്പ്രയാർ മലീമസമായി. കൊച്ചി കോർപ്പറേഷനിലെ മാലിന്യങ്ങൾക്കു പുറമെ ആലുവ, കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ എന്നീ നഗരസഭകളിൽ നിന്നും ചേരാനല്ലൂർ, വടവുകോട്, പുത്തൻ കുരിശ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കണ്ണൂർ വളപട്ടണത്ത് കാപ്പ കേസ് പ്രതി പോലീസ് സ്റ്റേഷനിൽ കയറി വാഹനങ്ങൾ കത്തിച്ചു

കണ്ണൂർ വളപട്ടണത്ത് കാപ്പ കേസ് പ്രതി പോലീസ് സ്റ്റേഷനിൽ കയറി വാഹനങ്ങൾ കത്തിച്ചു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചാണ്ടി ഷമീം ആണ് അഞ്ച് വാഹനങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് ബലപ്രയോഗത്തിലൂടെ മണിക്കൂറുകൾക്കുശേഷം കീഴടക്കി. ബലപ്രയോഗത്തിനിടെ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. സി സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഷമീമാണ് വാഹനങ്ങൾ കത്തിച്ചതെന്ന് മനസിലായത്.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ബ്രഹ്‌മപുരം പ്രശ്‌നത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവരെ പൊലീസ് മര്‍ദിച്ചതിനെതിരേ നിയമസഭയില്‍ പ്രതിഷേധം. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന അടിയന്ത്രപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. നിയമസഭയില്‍ പ്രതിപക്ഷം ബഹളംവച്ചു. സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നുമാണു സ്പീക്കര്‍ നിലപാടെടുത്തത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെപോലും പൊലീസ് മര്‍ദ്ദിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ഡയസില്‍ പ്ലക്കാര്‍ഡുകളും ബാനറും സ്ഥാപിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ചു. ‘ജനം ഇതെല്ലാം കാണുന്നുണ്ട്, ഷാഫി പറമ്പില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആർആർആർ സിനിമ ഒരുക്കിയത് മോദിയാണെന്ന് പറയരുതെന്ന പരിഹാസവുമായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ.

ആർആർആർ സിനിമ ഒരുക്കിയത് മോദിയാണെന്ന് പറയരുതെന്ന പരിഹാസവുമായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഓസ്കാർ പുരസ്കാരം ലഭിച്ച ആ‍ർആർആർ സിനിമയെ കുറിച്ച് പറഞ്ഞാണ് കേന്ദ്ര സർക്കാരിനെ മല്ലികാർജ്ജുൻ ഖർഗെ പരിഹസിച്ചിരിക്കുന്നത്. ഓസ്കാർ പുരസ്കാര ജേതാക്കൾ തെന്നിന്ത്യയിൽ നിന്നുള്ളവരായതിൽ അഭിമാനമെന്നും ഖർഗെ പറഞ്ഞു. അതോടൊപ്പം അദാനി വിഷയത്തിൽ ലോക്സഭയിലുണ്ടായ ബഹളത്തെ തുടർന്ന് രണ്ടു മണി വരെ സഭ നിർത്തി വെച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബാങ്കുകളുടെ പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യത്തിൽ പ്രതിഷേധിച്ച് വാർത്താ സമ്മേളനത്തിൽ നിന്നും ഇറങ്ങി പോയി ജോ ബൈഡൻ

സിലിക്കൺവാലി ബാങ്കുൾപ്പെടെയുള്ള ബാങ്കുകളുടെ പ്രതിസന്ധിയെക്കുറിച്ച് ചോദ്യം ചോദിച്ചതിൽ പ്രതിഷേധിച്ച് വാർത്താസമ്മേളനത്തിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇറങ്ങിപ്പോയി. ഇന്നലെയാണ് സംഭവം.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇനി ഇത്തരത്തിൽ സംഭവിക്കില്ലെന്ന് ഉറപ്പു പറയാൻ കഴിയുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയാതെ ബൈഡൻ തിരിഞ്ഞു നടക്കുകയായിരുന്നു. മറ്റു ബാങ്കുകളെ ബാധിക്കുമോ എന്നുള്ള മറ്റൊരു മാധ്യമപ്രവർത്തകന്റേയും ചോദ്യം നിരസിച്ചു കൊണ്ട് മുറിക്കു പുറത്തേക്കു പോവുകയായിരുന്നു ബൈഡൻ. ഇതിനു മുൻപ് ചൈനയിലെ ചാരബലൂൺ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴും ബൈഡന്റെ പ്രതികരണം ഇങ്ങനെ തന്നെയായിരുന്നു. […]