കണ്ണൂർ വളപട്ടണത്ത് കാപ്പ കേസ് പ്രതി പോലീസ് സ്റ്റേഷനിൽ കയറി വാഹനങ്ങൾ കത്തിച്ചു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചാണ്ടി ഷമീം ആണ് അഞ്ച് വാഹനങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് ബലപ്രയോഗത്തിലൂടെ മണിക്കൂറുകൾക്കുശേഷം കീഴടക്കി. ബലപ്രയോഗത്തിനിടെ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. സി സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഷമീമാണ് വാഹനങ്ങൾ കത്തിച്ചതെന്ന് മനസിലായത്.
കണ്ണൂർ വളപട്ടണത്ത് കാപ്പ കേസ് പ്രതി പോലീസ് സ്റ്റേഷനിൽ കയറി വാഹനങ്ങൾ കത്തിച്ചു
