സേനകളിൽ നിന്നു വിരമിച്ചവർക്ക് ഒരേറാങ്ക് ഒരേ പെൻഷൻ പദ്ധതി പ്രകാരമുള്ള കുടിശിക ഈ മാസം പതിനഞ്ചിനു മുൻപു നൽകണമെന്ന ഉത്തരവു നിലനിൽക്കെ ഇതു നാല് ഘട്ടമായി നൽകുമെന്ന് വിജ്ഞാപനമിറക്കിയ പ്രതിരോധ മന്ത്രാലയത്തിനു സുപ്രീം കോടതിയുടെ വിമർശനം. നിയമലംഘനം അനുവദിക്കില്ലെന്നു താക്കീതു ചെയ്ത കോടതി, കുടിശിക നൽകുന്നതിനു കൂടുതൽ സമയം ചോദിച്ച മന്ത്രാലയത്തോട് നേരത്തെയിറക്കിയ ഉത്തരവ് പിൻവലിച്ച ശേഷം ആവശ്യമുന്നയിക്കാൻ നിർദേശിച്ചു. ഹർജി ഈ മാസം ഇരുപതിനു വീണ്ടും പരിഗണിക്കും.
പ്രതിപക്ഷത്തിനെതിരെ സ്പീക്കർ
കൊച്ചി കോര്‍പറേഷനിലെ വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെ ഇന്നലെയുണ്ടായ പൊലീസ് നടപടിയ്ക്കെതിരെ നിയമസഭയില്‍ പ്രതിഷേധം. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. അടിയന്തരപ്രമേയമായി വിഷയം പരിഗണിക്കാനാവില്ലെന്നും സബ്മിഷൻ ആയി ഉന്നയിക്കാം എന്നുമായിരുന്നു സ്പീക്കർ എഎന്‍ ഷംസീറിന്റെ നിലപാട്.മുതിർന്ന കോണ്‍ഗ്രസ് നേതാക്കളെ വരെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഗൗരവം ഉള്ള വിഷയമാണിത്, മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരും എന്നതിനാലാണ് അടിയന്തര പ്രമേയം […]
അനുനയനീക്കവുമായി കേന്ദ്രനേതൃത്വം രംഗത്ത്
കെ സുധാകരനെയും എംപിമാരെയും കെ സി വേണുഗോപാൽ ചർച്ചക്ക് വിളിച്ചു. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമാണ് നടപടി. കെപിസിസി പ്രസിഡന്റ് കെസുധാകരന്റെ നിലപാടുകള്‍ക്കെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി .ഇന്ന് വൈകുന്നേരം ചർച്ച നടന്നേക്കും.നേതൃത്വത്തിന് എതിരായ പരസ്യവിമർശനത്തിൽ എംകെരാഘവനും കെ മുരളീധരനും കെപിസിസി താക്കീത് നല്‍കിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. മുരളീധരനെയും എം.കെ രാഘവനെയും പിന്തുണയ്ക്കാന്‍ എ,ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചതോടെ പ്രതിസന്ധി കനത്തു.പാർലമെന്‍റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് എംപിമാർക്കെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടി […]
ബ്രഹ്മപുരം പ്ലാന്റിലെ പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ ഇന്ന് തുടങ്ങും
ബ്രഹ്മപുരം പ്ലാന്റിലെ പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ ഇന്ന് തുടങ്ങും. ഇതിന്റെ ഭാഗമായി ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. മൂന്ന് സെഷനുകളിലായി 202 ആശ പ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞ ദിവസം പരിശീലനം നല്‍കിയത്. ഓരോ വീടുകളിലും കയറി ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കും. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആശ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ചേര്‍ക്കുക. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ പരിശോധിക്കാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സജ്ജമാക്കിയ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി […]
ബ്രഹ്മപുരത്ത് ചെറിയ തീപിടുത്തങ്ങൾ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ ജാഗ്രത തുടരും
നിരന്തരമായപരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. ബ്രഹ്‌മപുരത്തെ തീയണച്ചതിനെ തുടര്‍ന്ന് ഭാവിയില്‍ ബ്രഹ്‌മപുരത്ത് തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. ഫയര്‍ ആന്റ് റെസ്‌ക്യൂ, റവന്യൂ, നേവി, എയർഫോഴ്സ്, സിവിൽ ഡിഫൻസ്, പോലീസ്, ഹോംഗാർഡ്, കോര്‍പ്പറേഷന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍, […]
ഫ്ലാറ്റുകളുടെയും അപാർട്ട്മെൻറുകളുടേയും മുദ്രപ്പത്ര നിരക്ക് ഏഴ് ശതമാനമാക്കി
ഫ്ലാറ്റുകളും അപാർട്ട്മെൻറുകളും നിർമിച്ച് ആറ് മാസത്തിനകം മറെറാരാൾക്കു വിൽക്കുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് അഞ്ചു ശതമാനത്തിൽ നിന്നും ഏഴു ശതമാനമാക്കി നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഏപ്രിൽ ഒന്നു മുതലാണു ഇത് പ്രാബല്യത്തിലാകുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കണക്കിലെടുത്ത് 2010ലാണ് ആറ് മാസത്തിനുള്ളിൽ കൈമാറുന്ന ഫ്ലാറ്റുകൾക്ക് നിരക്ക് അഞ്ച് ശതമാനമാക്കി കുറച്ചത്. എന്നാൽ സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ഇത് ഏഴ് ശതമാനമാനമാക്കുമെന്ന് ബജററിൽ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ആദ്യ വേനൽ മഴയിലെ അമ്ല സാന്നിധ്യം ജീവജാലങ്ങളെയും കൃഷിയെയും പ്രതികൂലമായി ബാധിക്കാൻ സാധ്യത
ആദ്യ വേനൽ മഴയിലെ അമ്ല സാന്നിധ്യം ജീവജാലങ്ങളെയും കൃഷിയെയും പ്രതികൂലമായി ബാധിക്കാൻ സാധ്യത.വായുവിലെ രാസമലിനീകരണത്തോത് വർധിച്ചതോടെ ഈ വർഷത്തെ ആദ്യ വേനൽ മഴയിൽ രാസപദാർത്ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കുമെന്നാണ് നിഗമനം. 2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ ഗുണ നിലവാരം കുറഞ്ഞതെന്നു കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ വായു ഗുണനിലവാരസൂചിക വ്യക്തമാക്കുന്നു. രാസബാഷ്പ സൂക്ഷ്മ കണികകളുടെ അളവ് 300 പോയിന്റ് കടന്നു നിൽക്കുമ്പോഴാണ് ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായത്. ഇതേ തുടർന്ന് രാസബാഷ്പകണികകൾക്കു പുറമെ സൾഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ് , കാർബൺ […]
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 14
◾സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള വനഭൂമി നിക്ഷിപ്തമാക്കല്‍ നിയമത്തില്‍ ഇളവ് വരുത്തും. 50 സെന്റ് വരെ കൈവശമുള്ള ഭൂമിക്ക് ഇളവ് നല്‍കാനാണ് വനം- റവന്യുമന്ത്രിമാരുടെ യോഗം തീരുമാനിച്ചത്. 26 സെന്റ് വരെയുള്ള ഭൂമിക്കു ഇളവു നല്‍കാനായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. സ്വകാര്യവ്യക്തികളുടെ കൈവശമുള്ളതും പിന്നീട് വനഭൂമിയായി മാറിയതുമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള 1971 ലെ നിയമത്തിലാണു ഭേദഗതി വരുത്തുന്നത്. ◾അമേരിക്കയില്‍ ഒരു ബാങ്കു കൂടി തകര്‍ന്നു. ന്യൂയോര്‍ക്കിലെ സിഗ്‌നേച്ചര്‍ ബാങ്കാണ് അടച്ചുപൂട്ടിയത്. 11,000 കോടി രൂപയുടെ ആസ്തിയുള്ള ബാങ്കാണിത്. […]
സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള വനഭൂമി നിക്ഷിപ്തമാക്കൽ ബില്ലിൽ ഇളവ് വരുത്താൻ തീരുമാനം
സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള വനഭൂമി നിക്ഷിപ്തമാക്കൽ ബില്ലിൽ ഇളവ് വരുത്താൻ തീരുമാനം. 50 സെൻറ് വരെ കൈവശമുള്ള ഭൂമിക്ക് ഇളവ് നൽകാനാണ് വനം-റവന്യുമന്ത്രിമാരുടെ യോഗത്തിലെ തീരുമാനം. 26 സെൻറ് വരെയുള്ള ഭൂമിക്ക് ഇളവ് നൽകാനായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. സ്വകാര്യവ്യക്തികളുടെ കൈവശമുള്ളതും പിന്നീട് വനഭൂമിയായി മാറിയതുമായ ഭൂമി സർക്കാർ ഏറ്റെടുക്കാനുള്ള 1971 ലെ ബില്ലിലാണ് ഇപ്പോൾ ഭേദഗതി വരുത്തിയിരിക്കുന്നത്.
ബ്രഹ്മപുരത്ത് കരാർ കിട്ടിയത് യോഗ്യതയുള്ളതിനാലെന്ന് സോൺടാ ഇൻഫ്രാടെക് എംഡി
ബ്രഹ്മപുരത്ത് കരാർ കിട്ടിയത് യോഗ്യതയുള്ളതിനാലെന്ന് സോൺടാ ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള. കരാർ നേടിയത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചല്ല, കമ്പനിക്ക് യോഗ്യത ഉണ്ടായിരുന്നതിനാലാണ് കരാർ കിട്ടിയത്. ബയോമൈനിങ് മുൻപരിചയമുണ്ടെന്നും,32 ശതമാനം പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചതുകൊണ്ടാണ് തീപിടിച്ചത്. ദിവസവും കൊണ്ടിടുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്തം കമ്പനിക്കല്ല. കൊല്ലത്തെ പദ്ധതിയിൽ നിന്ന് സ്വയം പിന്മാറിയതാണ്. കണ്ണൂരിൽ കരാറിൽ പറഞ്ഞതിന്റെ നാലിരട്ടി വരുമെന്ന് കണ്ടു. കൂടുതൽ പണം ചോദിച്ചത് അതുകൊണ്ടാണെന്നും രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞു. 500 കോടി […]
