ഫ്ലാറ്റുകളും അപാർട്ട്മെൻറുകളും നിർമിച്ച് ആറ് മാസത്തിനകം മറെറാരാൾക്കു വിൽക്കുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് അഞ്ചു ശതമാനത്തിൽ നിന്നും ഏഴു ശതമാനമാക്കി നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഏപ്രിൽ ഒന്നു മുതലാണു ഇത് പ്രാബല്യത്തിലാകുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കണക്കിലെടുത്ത് 2010ലാണ് ആറ് മാസത്തിനുള്ളിൽ കൈമാറുന്ന ഫ്ലാറ്റുകൾക്ക് നിരക്ക് അഞ്ച് ശതമാനമാക്കി കുറച്ചത്. എന്നാൽ സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ഇത് ഏഴ് ശതമാനമാനമാക്കുമെന്ന് ബജററിൽ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ഫ്ലാറ്റുകളുടെയും അപാർട്ട്മെൻറുകളുടേയും മുദ്രപ്പത്ര നിരക്ക് ഏഴ് ശതമാനമാക്കി
