Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടന കേസായി പരിഗണിക്കും

സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടന കേസായി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ഏപ്രിൽ 18 ന് ഹർജികൾ പരിഗണിക്കും. വാദം തത്സമയം ജനങ്ങളെ കാണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചു.സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഹൈക്കോടതിയിലെ ഹർജികളും സുപ്രിം കോടതിയിലേക്ക് മാറ്റാൻ നിർദേശം നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് തീരുമാനം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വനിതാ കൃഷി ഓഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസ് സംഘത്തിലെ നാല് പ്രതികള്‍ പിടിയില്‍

വനിതാ കൃഷി ഓഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസ് സംഘത്തിലെ നാല് പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി അജീഷും കസ്റ്റഡിയിലെന്ന് സൂചന. പാലക്കാട് വാളയാറിൽ ‍മറ്റൊരു കേസിലാണ് ഇയാളെ പിടികൂടിയത്. കള്ളക്കടത്ത് വസ്തുക്കള്‍ പൊട്ടിച്ച കേസിലായിരുന്നു പിടിച്ചത്. ചോദ്യം ചെയ്യലിലാണ് എടത്വ കേസിലും ഉള്‍പ്പെട്ടെന്ന വിവരം ലഭിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആലപ്പുഴ പൊലീസ്  പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ആഴ്ചയാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുല്‍ ഗാന്ധി ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രക്ഷുബ്ധമായി ലോക്സഭയും രാജ്യസഭയും

പ്രധാനമന്ത്രിക്കും, കേന്ദ്രസര്‍ക്കാരിനുമെതിരെ വിദേശ പര്യടനത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രക്ഷുബ്ധമായി ലോക്സഭയും രാജ്യസഭയും. രാഹുല്‍ രാജ്യത്തോടും, പാര്‍ലമെന്‍റിനോടും മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. ജനാധിപത്യത്തെ പ്രധാനമന്ത്രി അട്ടിമറിക്കുന്നുവെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും രണ്ട് മണിവരെ നിര്‍ത്തി വെച്ചു.രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം കൂടുതല്‍ കടുപ്പിക്കുകയാണ് ബിജെപി. അദാനിയുമായി ചേര്‍ത്ത് പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം അവകാശ സമിതിക്ക് മുന്‍പില്‍ ഉന്നയിച്ചതിന് പിന്നാലെ, രാഹുല്‍ ലണ്ടനില്‍ നടത്തിയ വിമര്‍ശനങ്ങളിലും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അമേരിക്കയിലെ സിഗ്നേച്ചർ ബാങ്കും തകർന്നു

ന്യൂയോർക്കിലെ സിഗ്‌നേച്ചർ ബാങ്കാണ് അടച്ചുപൂട്ടിയത്. സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയ്ക്ക് പിന്നാലെ മറ്റൊരു ബാങ്ക് കൂടി തകർന്നത് ലോകമെങ്ങും ബാങ്കിങ് ഓഹരികൾ ഇടിയാൻ കാരണമായി. ഒരാഴ്ചക്കിടെ രണ്ടു ബാങ്കുകൾ തകർന്നതോടെ ആഗോള സാമ്പത്തിക രംഗം വീണ്ടും മാന്ദ്യ ഭീതിയിലായി. കൂടുതൽ ബാങ്കുകൾ തകരുന്നത് ഒഴിവാക്കാൻ അടിയന്തിര നടപടികൾക്ക് പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകി. 11000 കോടി രൂപയുടെ ആസ്തിയുള്ള സിഗ്‌നേച്ചർ ബാങ്കിന്റെ വീഴ്ച ഒട്ടനവധി നിക്ഷേപകരെ ആശങ്കയിലാക്കി. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് ബാങ്കിങ് ഇൻഷൂറൻസ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എറണാകുളം ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം

എറണാകുളം ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം.ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ കോടതിയിൽ നേരിട്ട് എത്താത്തതിനാണ് വിമർശനം നേരിടേണ്ടി വന്നത്.ഓൺലൈനിലാണ് കളക്ടർ ഹാജരായത്. കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. അതേസമയം, ബ്രഹ്മപുരം പ്ലാൻറിന്റെ പ്രവർത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞു. കരാര്‍ കമ്പനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നുവെന്നും എന്നാല്‍ സെക്ടർ ഒന്നിൽ ഇന്ന് രാവിലെ വീണ്ടും തീ ഉണ്ടായെന്നും കളക്ടർ കോടതിയെ അറിയിച്ചു. ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും എയർ ക്വാളിറ്റി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊച്ചി കോർപ്പറേഷനു മുന്നിൽ സംഘർഷം

കൊച്ചി കോർപ്പറേഷനു മുന്നിൽ സംഘർഷം. നഗരസഭ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ  അനുവദിക്കുന്നില്ലെന്ന് യുഡിഎഫും, മേയർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ  ധാർമികമായി പങ്കെടുക്കാൻ സാധിക്കില്ലെന്ന് നേരത്തെ തന്നെ യുഡിഎഫ് കത്ത് നൽകിയിരുന്നുവെന്ന് മേയർ എംഅനിൽകുമാറും പറഞ്ഞു.സംഘർഷത്തിനിടെ പ്രതിഷേധക്കാർക്ക് പരിക്ക് പറ്റി. നഗരസഭ ഓഫീസിന് അകത്തും പുറത്തും സംഘർഷം.മേയറെ തടയാനായിരുന്നു പ്രതിപക്ഷ ശ്രമം. കൗൺസിലർമാർ ഒഴികെയുള്ളവരെ പോലീസ് ഓഫീസിൽ നിന്നും പുറത്താക്കി. പോലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി നിരവധി സമരക്കാർക്ക് പരിക്ക്. പോലീസ് വലയത്തിലാണ് മേയർ അകത്തേക്ക് കയറിയത്. ഡിസിസി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിലിക്കൺവാലി ബാങ്കിന്റെ തകർച്ചയുടെ ആഘാതം വിലയിരുത്താനായി കേന്ദ്ര ഐടി മന്ത്രാലയം ഈയാഴ്ച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ് ഉടമകളുടെ യോഗം വിളിച്ചു ചേർക്കും

യു എസിലെ സിലിക്കൺവാലി ബാങ്കിന്റെ തകർച്ചയുടെ ആഘാതം വിലയിരുത്താനായി കേന്ദ്ര ഐടി മന്ത്രാലയം ഈയാഴ്ച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ് ഉടമകളുടെ യോഗം വിളിച്ചു ചേർക്കും. യു എസിൽ പ്രവർത്തനമുള്ള മലയാളി സംരംഭങ്ങളടക്കം മിക്ക സ്റ്റാർട്ടപ്പുകൾക്കും സിലിക്കൺ വാലി ബാങ്കിലാണ് അക്കൗണ്ട് ഇവരുടെ പണം ഏതാണ് മരവിച്ച അവസ്ഥയിലാണ്. സ്റ്റാർട്ടപ്പ് ഉടമകൾ പലരും ആശങ്ക പങ്കുവച്ചതോടെയാണ് കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ യോഗം വിളിച്ചത്. എസ് വി ബിയുടെ ഓൺലൈൻ ബാങ്കിങ്ങ് സേവനം അടക്കം മരവിച്ചിരിക്കുകയാണ്. യുഎസിലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ പി സി സി സംഘം സുധാകരന്റെ നേതൃത്വത്തിൽ ബ്രഹ്മപുരത്ത് സന്ദർശനം നടത്തി

കെ പി സി സി സംഘം സുധാകരന്റെ നേതൃത്വത്തിൽ ബ്രഹ്മപുരത്ത് സന്ദർശനം നടത്തി. ബ്രഹ്മപുരത്ത് തൊണ്ണൂറ്റിയൊൻപത് ശതമാനത്തോളം തീ അണഞ്ഞു കഴിഞ്ഞു. ഇവിടുത്തെ അഴിമതിക്കെതിരെ പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറയുന്ന സമയത്തു തന്നെയാണ് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനത്തിനെത്തിയത്. മുൻ മേയർമാരായ ടോണി ചമ്മിണി, സൗമിനി ജെയിനും ഒപ്പമുണ്ടായിരുന്നു.പ്രാദേശിക നേതാക്കൾ ബ്രഹ്മപുരത്തെ ഇപ്പോഴത്തെ സാഹചര്യങ്ങൾ അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 13

◾ഇന്ത്യക്ക് ഇരട്ട ഓസ്‌കര്‍. എസ്എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്കു ചിത്രം ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ‘ദ എലഫന്റ് വിസ്പറേഴ്സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും ഓസ്‌കര്‍ നേടി. എം.എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന്‍ കൈലഭൈരവും രാഹുല്‍ സിപ്ലിഗുഞ്ജും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം. കനുകുന്താള സുഭാഷ്ചന്ദ്രബോസിന്റേതാണ് ഗാനരചന. ആല്ലൂരി സീതരാമരാജു, കൊമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയില്‍ ഇരുവരുടേയും വേഷം അഭിനയിച്ചത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഓസ്ക്കാറിൽ ഏഴ് പുരസ്ക്കാരങ്ങൾ നേടി “everything everywhere all at once.”

ഓസ്ക്കാറിൽ ഏഴ് പുരസ്ക്കാരങ്ങൾ നേടി “everything everywhere all at once.” സയൻസ് ഫിക്ക്ഷനും,അഡ്വഞ്ചറും , കോമഡിയും ഇടകലർത്തിയ ഈ സിനിമ ബോസ്റ്റണിലെ പഠനകാലം മുതൽ ഒന്നിച്ച് സിനിമയെ സ്നേഹിച്ചു തുടങ്ങിയ ഡാനിയേൽ ക്യാനും,ഡാനിയേൽ ഷൈനട്ടും ഓസ്കർ വേദിയിൽ കുറിച്ചത് ചരിത്രം.മികച്ച സിനിമ, സംവിധാനം, തിരക്കഥ, മികച്ച നടി, സഹനടൻ, സഹനടി, എഡിറ്റിങ്ങ് പുരസ്ക്കാരങ്ങളും ഈ ചിത്രം നേടി. ബ്രെൻഡൻ ഫ്രേസർ മികച്ച നടനായും, മികച്ച നടിയായ മിഷേലിയോ നടിക്കുള്ള ഓസ്ക്കാർ നേടുന്ന ആദ്യ ഏഷ്യൻ വംശജയുമായി.