യു എസിലെ സിലിക്കൺവാലി ബാങ്കിന്റെ തകർച്ചയുടെ ആഘാതം വിലയിരുത്താനായി കേന്ദ്ര ഐടി മന്ത്രാലയം ഈയാഴ്ച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ് ഉടമകളുടെ യോഗം വിളിച്ചു ചേർക്കും. യു എസിൽ പ്രവർത്തനമുള്ള മലയാളി സംരംഭങ്ങളടക്കം മിക്ക സ്റ്റാർട്ടപ്പുകൾക്കും സിലിക്കൺ വാലി ബാങ്കിലാണ് അക്കൗണ്ട് ഇവരുടെ പണം ഏതാണ് മരവിച്ച അവസ്ഥയിലാണ്. സ്റ്റാർട്ടപ്പ് ഉടമകൾ പലരും ആശങ്ക പങ്കുവച്ചതോടെയാണ് കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ യോഗം വിളിച്ചത്. എസ് വി ബിയുടെ ഓൺലൈൻ ബാങ്കിങ്ങ് സേവനം അടക്കം മരവിച്ചിരിക്കുകയാണ്. യുഎസിലെ പല കമ്പനികളും മാസത്തിൽ രണ്ടു തവണയായിട്ടാണ് ശമ്പളം നൽകുന്നത്. അക്കൗണ്ട് മരവിച്ചതിനാൽ യു എസിൽ ജീവനക്കാർക്ക് 15 നു നൽകേണ്ട ഗഡു മുടങ്ങാനാണ് സാദ്ധ്യത. റിസീവറായി നിയമിച്ചിരിക്കുന്ന ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ നിർദേശമനുസരിച്ച് ഇന്നു വൈകിട്ടോടെ ഓൺലൈൻ ബാങ്കിങ്ങ് സേവനം പുനരാരംഭിക്കുമെന്നാണ് കരുതുന്നത്.
സിലിക്കൺവാലി ബാങ്കിന്റെ തകർച്ചയുടെ ആഘാതം വിലയിരുത്താനായി കേന്ദ്ര ഐടി മന്ത്രാലയം ഈയാഴ്ച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ് ഉടമകളുടെ യോഗം വിളിച്ചു ചേർക്കും
