കെ പി സി സി സംഘം സുധാകരന്റെ നേതൃത്വത്തിൽ ബ്രഹ്മപുരത്ത് സന്ദർശനം നടത്തി. ബ്രഹ്മപുരത്ത് തൊണ്ണൂറ്റിയൊൻപത് ശതമാനത്തോളം തീ അണഞ്ഞു കഴിഞ്ഞു. ഇവിടുത്തെ അഴിമതിക്കെതിരെ പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറയുന്ന സമയത്തു തന്നെയാണ് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനത്തിനെത്തിയത്. മുൻ മേയർമാരായ ടോണി ചമ്മിണി, സൗമിനി ജെയിനും ഒപ്പമുണ്ടായിരുന്നു.പ്രാദേശിക നേതാക്കൾ ബ്രഹ്മപുരത്തെ ഇപ്പോഴത്തെ സാഹചര്യങ്ങൾ അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തു.
കെ പി സി സി സംഘം സുധാകരന്റെ നേതൃത്വത്തിൽ ബ്രഹ്മപുരത്ത് സന്ദർശനം നടത്തി
