ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കേര്‍പ്പെടുത്തി പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ. വിലക്കിന് പുറമെ 255 യൂറോ (ഏകദേശം 285 ഡോളർ) പിഴയും ചുമത്തിയിട്ടുണ്ട്. പരിശീലകൻ ജോർജ്ജ് ജീസസുമായി ടീമിലെ തന്‍റെ റോളിനെച്ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് കോപ്പൻഹേഗനിലെ പോർച്ചുഗൽ ക്യാമ്പിൽ നിന്ന് റൊണാൾഡോ പോകുകയായിരുന്നു. നോർവേയ്‌ക്കെതിരായ മത്സരത്തിൽ റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിലിരുത്തി കളത്തിലിറക്കാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ഡെൻമാർക്കിനെതിരായ മത്സരത്തിന് മുൻപായി പരിശീലകൻ തനിക്ക് നൽകിയ വാഗ്ദാനം ലംഘിച്ചുവെന്ന് ആരോപിച്ച് റൊണാൾഡോ ടീം ക്യാമ്പ് വിടുകയായിരുന്നു. എന്നാൽ, റൊണാൾഡോയുമായി അത്തരം യാതൊരു കരാറിലോ ധാരണയിലോ എത്തിയിട്ടില്ലെന്ന് കോച്ച് ജോർജ്ജ് ജീസസ് വ്യക്തമാക്കി.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കേര്‍പ്പെടുത്തി പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ
