സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 42,000ലേക്ക്. തുടര്‍ച്ചയായ ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്നുവന്ന സ്വര്‍ണവില ഇന്നും വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. ഇന്ന് 240 രൂപയാണ് ഉയര്‍ന്നത്. 41,960 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 5245 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും […]
മള്‍ട്ടി സെലക്ഷന് ഫീച്ചറുമായി വാട്സ്ആപ്പ്
ഉപഭോക്താക്കള്‍ക്കായി മള്‍ട്ടി സെലക്ഷന് ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഡെസ്ക് ടോപ്പില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ചാറ്റില്‍ ഒരേസമയം ഒന്നിലധികം മെസേജുകള്‍ ഒറ്റയടിക്ക് സെലക്ട് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. മെസേജുകള്‍ സെലക്ട് ചെയ്ത ശേഷം മൊത്തമായി ഡിലീറ്റ് ചെയ്യുകയോ ഫോര്‍വേര്‍ഡ് ചെയ്യുകയോ ചെയ്യാന്‍ സാധിക്കുന്നതാണ് ഫീച്ചറിന്റെ സവിശേഷത. ചാറ്റില്‍ കോണ്ടെക്സ്റ്റ് മെനുവില്‍ കയറി സെലക്ടില്‍ ക്ലിക്ക് ചെയ്യാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ചാറ്റില്‍ എവിടെ വേണമെങ്കിലും ക്ലിക്ക് ചെയ്ത് സന്ദേശങ്ങള്‍ സെലക്ട് ചെയ്യാനും കഴിയുന്നവിധവുമാണ് ഫീച്ചര്‍. ക്ലിക്ക് […]
ആസിഫ് അലി നായകനാകുന്ന ‘ടിക്കി ടാക്ക’ ഫസ്റ്റ് ലുക്ക്
കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ‘ടിക്കി ടാക്ക’ എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷന്‍ എന്റര്‍ടൈനര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ആണ് ഒരുങ്ങുന്നത്. അതേസമയം ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടട്ടില്ല. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ […]
‘രോമാഞ്ചം’ ഒ.ടി.ടി റിലീസിന്
തിയേറ്ററില്‍ ആവേശ ചിരിപടര്‍ത്തിയ ‘രോമാഞ്ചം’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏകദേശം മൂന്നു കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ഒരു മാസം കൊണ്ട് ബോക്സോഫീസില്‍ നിന്നും 62 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. ‘എലോണ്‍’, ‘ക്രിസ്റ്റഫര്‍’ തുടങ്ങിയ സൂപ്പര്‍സ്റ്റാര്‍ പടങ്ങളേക്കാളും കളക്ഷന്‍ ഇതിനകം തന്നെ രോമാഞ്ചം നേടികഴിഞ്ഞു. ജിത്തു മാധവന് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് […]
ബിഎംഡബ്ല്യു എക്സ് വണ്‍ സ്വന്തമാക്കി ലുക്മാന്
ബിഎംഡബ്ല്യുവിന്റെ ചെറു എസ്യുവി എക്സ് വണ്‍ സ്വന്തമാക്കി ലുക്മാന് അവറാന്. സൗദി വെള്ളയ്ക്ക, ഉണ്ട, തല്ലുമാല, ഓപ്പറേഷന് ജാവ തുടങ്ങിയ സിനിമകളിലെ കരുത്തുള്ള കഥാപാത്രങ്ങള്‍ നമുക്ക് സമ്മാനിച്ച നടനാണ് ലുക്മാന് അവറാന്. മലപ്പുറത്തെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍മാരായ കല്ലിങ്കല്‍ മോട്ടോഴ്സില്‍ നിന്നാണ് ലുക്മാന് ബിഎംഡബ്ല്യു ഗാരിജിലെത്തിച്ചത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുള്ള വാഹനത്തിന്റെ ഏതു മോഡലാണെന്ന് വ്യക്തമല്ല. എക്സ് 1 ബിഎംഡബ്ല്യുവിന്റെ ലൈനപ്പിലെ മികച്ച വാഹനങ്ങളില്‍ ഒന്നാണ്. 2016 മുതല്‍ 2020 വരെ വിപണിയിലുണ്ടായിരുന്ന മോഡലാണ് ഇത്. […]
നിലാവെട്ടം
”ഞങ്ങളൊക്കെ മാതൃഭൂമിയുടെ ബാലപംക്തിയിലെങ്കിലും ഒരു കഥയോ കവിതയോ പ്രസിദ്ധീകരിക്കണമെന്ന് കൊതിച്ചുനടന്ന കാലത്താണ് ഗിരിജ വാര്യരുടെ കഥകള്‍ ആഴ്ചപ്പതിപ്പില്‍ വന്നിരുന്നത്. ഗൃഹലക്ഷ്മി കിട്ടിയാല്‍ ആദ്യം വായിക്കുക ഗിരിജ വാര്യരുടെ കോളമാണെന്ന് ഇപ്പോള്‍ പലരും പറയാറുണ്ട്. പതിരില്ലാത്ത എഴുത്താണ് അതിനു കാരണം. ഒരു കാപട്യവുമില്ലാത്ത ഭാഷ. നമ്മളും ഈ വഴിയിലൂടെയാണല്ലോ സഞ്ചരിക്കുന്നത് എന്നു തോന്നിപ്പിക്കുന്ന അനുഭവങ്ങള്‍. വീട്ടുകോലായിലിരുന്ന് ഗിരിജ വാര്യര്‍ നമ്മളോട് നേരിട്ട് സംസാരിക്കുകയാണെന്നേ തോന്നൂ. അതുതന്നെയാണ് നിലാവെട്ടത്തിന്റെ ഭംഗിയും പ്രത്യേകതയും”.- സത്യന് അന്തിക്കാട്. വേരുകള്‍ മറന്നുകൊണ്ടുള്ള മലയാളിയുടെ യാന്ത്രികപ്പാച്ചിലില്‍ […]
കോവിഡ് വിഷാദരോഗം വര്‍ധിപ്പിച്ചതായി പഠനം
കൊറോണ വൈറസ് ബാധിച്ചാലും ഇല്ലെങ്കിലും കോവിഡ്19 മഹാമാരി ജനങ്ങള്‍ക്കിടയിലെ വിഷാദരോഗ ലക്ഷണങ്ങള്‍ വര്‍ധിപ്പിച്ചതായി ഗവേഷണ പഠനം ചൂണ്ടിക്കാട്ടി. ക്വാറന്റീനും രോഗഭീതിയും സാമൂഹിക അകലവും നിരന്തരം മാറുന്ന കോവിഡ് നിയന്ത്രണ ചട്ടങ്ങളും ഒറ്റപ്പെടലുമെല്ലാം ദശലക്ഷണക്കണക്കിന് പേരുടെ മാനസികാരോഗ്യത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായി അമേരിക്കയിലെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നടന്ന ഗവേഷണം വെളിപ്പെടുത്തുന്നു. സാള്‍ട്ട്ലേക്കിലെ ഇന്റര്‍മൗണ്ടന്‍ ഹെല്‍ത്തിലെത്തിയ 1,36,000 ഓളം രോഗികളിലാണ് ഗവേഷണം നടത്തിയത്. കോവിഡ് പോസിറ്റീവാണോ നെഗറ്റീവ് ആണോ എന്ന വ്യത്യാസമില്ലാതെ ഏറെക്കുറെ എല്ലാ രോഗികളിലും വിഷാദരോഗ ലക്ഷണങ്ങള്‍ കണ്ടതായും […]
നിയമസഭയിൽ ആരോഗ്യ മന്ത്രിക്കെതിരെ വിഡി സതീശൻ
നിയമസഭയിൽ ആരോഗ്യ മന്ത്രിക്കെതിരെ വിഡി സതീശൻ . ബ്രഹ്മപുരത്തെ തീ പടർന്ന് മൂന്നാം ദിവസവും ആരോഗ്യ മന്ത്രി പറഞ്ഞത് ഒരു പ്രശ്നവും ഇല്ലെന്നാണെന്നും,ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രസ്താവനയെന്നും, അവിടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥലമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ മാസ്ക്ക് ധരിക്കാൻ പറഞ്ഞത് പത്താം ദിവസമല്ലെന്നും ആദ്യം ചേർന്ന യോഗത്തിൽ തന്നെ മാസ്ക് ധരിക്കാൻ പറഞ്ഞിരുന്നെന്നും വീണാ ജോർജ് പറഞ്ഞു.
രാഹുൽ സഭയിൽ മാപ്പ് പറയണമെന്ന് ബിജെപി.
രാഹുൽ സഭയിൽ മാപ്പ് പറയണമെന്ന് ബിജെപി. പ്രധാനമന്ത്രിയെയും രാജ്യത്തെയും രാഹുൽ അപമാനിച്ചു. രാഹുലിനെതിരെ നടപടി വേണമെന്ന് രാജ് നാഥ് സിങ്ങ്.കോൺഗ്രസും രാഹുലും രാജ്യത്തോട് മാപ്പുപറയണമെന്നും, വിദേശത്ത് ഇന്ത്യയെ അപമാനിച്ച രാഹുലിനെതിരെ നടപടി വേണമെന്നും പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജുഡീഷ്യറി, സേന, തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങൾ അങ്ങനെ എല്ലാ മേഖലകളെയും രാഹുൽ അപമാനിച്ചു. രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംങ്ങും പറഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്ന് കുറ്റപ്പെടുത്തിയ രാഹുൽ പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും […]
മധ്യാഹ്ന വാര്‍ത്തകള്‍
ഇന്ത്യക്ക് ഇരട്ട ഓസ്കര്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്കു ചിത്രം ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ‘ദ എലഫന്റ് വിസ്പറേഴ്സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും ഓസ്കര് നേടി. എം.എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന് കൈലഭൈരവും രാഹുല്‍ സിപ്ലിഗുഞ്ജും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്കാരം. കനുകുന്താള സുഭാഷ്ചന്ദ്രബോസിന്റെ ഗാനരചന. ആല്ലൂരി സീതരാമരാജു, കൊമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയില്‍ ഇരുവരുടേയും വേഷം […]
