Posted inഓട്ടോമോട്ടീവ്

ഇ ബൈക്കുകളുടെ പുതിയ ലോകം സൃഷ്ടിക്കാന്‍ സീറോയും ഹീറോയും!

അമേരിക്കന്‍ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ സീറോ മോട്ടര്‍സൈക്കിളുമായി ഹീറോ ധാരണയിലെത്തി. ഇതോടെ തിരശീല ഉയരുന്നത് ഇലക്ട്രിക് ബൈക്കുകളുടെ പുതിയ ലോകത്തിനായിരിക്കുമെന്നാണ് സൂചന. പ്രീമിയം ഇലക്ട്രിക് മോട്ടര്‍സൈക്കിള്‍ നിര്‍മാണത്തില്‍ സഹകരിക്കുന്നതിനാണ് കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സീറോ മോട്ടര്‍സൈക്കിള്‍സുമായി ഹീറോ ധാരണയിലെത്തിയത്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാണ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് ഈ സഹകരണം ഏറെ പ്രയോജനപ്പെടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇവി റൈഡിങ് അനുഭവം പുതുക്കുകയും ഇന്ത്യ ഉള്‍പ്പെടെയുള്ള ആഗോള വിപണികളിലെ ഇലക്ട്രിക് മൊബിലിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉയരത്തിലെത്തിക്കുകയുമാണ് 2 കമ്പനികളുടെയും […]

Posted inബിസിനസ്സ്

കാമ്പ കോള തിരിച്ചുവരുന്നൂ, റിലയന്‍സിലൂടെ!

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ തിരിച്ചുവരാന്‍ ഒരുങ്ങി ജനപ്രീയ പാനീയ ബ്രാന്‍ഡായ കാമ്പ കോള. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പാണ് 50 വര്‍ഷം പഴക്കമുള്ള ജനപ്രിയ ബിവറേജ് ബ്രാന്‍ഡ് ഈ വേനല്‍ക്കാലത്ത് വിപണിയിലെത്തിക്കുന്നത്. 1970കളിലും 1980കളിലും ഏറെ പ്രചാരത്തിലുണ്ടായിരുന്ന പാനീയമായ കാമ്പ കോള, ഇനി കോള, നാരങ്ങ, ഓറഞ്ച് തുടങ്ങിയ രുചികളില്‍ ലഭ്യമാകും. കാമ്പ കോളയുടെ റീ ലോഞ്ചോടെ അദാനി ഗ്രൂപ്പ്, ഐടിസി, യൂണിലിവര്‍ എന്നിവയില്‍ നിന്നുള്ള മത്സരം ഏറ്റെടുക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. കാമ്പ കോളയുടെ […]

Posted inവിനോദം

സൈജു കുറുപ്പ് നായകനാകുന്ന ചിത്രം ‘പാപ്പച്ചന്‍ ഒളിവിലാ’

സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. നവാഗതനായ സിന്റോ സണ്ണിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് ‘പാപ്പച്ചന്‍ ഒളിവിലാ’ണ് എന്നാണ് പേരിട്ടിരിക്കുന്നത്. സിന്റോ സണ്ണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. ജിബു ജേക്കബ്ബിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു പോരുകയായിരുന്നു സിന്റോ സണ്ണി. ഒരു നാട്ടില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. സിനിമക്ക് ആവശ്യമായ മാറ്റങ്ങളും ചേരുവകളും ചേര്‍ത്തുകൊണ്ട് തികഞ്ഞ ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ചിത്രം എത്തിക്കുക. ജിബു ജേക്കബ് ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അഭിനയിക്കുന്നു. ചിത്രത്തിലെ […]

Posted inവിനോദം

റോബിന്‍ രാധാകൃഷ്ണന്റെ  ‘രാവണയുദ്ധം’

ബിഗ്ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയ റോബിന്‍ രാധാകൃഷ്ണന്‍ നായകനും സംവിധായകനുമായ പുതിയ സിനിമ പ്രഖ്യാപിച്ചത്. ‘രാവണയുദ്ധം’ എന്ന് പേരിട്ട ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും റോബിന്‍ തന്നെയാണ്. വേണു ശശിധരന്‍ ലേഖ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ ശര്‍മ്മ സംഗീത സംവിധാനം നിര്‍വ്വഹിക്കും. റോബിന്‍ രാധാകൃഷ്ണന്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോബിന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഡലും നടിയുമായ ആരതി പൊടിയാകും പുതിയ സിനിമയില്‍ നായികാ വേഷത്തില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വന്നതിന് പിന്നാലെ വലിയ […]

Posted inപുസ്തകങ്ങൾ

ഞണ്ടു മഴ, തവള മഴ, മത്സ്യമഴ

ബാലസാഹിത്യത്തില്‍ ഇങ്ങനെ ഒരു സംഭവമോ? ശാസ്ത്രത്തെ ഇത്രയും ലളിതവും ആകര്‍ഷകവുമായ രീതിയില്‍ അവതരിപ്പിക്കുന്ന ഒരു പുസ്തകമോ? ഈ ഗ്രന്ഥം സയന്‍സില്‍ താല്പര്യമുള്ള എല്ലാപ്രായക്കാര്‍ക്കും (ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ)ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കും. ഭൂമി മുതല്‍ ബഹിരാകാശം വരെ സംഭവിക്കുന്ന പ്രതിഭാസങ്ങളെ ലളിതമായഭാഷയില്‍ വായനക്കാരിലേക്ക് എത്തിക്കുവാനുള്ള ഈ പ്രയത്‌നം ശ്ലാഘനീയമാണ്. കുഞ്ഞുമനസ്സുകളില്‍ ജിജ്ഞാസ ഉദ്ദീപിപ്പിക്കാന്‍ ഈ പുസ്തകം അത്യധികം ഉപയോഗപ്പെടും. ‘ഞണ്ടു മഴ, തവള മഴ, മത്സ്യമഴ’. രാജു നാരായണസ്വാമി ഐ എ എസ്. വിഷന്‍ മില്ലേനിയം പബ്‌ളിഷേഴ്‌സ്. വില 90 […]

Posted inആരോഗ്യം

ഉപ്പ് കുറയ്ക്കണം, ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്!

ലോകമെമ്പാടുമുളള ഉപ്പിന്റെ അമിത ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയാണ് ലോകാരോഗ്യ സംഘടന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതനുസരിച്ച് കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ മൂലം 70 ലക്ഷത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന് ഈ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. ലോകത്തിലെ ഭൂരിഭാഗം ആളുകളും പ്രതിദിനം 10.8 ഗ്രാം ഉപ്പ് കഴിക്കുന്നു. എന്നാല്‍ ശരിയായ ആരോഗ്യത്തിന് ഈ അളവ് പ്രതിദിനം 5 ഗ്രാം ആണ്. അതായത്, ഭൂരിഭാഗം ആളുകളും ദിവസവും ഇരട്ടി ഉപ്പ് കഴിക്കുന്നവരാണെന്നര്‍ഥം. ഇതുമൂലം […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  മോദി സര്‍ക്കാര്‍ കേരളത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു ലക്ഷത്തി പതിനയ്യായിരം കോടി രൂപ കേരളത്തിനു നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുപിഎ സര്‍ക്കാര്‍ നല്‍കിയത് 45,900 കോടി രൂപ മാത്രമാണ്. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ത്രിപുരയില്‍ ഒന്നിച്ചെങ്കിലും ജനം തെരഞ്ഞെടുത്തത് ബിജെപിയെയാണെന്നും അമിത് ഷാ പറഞ്ഞു. ബ്രഹ്‌മപുരത്തെ വിഷപ്പുക ഭീഷണിമൂലം കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കു മൂന്നു ദിവസം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊച്ചിയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിങ്കളാഴ്ച 2 മൊബൈല്‍ യൂണിറ്റുകളും ചൊവ്വാഴ്ചയോടെ 5 മൊബൈല്‍ യൂണിറ്റുകളും പ്രവര്‍ത്തനം ആരംഭിക്കും.ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കുന്നത്. മാത്രമല്ല ആരോഗ്യ സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യേണ്ട രോഗികളെ സമയബന്ധിതമായി കണ്ടെത്തുന്നതിനും ഈ ക്ലിനിക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വവർഗ്ഗ വിവാഹത്തെ എതിർത്തുകൊണ്ട് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം ഫയൽ ചെയ്തു

സ്വവർഗ്ഗ വിവാഹത്തെ എതിർത്തുകൊണ്ട് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം ഫയൽ ചെയ്തു. ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിയ്ക്കും സ്വവർഗ്ഗവിവാഹം എതിരാണെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന വാദം. സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് തയ്യാറല്ലെന്ന നിലപാട് തന്നെയാണ് കേന്ദ്രം കോടതിയെ അറിയിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുട്ടനാട്ടിലെ പ്രശ്നം തീര്‍ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

കുട്ടനാട്ടിലെ പ്രശ്നം തീര്‍ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തെറ്റായ പ്രവണത സിപിഎമ്മില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും പാര്‍ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് പോകാന്‍ ആരെയും അനുവദിക്കില്ലെന്നും എം വി ഗോവിന്ദന്‍ മുന്നറിയിപ്പ് നല്‍കി.  ജനകീയ പ്രതിരോധ ജാഥയോട് അനുബന്ധിച്ച് നടന്ന് പൊതു സമ്മേളനത്താൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരിക്കൽ കടുത്ത വിഭാഗീയത ഉണ്ടായ ജില്ലയാണ് ആലപ്പുഴ. പലരും പാർട്ടി വിട്ടു പോയി. പാർട്ടി വിട്ടു പോയവരെ തിരിച്ച് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.