രാഹുല്‍ ഗാന്ധിയുടെ ലോക് സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം നാളെ തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ശക്തമാക്കാന്‍ ബിജെപി. അദാനി വിവാദത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച രാഹുലിനെ പുറത്താക്കണമെന്ന് അവകാശ സമിതിക്ക് മുന്‍പിലും ബിജെപി ആവശ്യപ്പെട്ടിരുന്നു. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിലും അദാനി വിവാദം കോണ്‍ഗ്രസ് ചര്‍ച്ചയാക്കും.പ്രധാനമന്ത്രിയുമായി അദാനിയെ ബന്ധപ്പെടുത്തി നടത്തിയ പ്രസംഗത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന വിശദീകരണം മാത്രമാണ് രാഹുല്‍ ഗാന്ധി അവകാശ സമിതിക്ക് മുന്‍പാകെ നല്‍കിയിരിക്കുന്നത്. തെളിവുകള്‍ ഹാജരാക്കാതെ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക് സഭാംഗത്വം റദ്ദാക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്.
കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം
കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പണി പൂർത്തിയാകാത്ത എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തുവെന്നാരോപിച്ച് കന്നഡ അനുകൂല സംഘടനകളാണ് പ്രതിഷേധിച്ചത്. 118 കിലോമീറ്റർ ദൈർഘ്യമുള്ള ബംഗളൂരു-മൈസൂർ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിച്ചിരുന്നു.തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പണി തീരാത്ത എക്സ്പ്രസ് വേ മോദി ഉദ്ഘാടനം ചെയ്തതെന്ന് സംഘടനകൾ ആരോപിച്ചു. അണ്ടര്‍ പാസുകളും സര്‍വീസ് റോഡുകളും മോശം അവസ്ഥയിലാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യത
ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. സംസ്ഥാനത്ത് ഇന്ന് ഒറ്റപെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും ഒറ്റപ്പെട്ട മഴയ്ക്ക് കൂടുതൽ സാധ്യത. എന്നാൽ ബുധനാഴ്ചയോടെ കൂടുതൽ സ്ഥലങ്ങളിൽ വേനൽ മഴ ലഭിച്ചേക്കും. വേനൽ മഴ എത്തുന്നതോടെ കൊടും ചൂടിൽ നിന്നും മോചനത്തിനും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ താപനില വലിയ തോതിൽ ഉയരാനിടയില്ല.
പുകയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് 3 ദിവസം കൂടി അവധി പ്രഖ്യാപിച്ചു
ബ്രഹ്മപുരത്തെ പുകയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് 3 ദിവസം കൂടി അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി നീട്ടി നൽകുന്നതെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13-03-23 (തിങ്കൾ), […]
വൈദ്യുതി ഉപയോഗം കൂടുന്നു
കേരളം കഴിഞ്ഞ ദിവസം 88.06 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായി റിപ്പോർട്ട് . ഇന്നലെ രാവിലെ 7 വരെയുള്ള 24 മണിക്കൂറിലെ കണക്കാണിത്. ഈ സീസണിലെ ഏറ്റവും ഉയർന്ന വൈദ്യുത ഉപയോഗമാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി പദ്ധതിയായ ഇടുക്കിയിൽ ഒരാഴ്ച കൊണ്ട് ജലനിരപ്പ് 3 അടി താഴ്ന്നു . ചൂട് കൂടുകയും വൈദ്യുതി ഉൽപാദനം വർധിപ്പിക്കുകയും ചെയ്തതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നത്. കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ 20.50 അടി ജലം കുറവാണ്. ഇന്നലത്തെ […]
പാചക തൊഴിലാളികൾക്കുള്ള ദിവസ വേതന കുടിശിക രണ്ടാഴ്ച്ചയ്ക്കകം വിതരണം ചെയ്യുമെന്നു മന്ത്രി വിശിവൻകുട്ടി
സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ പെട്ട പാചക തൊഴിലാളികൾക്കുള്ള ദിവസ വേതന കുടിശിക രണ്ടാഴ്ച്ചയ്ക്കകം വിതരണം ചെയ്യുമെന്നു മന്ത്രി വിശിവൻകുട്ടി. രണ്ടര മാസത്തെ കുടിശിക യാണ് നൽകാനുള്ളത്. ഡിസംബറിലെ ശേഷിക്കുന്ന വേതനവും ജനുവരിയിലെ വേതനവും നൽകാനായി 55.05 കോടി രൂപ കൂടി സംസ്ഥാനവിഹിതം ലഭിച്ചിട്ടുണ്ട്. എന്നാൽ ഉച്ച ഭക്ഷണം കേന്ദ്രാവിഷ്കൃത പദ്ധതിയായതിനാൽ കേന്ദ്ര വിഹിതവും കൂടി ചേർത്താണ് തൊഴിലാളികൾക്ക് ഓണറേറിയം നൽകുന്നത്. എന്നാൽ ഈ സാമ്പത്തിക വർഷത്തെ രണ്ടാം ഗഡു കേന്ദ്രവിഹിതം ഇതുവരെ അനുവദിക്കാത്തതാണു പ്രശ്നം. കേന്ദ്ര കുടിശിക കിട്ടുന്ന […]
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 12
◾വേനല്‍ ചൂട് ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് കാട്ടുതീ പടരുന്നു. 309 ഹെക്ടര്‍ വനം കത്തി നശിച്ചു. വനമേഖലയില്‍ തീയിട്ടതിന് വനം വകുപ്പ് 14 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 133 തീപ്പിടുത്തങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കി ജില്ല ഉള്‍പ്പെട്ട ഹൈറേഞ്ച് മേഖലയില്‍ മാത്രം 54 തീപ്പിടുത്തങ്ങളിലായി 84 ഹെക്ടര്‍ വനം കത്തി. പാലക്കാട് ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയില്‍ 62 ഹെക്ടറും തെക്കന്‍ മേഖലയില്‍ 51 ഹെക്റിലും വനം കത്തിനശിച്ചു. ◾ബ്രഹ്‌മപുരത്തെ തീയണയ്ക്കാന്‍ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കയിലെ അഗ്‌നിശമന […]
പുതിയ ഡീമാറ്റ് അക്കൗണ്ടുകളില്‍ വന്‍ ഇടിവ്
പുതുതായി ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതില്‍ വന്‍ ഇടിവ്. ഫെബ്രുവരിയില്‍ ഇത് മൂന്ന് മാസത്തെ താഴ്ന്ന നിലയിലെത്തി. സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസ്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവയുടെ റിപ്പോര്‍ട്ട് പ്രകാരം 2023 ഫെബ്രുവരിയില്‍ ആരംഭിച്ച ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 2.08 ദശലക്ഷമാണ്. ഇത് നവംബറിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ അക്കൗണ്ട് ഓപ്പണിംഗ് നിരക്കാണ്. മുന്‍മാസത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം ഇടിവ്. അതേസമയം ആകെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 30 ശതമാനം വര്‍ദ്ധിച്ച് 112.54 ദശലക്ഷം […]
ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫെയ്‌സ് അണ്‍ലോക്കുമായി എ60
ഐടെലിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് എ60 ഇന്ത്യയിലെത്തി. പുതിയ ബജറ്റ് ഫോണില്‍ 5 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. 6.6 ഇഞ്ച് എല്‍സിഡി സ്‌ക്രീനും സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഐടെല്‍ എ60 ന്റെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിനു 5,999 രൂപയാണ് വില. ഹാന്‍ഡ്സെറ്റ് മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ് – ഡോണ്‍ ബ്ലൂ, വെര്‍ട്ട് മെന്തെ, സഫയര്‍ ബ്ലാക്ക്. ഐടെല്‍ എ60 വാങ്ങുന്നവര്‍ക്ക് ആദ്യ 100 ദിവസത്തിനുള്ളില്‍ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റും ലഭിക്കും. മുന്‍നിര […]
‘അറ്റ്’ സിനിമയിലെ ആദ്യ വീഡിയോ ഗാനം ‘നദിയെ’
ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന ‘അറ്റ് – വെല്‍ക്കം ടു ഡാര്‍ക്ക് സൈഡ്’ എന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. രണ്ട് പെണ്‍കുട്ടികളുടെ സൗഹൃദവും സ്നേഹവും കാണിച്ചുതരുന്ന തരത്തിലാണ് ‘നദിയെ’ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത്. ജിസ് ജോയുടെ മനോഹരമായ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഫോര്‍ മ്യൂസിക് ആണ്. ദീപക് ജെ.ആര്‍ ആണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ജു എബ്രഹാം, അരുണ മേരി ജോര്‍ജ്, ദേവന എന്നിവരാണ് സഹഗായകര്‍. സരേഗമ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് […]
