Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബാംഗളൂരുവിൽ നിന്നു മൈസൂരുവിലേക്ക് 75 മിനിറ്റിൽ എത്താവുന്ന പത്ത് വരി അതിവേഗപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിനു സമർപ്പിക്കും

ബാംഗളൂരുവിൽ നിന്നു മൈസൂരുവിലേക്ക് 75 മിനിറ്റിൽ എത്താവുന്ന പത്ത് വരി അതിവേഗപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിനു സമർപ്പിക്കും.ഉച്ചയ്ക്ക് 12 മണിയോടെ മാണ്ഡ്യയിലെ ഗെജ്ജാല ഗെരെയിലാണ് ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റർ ദൂരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും. പത്ത് വരിപ്പാത യാഥാർഥ്യമായതോടെ നേരത്തേ മൂന്നര മണിക്കൂറോളം സമയമെടുത്തിരുന്ന ബെംഗളുരു- മൈസുരു യാത്രാ സമയം ഒന്നര മണിക്കൂറായി കുറയും. ഇത് വടക്കൻ കേരളത്തിലേക്ക് പോകുന്ന ബെംഗളുരു മലയാളികൾക്ക് വലിയ സഹായമാണ്. 8430 കോടി രൂപ ചിലവഴിച്ചാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജൈവമാലിന്യം തരംതിരിച്ചുവയ്ക്കുന്നതിൽ ജനങ്ങളുടെ സഹകരണം കൂടിയേ തീരു എന്ന് മേയർ

പ്ലാസ്റ്റിക് ഇനി ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകില്ലെന്നും മാലിന്യ ശേഖരണ തൊഴിലാളികൾക്കു കൊണ്ടുപോകാവുന്ന വിധം ജൈവമാലിന്യം തരംതിരിച്ചുവയ്ക്കുന്നതിൽ ജനങ്ങളുടെ സഹകരണം കൂടിയേ തീരുവെന്നും മേയർ എം അനിൽ കുമാർ. കൊച്ചി നഗരത്തിൽ ഭാഗികമായി മാലിന്യ നീക്കം പുനരാരംഭിച്ചു. മാലിന്യം ശേഖരിച്ചു സൂക്ഷിച്ച ഇടങ്ങളിൽ നിന്നാണ് പ്രധാനമായും നീക്കിയത്. ജൈവ മാലിന്യങ്ങളാണ് നീക്കിത്തുടങ്ങിയത്. കഴിഞ്ഞ 2 ദിവസവും രാത്രിയിലായിരുന്നു മാലിന്യ നീക്കം നടന്നത്. വഴിയരികിലുള്ള മാലിന്യത്തിൽ പ്ലാസ്റ്റിക്ക് കൂടി കലർന്നതിനാൽ പുതിയ നയം മാറ്റമനുസരിച്ചുള്ള ബുദ്ധിമുട്ടുകൾ തടസമായി. പ്ലാസ്റ്റിക്ക് ഉൾപ്പെട്ട […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്മപുരത്തെ സാഹചര്യങ്ങൾ വിലയിരുത്താൻ ഹൈക്കോടതി നിയോഗിച്ച സമിതി പ്ലാൻറ് സന്ദർശിച്ചു.

ബ്രഹ്മപുരത്തെ തീ അടങ്ങിയെങ്കിലും മാലിന്യക്കൂമ്പാരങ്ങളുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതിനാൽ പുക തുടരുകയാണ്. ഇവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്താൻ ഹൈക്കോടതി നിയോഗിച്ച സമിതി ഇന്നലെ മാലിന്യ പ്ലാൻറ് സന്ദർശിച്ചു. ജില്ലാ കളക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജോയിന്‍റ് ചീഫ് എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങള്‍. പ്ലാന്‍റ് സന്ദര്‍ശിച്ച ശേഷം സമിതി അംഗങ്ങള്‍ യോഗം ചേര്‍ന്നു. […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മാര്ച്ച് 12

◾ചൂടും അത്യുഷ്ണവും നേരിടാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തണ്ണീര്‍പ്പന്തല്‍ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളവും സംഭാരവും വിതരണം ചെയ്യും. ഇതിനായി കോര്‍പറേഷനുകള്‍ക്ക് അഞ്ചും നഗരസഭകള്‍ക്ക് മുന്നും പഞ്ചായത്തുകള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും അനുവദിക്കും. കുടിവെള്ളം വിതരണം ചെയ്യാനും ക്രമീകരണം ഒരുക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ◾നായാട്ട് ആരംഭിച്ചു, സഖാക്കളേ; പക്ഷേ ആ അജ്ഞാതന്‍ ആരെന്ന് സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്തു കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ 30 കോടി രൂപ വാഗ്ദാനവുമായി ചര്‍ച്ചയ്ക്കെത്തിയെന്ന് ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരേ കര്‍ണാടക […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ മാലിന്യ സംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോന്‍ട ഇന്‍ഫ്രാടെക് കമ്പനി

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ മാലിന്യ സംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോന്‍ട ഇന്‍ഫ്രാടെക് കമ്പനി. ബയോ മൈനിംഗ്, കാപ്പിംഗ് വഴി പഴയ മാലിന്യങ്ങളുടെ സംസ്കരണം എന്നിവയിൽ മാത്രമേ കമ്പനിക്ക് ഉത്തരവാദിത്തമുള്ളൂ. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്കരണവും പ്ലാസ്റ്റിക് സംസ്കരണവും സോൺടയുടെ ഉത്തരവാദിത്തമല്ലെന്ന് സോന്‍ട ഇന്‍ഫ്രാടെക് കമ്പനി പറയുന്നു.തീപിടിത്തത്തിന് കാരണം മീഥേൻ ബഹിർഗമനവും ചൂടുമാണ്. അന്വേഷണവുമായി നിലവിൽ സഹകരിക്കുന്നുണ്ടെന്നും സോന്‍ട ഇന്‍ഫ്രാടെക് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്മപുരത്ത് ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്

മാലിന്യ പ്ലാന്റിന് തീപിടിച്ച ബ്രഹ്മപുരത്ത് ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇവരിൽ 17 പേർ കിടത്തി ചികിത്സ സ്വീകരിച്ചു. അഗ്നിശമന സേനാംഗങ്ങൾ അടക്കം നിരവധി പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവർക്ക് കൃത്യമായ ചികിത്സ നൽകും. കൂടുതൽ ആളുകളും ഡിസ്ചാർജ് ആയി. തലവേദന, തൊണ്ട വേദന, കണ്ണുനീറ്റൽ എന്നിവയാണ് പ്രധാന ആരോഗ്യ പ്രശ്നങ്ങൾ. കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, രോഗബാധിതർ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നും കൊച്ചിയിലെത്തുന്നവർക്ക് മാസ്ക് ധരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Posted inബിസിനസ്സ്

ക്രെഡിറ്റ് കാര്‍ഡ് വില്‍ക്കാനൊരുങ്ങി ബാങ്ക് ഓഫ് ബറോഡ

രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലെ 49% ഓഹരി വിഹിതം വില്‍ക്കാന്‍ ഒരുങ്ങുന്നു. ഈ ഇടപാടിന് ഉപദേശകരായി പ്രവര്‍ത്തിക്കുന്നത് ഐസിഐസിഐ സെക്യൂരിറ്റീസാണ്. ബിഒബി ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് എന്ന ഉപകമ്പനിയാണ് ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് നടത്തുന്നത്. നിലവിലെ വളര്‍ച്ച നിരക്ക് അനുസരിച്ച് കാര്‍ഡുകളുടെ എണ്ണം നിലവില്‍ 18.5 ലക്ഷം ഉള്ളത് മാര്‍ച്ച് 2024 ല്‍ 30 ലക്ഷമായി വര്‍ധിക്കും. കുടിശ്ശിക കടം 5000 കോടി രൂപയാകും. ക്രെഡിറ്റ് കാര്‍ഡ് ബിസിനസില്‍ […]

Posted inവിനോദം

വേറിട്ട ഗെറ്റപ്പില്‍ അന്ന ബെന്‍, ‘കൊട്ടുകാളി’ ഫസ്റ്റ് ലുക്ക് ടീസര്‍

തമിഴ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് നടി അന്ന ബെന്‍. പി എസ് വിനോദ്രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘കൊട്ടുകാളി’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തെത്തി. വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന അന്ന ബെന്‍ തന്നെയാണ് ഫസ്റ്റ് ലുക്ക് ടീസറിലെ ഹൈലൈറ്റ്. മേക്ക് ഡൌണ്‍ ചെയ്താണ് ചിത്രത്തിലെ കഥാപാത്രമായി അന്ന എത്തുന്നത്. സൂരിയാണ് ചിത്രത്തിലെ നായകന്‍. എസ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവകാര്‍ത്തികേയനാണ് കൊട്ടുകാളി നിര്‍മ്മിക്കുന്നത്. വിനോദ്രാജിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. പുതുതലമുറ സംവിധായകരില്‍ ഏറെ […]

Posted inവിനോദം

‘ലിയോ’യില്‍ വിജയ്‌ക്കൊപ്പം ബാബു ആന്റണിയും

വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’യില്‍ ബാബു ആന്റണിയും. ലിയോയില്‍ താനുണ്ടെന്ന കാര്യം ബാബു ആന്റണി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. കശ്മീരിലേക്ക് പോകുന്ന ചിത്രവും ബാബു ആന്റണി പങ്കുവച്ചു. മലയാളി താരം മാത്യുവും ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ലിയോയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷനിലേയ്ക്ക് പോകവെ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം. വിജയനെ കണ്ടുമുട്ടിയെന്നും ബാബു ആന്റണി കുറിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഐ.എം. വിജയനൊപ്പമുള്ള ചിത്രവും […]

Posted inഓട്ടോമോട്ടീവ്

9.99 ലക്ഷം രൂപ മുതല്‍ ഥാര്‍ ബജറ്റ് വേരിയന്റ്

മഹീന്ദ്രയുടെ വില കുറഞ്ഞ പുതിയ ഥാര്‍ വകഭേദത്തിന് വന്‍ ഡിമാന്‍ഡ്. 5 ഡോര്‍ ഗൂര്‍ഖ, 5 ഡോര്‍ ജിംനി എന്നിവ വിപണിയിലെത്തുന്നതോടെ ഥാറിന് വലിയ വെല്ലുവിളി തന്നെയാകും. അതുകൊണ്ടു തന്നെയാണ് ഥാര്‍ എന്ന ബ്രാന്‍ഡില്‍ വില കുറഞ്ഞ വാഹനമെന്ന ടാഗില്‍ ബജറ്റ് വേരിയന്റ് പുറത്തിറക്കുന്നതും. പുതിയ റിയര്‍വീല്‍ വകഭേദം ജിംനിയുമായി നേരിട്ട് മത്സരത്തിന് ഇറങ്ങാന്‍ മാത്രം ശക്തനാണ്. 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റിനൊപ്പം ലുക്കിന്റെ കാര്യത്തില്‍ കൂടുതല്‍ മസ്‌കുലറും ബോള്‍ഡുമായ വലിയ വാഹനമാണ് ഥാര്‍. ജിംനിക്ക് ഡീസല്‍ […]