രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലെ 49% ഓഹരി വിഹിതം വില്ക്കാന് ഒരുങ്ങുന്നു. ഈ ഇടപാടിന് ഉപദേശകരായി പ്രവര്‍ത്തിക്കുന്നത് ഐസിഐസിഐ സെക്യൂരിറ്റീസാണ്. ബിഒബി ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് എന്ന ഉപകമ്പനിയാണ് ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് നടത്തുന്നത്. നിലവിലെ വളര്‍ച്ച നിരക്ക് അനുസരിച്ച് കാര്‍ഡുകളുടെ എണ്ണം നിലവില്‍ 18.5 ലക്ഷം ഉള്ളത് മാര്‍ച്ച് 2024 ല്‍ 30 ലക്ഷമായി വര്‍ധിക്കും. കുടിശ്ശിക കടം 5000 കോടി രൂപയാകും. ക്രെഡിറ്റ് കാര്‍ഡ് ബിസിനസില്‍ പ്രതീക്ഷ ഉള്ളത് കൊണ്ട് 2022-23 ല്‍ 300 കോടി രൂപയുടെ മൂലധന നിക്ഷേപം ബാങ്ക് നടത്തി, 2021 -22 ല്‍ 100 കോടി രൂപയും. സ്വയം തൊഴില്‍ ചെയ്ത് ഉപജീവനം കണ്ടെത്തുന്നവരാണ് ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ കൂടുതലും. ശമ്പള വരുമാനം ഉള്ളവരെ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലെ ലാഭക്ഷമത വര്‍ധിച്ചിട്ടുണ്ട്. അടുത്തിടെ ആക്സിസ് ബാങ്ക് സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പടെ ഉള്ള ഉപഭോക്തൃ ബാങ്കിംഗ് ബിസിനിസ് ഏറ്റെടുത്തിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക് -ഐആര്സിടിസിയു മായി സഹകരിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയിരുന്നു.
ക്രെഡിറ്റ് കാര്‍ഡ് വില്‍ക്കാനൊരുങ്ങി ബാങ്ക് ഓഫ് ബറോഡ
