തമിഴ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് നടി അന്ന ബെന്‍. പി എസ് വിനോദ്രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘കൊട്ടുകാളി’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തെത്തി. വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന അന്ന ബെന്‍ തന്നെയാണ് ഫസ്റ്റ് ലുക്ക് ടീസറിലെ ഹൈലൈറ്റ്. മേക്ക് ഡൌണ്‍ ചെയ്താണ് ചിത്രത്തിലെ കഥാപാത്രമായി അന്ന എത്തുന്നത്. സൂരിയാണ് ചിത്രത്തിലെ നായകന്. എസ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവകാര്‍ത്തികേയനാണ് കൊട്ടുകാളി നിര്‍മ്മിക്കുന്നത്. വിനോദ്രാജിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. പുതുതലമുറ സംവിധായകരില്‍ ഏറെ ശ്രദ്ധ നേടിയ ആളാണ് പി എസ് വിനോദ്രാജ്. അദ്ദേഹത്തിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം ‘കൂഴങ്കല്‍’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രി ആയിരുന്നു. ബി ശക്തിവേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗണേഷ് ശിവയാണ് എഡിറ്റിങ്.
വേറിട്ട ഗെറ്റപ്പില്‍ അന്ന ബെന്‍, ‘കൊട്ടുകാളി’ ഫസ്റ്റ് ലുക്ക് ടീസര്‍
