Posted inവിനോദം

‘നന്‍പകല്‍ നേരത്ത് മയക്കം’ ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഒന്നാമത്

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’ ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ ഇടംപിടിച്ചു. പ്രധാനപ്പെട്ട അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികയിലാണ് നന്‍പകല്‍ സ്ഥാനം നേടിയത്. പട്ടികയില്‍ ആദ്യത്തെ സ്ഥാനമാണ് ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്. ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ സ്ഥാനം നേടിയ ഏക ചിത്രമാണിത്. ജംബോ, എ ഹ്യൂമസ് പൊസിഷന്‍, ഡൊമസ്റ്റിക്, ദി ഷോ എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് നന്‍പകല്‍ നേരത്ത് മയക്കം ഇടംപിടിച്ചത്. മമ്മൂട്ടിയുടെ ജയിംസ് എന്ന കഥാപാത്രത്തിനുണ്ടായ അസാധാരണമായ മാറ്റത്തെക്കുറിച്ചാണ് ചിത്രം […]

Posted inഓട്ടോമോട്ടീവ്

ചാറ്റ്ജിപിടി കാറുമായി ജനറല്‍ മോട്ടോര്‍സ്

ഏറ്റവും ഒടുവിലായി വാഹനങ്ങളിലും പുതിയ എ.ഐ ചാറ്റ്‌ബോട്ടിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ പോകുന്നു. ലോകപ്രശസ്തരായ ജനറല്‍ മോട്ടോര്‍സാണ് ആദ്യമായി അതിന് മുന്നിട്ടിറങ്ങുന്നത്. ഷെവര്‍ലെ, ജി.എം.സി, കാഡിലാക്, ബ്യൂക്ക് പോലുള്ള കാറുകളുടെ നിര്‍മാതാക്കളായ ജനറല്‍ മോട്ടോര്‍സ്, ഓപ്പണ്‍എ.ഐയുടെ ചാറ്റ്ജി.പി.ടി സാങ്കേതികവിദ്യ തങ്ങളുടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിന് മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. ചാറ്റ്ജി.പി.ടിയുടെ പിന്നിലുള്ള എ.ഐ മോഡലുകളെ ഉപയോഗപ്പെടുത്തുന്ന ഒരു വെര്‍ച്വല്‍ പേഴ്സണല്‍ അസിസ്റ്റന്റ് വികസിപ്പിക്കാനാണ് വാഹന നിര്‍മ്മാതാവ് പ്രവര്‍ത്തിക്കുന്നതെന്ന് ‘സെമഫോര്‍’ റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ലാറ്റ് ടയര്‍ മാറ്റുന്നത് എങ്ങനെയെന്നതടക്കമുള്ള കാറുമായി […]

Posted inപുസ്തകങ്ങൾ

കാര്‍മേഘക്കാട്

‘കാട്ടില്‍ നിന്നുള്ളതും കാട്ടിലേക്ക് കാട്ടില്‍ നിന്നെടുത്തതും കാട്ടിലേക്ക് ….” ഒരു കാടിന്റെ കഥ. ഒരു ഗ്രാമത്തിന്റെ കഥ. കാടിനെ രക്ഷിക്കാന്‍ പോരാടിയ മൃഗങ്ങളുടെയും മനുഷ്യരുടെയും കഥ. നിറം മാറുന്നവരുടെയും രോമമില്ലാത്തവരുടെയും കഥ. കാട്ടുമരത്തിന്റെയും കാര്‍മേഘത്തിന്റെയും കറുംകൂന്തലിയുടെയും കഥ. ബുച്ചിയുടെയും ബൂബുവിന്റെയും സികപ്പന്റെയും കടുവയുടെയും ചുരുളന്റെയും കഥ. താമയുടെയും കതിരിന്റെയും ചേരന്റെ യും മാണിക്യത്തിന്റെയും അല്ലിയുടെയും കഥ. സൗഹൃദത്തിന്റെയും ത്യാഗത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് കുട്ടികള്‍ക്കു വേണ്ടി എഴുതപ്പെട്ട ‘കാര്‍മേഘക്കാട്’ എന്ന നോവല്‍. അനുപമ ശശിധരന്‍. വിസി ബുക്‌സ്. വില […]

Posted inആരോഗ്യം

അറിയാം, തലച്ചോര്‍ ഭക്ഷിക്കുന്ന അമീബയുടെ ഉറവിടം

മലിനമായ ജലം മൂക്കിലൂടെ തലച്ചോറില്‍ എത്തിയാല്‍ മരണം വരെ സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. തലച്ചോറിനെ കാര്‍ന്നു തിന്നുന്ന നെഗ്‌ളേറിയ ഫൗലെരി എന്ന അമീബ മൂലമുണ്ടാകുന്ന അപൂര്‍വ അണുബാധയാണ് ഇതിന് കാരണം. പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് എന്ന ഈ അണുബാധക്ക് ഫലപ്രദമായ ചികിത്സകള്‍ ഒന്നും ലഭ്യമല്ല. സൈനസില്‍ കഫക്കെട്ട് അകറ്റാന്‍ മൂക്കിലൂടെ വെള്ളം കയറ്റി വിടുന്ന പൊടിക്കൈ പലരും പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കില്‍ തലച്ചോറില്‍ അണുബാധ സംഭവിക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രൈമറി […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  വേനല്‍ ചൂട് ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് കാട്ടുതീ പടരുന്നു. 309 ഹെക്ടര്‍ വനം കത്തി നശിച്ചു. വനമേഖലയില്‍ തീയിട്ടതിന് വനം വകുപ്പ് 14 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 133 തീപ്പിടുത്തങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കി ജില്ല ഉള്‍പ്പെട്ട ഹൈറേഞ്ച് മേഖലയില്‍ മാത്രം 54 തീപ്പിടുത്തങ്ങളിലായി 84 ഹെക്ടര്‍ വനം കത്തി. പാലക്കാട് ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയില്‍ 62 ഹെക്ചറും തെക്കന്‍ മേഖലയില്‍ 51 ഹെക്‌റിലും വനം കത്തിനശിച്ചു. ബ്രഹ്‌മപുരത്തെ തീയണയ്ക്കാന്‍ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കയിലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എടത്വ കൃഷി ഓഫീസറുടെ കേസ് തീവ്രവാദ വിരുദ്ധ സേനയ്ക്കു കൈമാറിയേക്കും

എടത്വ കൃഷി ഓഫീസർ എംജിഷമോളുടെ കൈയ്യിൽ നിന്നു കള്ളനോട്ടുകൾ പിടികൂടിയ കേസ് കേരള പോലീസിന് കീഴിലെ തീവ്രവാദ വിരുദ്ധ സേനയ്ക്ക് കൈമാറാൻ ആലോചന. ഇവരിൽ നിന്നും പിടികൂടിയ നോട്ടുകൾ ഒറിജിനലിനെ വെല്ലുന്ന നോട്ടുകളായിരുന്നു. ഈ നോട്ടുകൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് കൈമാറിയിരിക്കുകയാണ്. ഫോറൻസിക് പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടിയെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. നിലവിൽ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം.

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ഇടുക്കി ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാർ എസ്റ്റേറ്റിൽ രാത്രി 10 മണിയോടെ എത്തിയ അരിക്കൊമ്പൻ ലേബർ ക്യാന്റീന്റെ ചുമര് ഇടിച്ചു തകർത്തു. ക്യാന്റീൻ നടത്തിപ്പുകാരൻ എഡ്വിൻ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ശബ്‌ദം കേട്ട് പുറത്തിറങ്ങിയ എഡ്വിനെ കുറെ ദൂരം ആന ഓടിച്ചു. സമീപത്തെ ലയത്തിലേക്ക് ഓടിക്കയറിയാണ് എഡ്വിൻ രക്ഷപെട്ടത്.  ബഹളം കേട്ട് ഓടിയെത്തിയ തൊഴിലാളികൾ ശബ്‌ദം ഉണ്ടാക്കി ആനയെ തുരത്തി. താത്കാലികമായി പ്രവർത്തിക്കുന്ന റേഷൻ കട ഈ ക്യാന്റീന്റെ സമീപമാണ് പ്രവത്തിക്കുന്നത്.  അരിക്കൊമ്പനെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കൻ ഫയർ ഡിപ്പാർട്ട്മെൻറിന്റെ ഉപദേശം തേടി

എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കൻ ഫയർ ഡിപ്പാർട്ട്മെൻറിന്റെ ഉപദേശം തേടി. ബ്രഹ്മപുരത്തെ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിനായാണ് ന്യൂയോർക്ക് ഫയർ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലിയുമായി  ചർച്ച നടത്തിയത്. ബ്രഹ്മപുരത്തെ നിലവിലെ തീ അണയ്ക്കൽ രീതി ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. തീ അണച്ച മേഖലകളിൽ ജാഗ്രത വേണമെന്നും നിർദേശം നല്‍കി. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ (ഐ.ഐ.ടി ഗാന്ധിനഗർ) എന്നിവരുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ എത്തും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ എത്തും. ഉച്ചയ്ക്ക് 1.30ന് എത്തുന്ന അമിത് ഷാ രണ്ട് മണിയോടെ ശക്തൻ സമാധി സ്ഥലത്ത് പുഷ്പാർച്ചന നടത്തും. വൈകിട്ട് മൂന്നിന് തൃശ്ശൂർ പാർലമെന്റ് മണ്ഡലം ബിജെപി നേതൃസമ്മേളനത്തിൽ പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട മാർഗങ്ങളെകുറിച്ച്  നിർദേശം നൽകും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനത്തിലും അമിത്ഷാ സംസാരിക്കും. തുടർന്ന് വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം റോഡ് മാർഗ്ഗം കൊച്ചിയിലേക്ക് തിരിക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലാലുപ്രസാദ് യാദവിന്റെ വീട്ടിൽ നിന്ന് 600 കോടിയുടെ അഴിമതിയുടെ തെളിവ് കിട്ടിയെന്ന് ഇ ഡി

ലാലുപ്രസാദ് യാദവിന്റെ വീട്ടിൽ നിന്ന് 600 കോടിയുടെ അഴിമതിയുടെ തെളിവ് കിട്ടിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഭൂമി കുംഭകോണ ആരോപണത്തിലാണ് ലാലുപ്രസാദ് യാദവിന്റെ വീട്ടിൽ കേന്ദ്ര ഏജൻസി റെയ്ഡ് നടത്തിയത്.റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ലാലു പ്രസാദിനും കുടുംബത്തിനും കൂട്ടാളികൾക്കും വേണ്ടി നടത്തിയ കൂടുതൽ നിക്ഷേപങ്ങൾ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് ഇഡി വ്യക്തമാക്കി.കണക്കിൽപ്പെടാത്ത ഒരു കോടി രൂപ പണമായി വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം ലാലു പ്രസാദിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ […]