Posted inപുസ്തകങ്ങൾ

ആയുസ്സിന്റെ അവകാശികള്‍

തന്റെ ഗുരുവായ ഡോ. ബെല്ലില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട്, അദ്ദേഹത്തെ മാതൃകയാക്കിക്കൊണ്ടാണ് ആര്‍തര്‍ കോനല്‍ ഡോയല്‍ തന്റെ അനശ്വരകഥാപാത്രമായ ഷെര്‍ലക് ഹോംസിനെ സൃഷ്ടിച്ചത്. വൈദ്യവും കുറ്റാന്വേഷണവും വിസ്മയകരമായ ഒരദൃശ്യതലത്തില്‍ ഒത്തുചേരുന്ന അസുലഭനിമിഷമാണിത്. ഡോ. മുരളീധരന്റെ ‘ആയുസ്സിന്റെ അവകാശികള്‍’ എന്ന പുസ്തകത്തിലും ഈ നിരീക്ഷണപാടവത്തിന്റെ സവിശേഷതകള്‍ കാണാന്‍ പറ്റും. ഇവിടെ അത് സാഹിത്യവും വൈദ്യവും സംഗമിക്കുന്ന ജീവന്റെ അഴിമുഖമാകുന്നു എന്നുമാത്രം. ഒരു അനസ്തേഷ്യോളജിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ഒപ്പം അദ്ദേഹം സാക്ഷ്യംവഹിച്ച അതിജീവനകഥകളും. ‘ആയുസ്സിന്റെ അവകാശികള്‍’. ഡോ. മുരളീധരന്‍ എ.കെ. മാതൃഭൂമി ബുക്‌സ്. […]

Posted inആരോഗ്യം

വായുമലിനീകരണം അസ്ഥിക്ഷയത്തിന് കാരണമാകും

ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളില്‍ വളരെ വേഗത്തില്‍ അസ്ഥിക്ഷയം സംഭവിക്കാന്‍ അന്തരീക്ഷമലിനീകരണം കാരണമാകുമെന്നാണ് പുതിയ പഠനം പറയുന്നത്. അസ്ഥികളുടെ ആരോഗ്യം ഇരട്ടി വേഗത്തില്‍ ക്ഷയിക്കാന്‍ വായു മലിനീകരണം കാരണമാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഈസ്ട്രജന്റെ കുറവ് മൂലം മാത്രമല്ല, മലിനമായ വായു ശ്വസിക്കുന്നതുകൊണ്ടും ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളുടെ അസ്ഥികള്‍ക്ക് ഒടിവ് സംഭവിക്കാനും അസ്ഥി ധാതുക്കളുടെ സാന്ദ്രത കുറയാനും സാധ്യതയുണ്ട്. അതുകൊണ്ട് അന്തരീക്ഷ മലിനാകരണം കുറയ്ക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും കാര്യമായ ഇടപെടല്‍ ആവശ്യമാണ്. ഇത് ആശുപത്രിവാസവും മരണനിരക്കും കുറയ്ക്കാന്‍ വലിയ പങ്ക് […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  നായാട്ട് ആരംഭിച്ചു, സഖാക്കളേ; പക്ഷേ ആ അജ്ഞാതന്‍ ആരെന്ന് സ്വപ്‌ന സുരേഷ്. സ്വര്‍ണക്കടത്തു കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ 30 കോടി രൂപ വാഗ്ദാനവുമായി ചര്‍ച്ചയ്‌ക്കെത്തിയെന്ന് ആരോപിച്ച വിജേഷ് പിള്ളയ്‌ക്കെതിരേ കര്‍ണാടക പോലീസ് കേസെടുത്ത് നടപടികള്‍ ആരംഭിച്ചെന്നു സ്വപ്‌ന സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപെടുത്തി. വിജേഷ് താമസിച്ച ഹോട്ടലില്‍ തന്നെ വിളിച്ചുവരുത്തി തെളിവെടുപ്പു നടത്തി. വിജേഷിനൊപ്പം മറ്റൊരാളും താമസിച്ചിരുന്നതായി ഹോട്ടലില്‍നിന്നു വ്യക്തമായി. ആരായിരിക്കും ആ അജ്ഞാതന്‍ എന്നു ചോദിച്ചുകൊണ്ട് ഉദ്വേഗജനകമായാണ് സ്വപ്ന പോസ്റ്റിട്ടത്. പോസ്റ്റിന്റെ തലക്കെട്ടിലെ ‘വേട്ട തുടങ്ങി’ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലൈഫ് മിഷൻ കോഴക്കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലൈഫ് മിഷൻ കോഴക്കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.തിങ്കളാഴ്ച അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കവെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നേരത്തെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ തനിക്ക് ചില അസ്വസ്ഥതകളുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ കോടതി അതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അദ്ദേഹത്തെ റിമാൻഡ് ചെയ്യുകയായിരുന്നു. ഇപ്പോൾ ജയിലിൽ തുടരവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ്

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമേഷ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്ന് കളക്ടർ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിജേഷ് പിള്ളയ്‌ക്കെതിരെ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്‌ന സുരേഷ്

വിജേഷ് പിള്ളയ്‌ക്കെതിരെ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്‌ന സുരേഷ്. കർണാടക പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയെന്ന് സ്വപ്‌ന സുരേഷ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ബെംഗളൂരു കെ ആർ പുര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്‌. വിജേഷ് പിള്ള താമസിച്ച ഹോട്ടലിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.ഭീഷണിക്കേസുകളിലെ പ്രാഥമിക നടപടിയാണ് സ്വീകരിച്ചതെന്നും പൊലീസ് വിശദീകരണം. സ്വപ്നയുടെ പരാതിയില്‍ വിജേഷിനോട് ഹാജരാകാന്‍ ആവശ്യപ്പെടും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് എൻഐഎ.  കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ് എൻഐഎ പരിതോഷികം പ്രഖ്യാപിച്ചത്. സംഭവം നടന്നത്  മുതൽ ഇയാൾ ഒളിവിലായിരുന്നു. 2010 ൽ ആണ് തൊടുപുഴ ന്യൂമൻ കോളേജ് അധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫ്ന്റെ കൈവെട്ടുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തം കേരളത്തിലെ ഭരണ സംവിധാനത്തിന്‍റെ പരാജയമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തം കേരളത്തിലെ ഭരണ സംവിധാനത്തിന്‍റെ പരാജയമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. വലിയ അഴിമതിയാണ് കരാറിന് പിന്നിലുള്ളത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷവാതകം മൂലം ജനം പ്രാണവായുവിനായി പരക്കംപായുന്ന കൊച്ചി നഗരമെങ്ങനെ ‘സ്മാർട് സിറ്റി’യാകുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് ചോദ്യം ഉന്നയിച്ചിരുന്നു.രാജ്യത്തെ നഗരങ്ങളുടെ നിലവാരമുയർത്താൻ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്ന സ്മാർട് സിറ്റി പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട 25 നഗരങ്ങളിൽ ഒന്നാണ് കൊച്ചി. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എംവി ഗോവിന്ദന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

സ്വപ്‌ന സുരേഷിനെതിരേ ആയിരംവട്ടം മാനനഷ്ടക്കേസ് കൊടുക്കുമെന്നു വെല്ലുവിളിച്ച സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ . ആയിരംവട്ടം വേണ്ട,  ഒരുവട്ടമെങ്കിലും മുഖ്യമന്ത്രിയെക്കൊണ്ട് മാനനഷ്ടക്കേസ് കൊടുപ്പിക്കാമോ എന്ന്  കെപിസിസി പ്രസിഡന്‍റ്   പാര്‍ട്ടി സെക്രട്ടറിയെ വീണ്ടും വെല്ലുവിളിച്ചു.ഒരു വട്ടം സ്വപ്‌ന ആരോപണം ഉന്നയിച്ചപ്പോഴാണ് ഗോവിന്ദന്‍ മാസ്റ്റര്‍ മാനനഷ്ടക്കേസ് കൊടുക്കാം എന്നെങ്കിലും പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ ആയിരംവട്ടമെങ്കിലും സ്വപ്‌ന ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബിരിയാണിച്ചെമ്പിലെ സ്വര്‍ണക്കടത്ത്, വിമാനത്താവളത്തിലൂടെ കറന്‍സി കടത്ത്, കുടുംബാംഗങ്ങളുടെ വന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഡോക്ട്ടർമാർ വീണ്ടും സമരത്തിലേക്ക്.

IMA യുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഡോക്ട്ടർമാർ ഈ മാസം 17 ന്  പണിമുടക്കും. അത്യാഹിത വിഭാഗം, എമർജൻസി, ലേബർ വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കും. ഫാത്തിമ ആശുപത്രിയിൽ ഡോക്ട്ടറെ മർദ്ദിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ആശുപത്രിയിലെ ഡോക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് ഈ മാസം ആറിന് ജില്ലയിലെ ഡോക്ടർമാർ സമരം നടത്തിയിരുന്നു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നിയമഭേദഗതി ഉടൻ കൊണ്ടു വരാൻ സർക്കാർ തയ്യാറാകണമെന്ന് ഐഎംഎ ആവശ്യപ്പെട്ടിരുന്നു.