Posted inപുസ്തകങ്ങൾ

ഒരു റാവൂളന്റെ ജീവിതപുസ്തകം

‘സഖാവ് വര്‍ഗ്ഗീസ് മരിച്ചപ്പൊ ഇവിടെയുള്ളോര് രണ്ടു ദിവസം ഭക്ഷണം കഴിച്ചിട്ടില്ല. മാത്രല്ല, ഞങ്ങള് സമുദായക്കാര് വര്‍ഗ്ഗീസിന് വേണ്ടി പെല നടത്തി. ഞങ്ങളപ്പോ ജയിലിലായിരുന്നു. പെല നടത്താനുള്ള പൈസ എല്ലാരുംകൂടി പിരിച്ചെടുത്തു. എന്റെ അറിവ് ശരിയാണെങ്കി അതിന് മുന്നേയോ ശേഷമോ ഞങ്ങള്ടെ സമുദായത്തിലല്ലാത്ത വേറൊരാള്‍ക്കും വേണ്ടി പെല നടത്തീട്ടില്ല. വര്‍ഗ്ഗീസ് ഞങ്ങള്‍ക്ക് അങ്ങനെയായിര്ന്നു. മൂപ്പരില്ലായിര്ന്നങ്കി ഞങ്ങള്ടെ ജീവിതത്തിന് ഒര് മാറ്റോം ഉണ്ടാവില്ലായിര്ന്നു. ഞങ്ങള്‍ക്ക് വേണ്ടി സഖാവ് അതൊക്കെ ചെയ്തതു കൊണ്ട് ബാക്കിയുള്ള ജന്മിമാര്‍ക്ക് ഞങ്ങളെ എന്തെങ്കിലും ചെയ്യാന്‍ പേടിയായി…’ […]

Posted inആരോഗ്യം

എച്ച്3എന്‍2: മാസ്‌ക് ധരിച്ച്, അകലം പാലിച്ച് മുന്‍കരുതല്‍ എടുക്കാം

രാജ്യത്ത് എച്ച്3എന്‍2 വൈറസ് ബാധ മൂലം മരണം സംഭവിച്ചതിനു പിന്നാലെ കടുത്ത ജാഗ്രതയിലാണ് ആരോഗ്യ മേഖല. ഇന്‍ഫ്ളുവന്‍സ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ് എച്ച്3എന്‍2, ഇത് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. ഇന്‍ഫ്ളുവന്‍സ വൈറസ് ബാധ മനുഷ്യരില്‍ പനിയും കടുത്ത ചുമയും ഉണ്ടാകാന്‍ കാരണമാകുകയും ഇത് പിന്നീട് ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം മുതല്‍ മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യും. തണുപ്പ്, ചുമ, പനി, ഓക്കാനും, ഛര്‍ദ്ദി, തൊണ്ടവേദന, പേശികളിലും ശരീരത്തിലും വേദന, വയറിളക്കം, തുമ്മല്‍. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചന്ദ്രശേഖര റാവുവിന്റെ മകളും ബി ആർ എസ് നേതാവുമായ കെ കവിതയെ ഇ ഡി ചോദ്യം ചെയ്യുന്നു.

ദില്ലി മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളും ബി ആർ എസ് നേതാവുമായ കെകവിതയെ ഇ ഡി ചോദ്യം ചെയ്യുന്നു. അറസ്റ്റിലായേക്കുമെന്ന സംശയം ചന്ദ്രശേഖരറാവു തന്നെ സംശയം പറഞ്ഞ സാഹചര്യത്തിൽ ബി ആർ എസ് പ്രവർത്തകരുടെ പ്രതിഷേധത്തിനു നടുവിലൂടെയാണ് കവിത ഇഡി ഓഫീസിലേക്കെത്തിയത്. പ്രധാനമന്ത്രിക്കും ഇഡിക്കുമെതിരെ ബിആർഎസ് പ്രവർത്തകരും നേതാക്കളും മുദ്രാവാക്യം വിളിക്കുകയായിരുന്നു. രാഷ്ട്രീയ ആരോപണം മാത്രമാണിതെല്ലാമെന്നും മദ്യലോബിയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നുമാണ് കവിത പറയുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്രസാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിൽ അധ്യക്ഷസ്ഥാനത്തേക്ക് മൽസരിച്ച മാധവ് കൗശിക്കിന് ജയം.

കേന്ദ്രസാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിൽ അധ്യക്ഷസ്ഥാനത്തേക്ക് മൽസരിച്ച മാധവ് കൗശിക്കിനാണ് ജയം.സംഘപരിവാർ അനുകൂല പാനലിലെ മെല്ലെപ്പിള്ളി ജി വെങ്കിടേശ പരാജയപ്പെട്ടു. അക്കാദമി അധ്യക്ഷനായ ചന്ദ്രശേഖര കമ്പാർ സ്ഥാനമൊഴിയുമ്പോൾ നിലവിലെ വൈസ് പ്രസിഡൻറ് മാധവ് കൗശിക്ക് അധ്യക്ഷസ്ഥാനത്ത് എത്തുമെന്നും,ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ കേരളത്തിൽ നിന്നും സി രാധാകൃഷ്ണനെ വൈസ് പ്രസിഡൻറാക്കാനുമായിരുന്നു ധാരണ. എന്നാൽ സംഘപരിവാർ പിന്തുണയുള്ള പാനൽ അപ്രതീക്ഷിതമായി മത്സര രംഗത്തെത്തുകയായിരുന്നു

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

മധ്യാഹ്ന വാര്‍ത്തകള്‍ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാനനഷ്ടക്കേസ് നല്‍കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്. നിങ്ങള്‍ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ല. സ്വപ്നക്കെതിരെ മാനനഷ്ട കേസ് നല്‍കാന്‍ കടകംപള്ളിക്കും തോമസ് ഐസകിനും പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. ബ്രഹ്‌മപുരത്തെ മാലിന്യമല പത്തു ദിവസമായി കത്തിപ്പടര്‍ന്ന് വിഷപ്പുക പടരുന്നതു രാജ്യാന്തര മാധ്യമങ്ങളില്‍ വാര്‍ത്തയായി. സിഎന്‍എന്‍ അടക്കമുള്ള എല്ലാ മാധ്യമങ്ങളും അഴിമതി ആരോപണങ്ങള്‍ ഉള്‍പെടെയുള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിപക്ഷ നേതാവായിരിക്കെ ഞാൻ പറഞ്ഞതെല്ലാം സത്യമെന്ന് തെളിയുന്നുവെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവായിരിക്കെ ഞാൻ പറഞ്ഞതെല്ലാം സത്യമെന്ന് തെളിയുന്നു. സ്വപ്ന പറഞ്ഞത് തെറ്റാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമനടപടിക്ക്‌ പോകുന്നില്ല എന്ന് രമേശ് ചെന്നിത്തല. ഇഡി അന്വേഷണം ശരിയായ ദിശയിലാണോ എന്ന് കണ്ടറിയണമെന്നും ചെന്നിത്തല പറഞ്ഞു. അതേ സമയം മുഖ്യമന്ത്രി നിയമനടപടിക്ക് പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സൂചന നല്‍കി. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്.നിങ്ങൾ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കക്കുകളി നാടകം സാംസ്ക്കാരിക  കേരളത്തിന് അപമാനമെന്ന് കെസിബിസി അഭിപ്രായപ്പെട്ടു

കക്കുകളി നാടകം സാംസ്ക്കാരിക  കേരളത്തിന് അപമാനമെന്ന് കെസിബിസി അഭിപ്രായപ്പെട്ടു. നാടകത്തിന്റെ ഉള്ളടക്കം ക്രൈസ്തവ വിരുദ്ധമാണെന്നും പ്രദർശനം നിരോധിക്കണമെന്നും അവഹേളനപരമായ ഉള്ളടക്കമുള്ള സൃഷ്ട്ടികളെ മഹത്വവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ല എന്നും കെസിബിസി.ഫ്രാൻസിസ് നൊറോണയുടെ കഥയെ ആസ്പദമാക്കി ആലപ്പുഴയിലെ നെയ്തൽ നാടക സംഘം അവതരിപ്പിക്കുന്ന കക്കുകളി എന്ന നാടകത്തിനെതിരെ ഇടവകകൾക്ക് സർക്കുലർ പുറപ്പെടുവിച്ചിരിക്കുകയാണ് തൃശൂർ അതിരൂപത. നാടകം ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നതാണെന്ന് സർക്കുലർ പറയുന്നു. കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുകയാണ് കക്കുകളി എന്ന നാടകമെന്നും അതിരൂപത […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ത്രിപുരയിൽ പോലീസ് മതിയായ സുരക്ഷ നൽകിയില്ലെന്ന് എംപിമാർ

ത്രിപുരയിൽ പോലീസ് മതിയായ സുരക്ഷ നൽകിയില്ലെന്ന് എംപിമാർ ആരോപിച്ചു. അതിക്രമം തടയാൻ ശ്രമിച്ചില്ലെന്നും സന്ദർശന പരിപാടികൾ റദ്ദാക്കിയതായും എം പിമാർ അറിയിച്ചു.  എന്നാൽ ആക്രമണം നടന്ന സ്ഥലത്ത് പോകുന്ന കാര്യം മുൻകൂട്ടി അറിയിച്ചില്ലെന്ന് പോലീസും പറഞ്ഞു.  ത്രിപുരയിലെ സംഘ‍ർഷമേഖലകള്‍ സന്ദർശിച്ച സിപിഎം നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന് നേരെയാണ് മുദ്രാവാക്യം വിളികളുമായി ആൾക്കൂട്ടം എത്തിയത്. എളമരം കരീം എംപി അടക്കമുള്ളവർ ബിശാല്‍ഘഢില്‍ സന്ദർശനം നടത്തുമ്പോൾ ഒരു കൂട്ടം ആളുകൾ മുദ്രാവാക്യം മുഴക്കുകയായിരുന്നു . സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്രചൗധരിയും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എം കെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും നൽകി കെപിസിസി പ്രസിഡന്റ്

കോൺഗ്രസിനെതിരായ പരസ്യ വിമർശനത്തിൽ എം കെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും നൽകി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ . പാർട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ലെന്നും, പറയാൻ നിരവധി പാർട്ടി വേദികൾ ഉണ്ടായിട്ടും പറഞ്ഞില്ലെന്നും കാണിച്ചു കൊണ്ടാണ് കെപിസിസി പ്രസിഡൻറ് രാഘവന് കത്തയച്ചത്.  . ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാ‍ർട്ടിയിൽ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവർക്കെ പാർട്ടിയിൽ സ്ഥാനമുള്ളൂ എന്നും എം കെ രാഘവൻ പരസ്യമായി വിമ‍ർശിച്ചിരുന്നു. ഈ പരാമർശത്തെ കെ മുരളീധരൻ പിന്തുണച്ചിരുന്നു. ഇതിന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഭാർഗവീ നിലയം … വീണ്ടും നീലവെളിച്ചമായി വെളളിത്തിരയിൽ

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി ബഷീർ തന്നെ തിരക്കഥ എഴുതിയ മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രമാണ് ഭാർഗവീനിലയം.1964-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധായകൻ ഏ വിൻസെന്റ് ആയിരുന്നു . ഭാർഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷം നീലവെളിച്ചം വീണ്ടും പുനരാവിഷ്കരിച്ച്‌ വെള്ളിത്തിരയിലെത്തുകയാണ്. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു , ഷൈന്‍ ടോം ചാക്കോ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ആഷിഖ് അബു ആണ് സംവിധാനം ചെയ്യുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ […]