കക്കുകളി നാടകം സാംസ്ക്കാരിക കേരളത്തിന് അപമാനമെന്ന് കെസിബിസി അഭിപ്രായപ്പെട്ടു. നാടകത്തിന്റെ ഉള്ളടക്കം ക്രൈസ്തവ വിരുദ്ധമാണെന്നും പ്രദർശനം നിരോധിക്കണമെന്നും അവഹേളനപരമായ ഉള്ളടക്കമുള്ള സൃഷ്ട്ടികളെ മഹത്വവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ല എന്നും കെസിബിസി.ഫ്രാൻസിസ് നൊറോണയുടെ കഥയെ ആസ്പദമാക്കി ആലപ്പുഴയിലെ നെയ്തൽ നാടക സംഘം അവതരിപ്പിക്കുന്ന കക്കുകളി എന്ന നാടകത്തിനെതിരെ ഇടവകകൾക്ക് സർക്കുലർ പുറപ്പെടുവിച്ചിരിക്കുകയാണ് തൃശൂർ അതിരൂപത. നാടകം ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നതാണെന്ന് സർക്കുലർ പറയുന്നു. കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുകയാണ് കക്കുകളി എന്ന നാടകമെന്നും അതിരൂപത കുറ്റപ്പെടുത്തുന്നു.അന്താരാഷ്ട്ര നാടകോത്സവത്തിലും ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും ഈ നാടകം അവതരിപ്പിച്ചിരുന്നു. അതേസമയം നാടകം ഇതിനകം 15 വേദികളിൽ അവതരിപ്പിച്ചു കഴിഞ്ഞെന്നും ഇപ്പോൾ പ്രതിഷേധം വരുന്നത് എന്തുകൊണ്ടെന്ന് മനസിലാവുന്നില്ലെന്നും,ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ വിഷമമുണ്ടെന്നും സംവിധായകനായ ജോബ് മഠത്തിൽ .
കക്കുകളി നാടകം സാംസ്ക്കാരിക കേരളത്തിന് അപമാനമെന്ന് കെസിബിസി അഭിപ്രായപ്പെട്ടു
