പ്രതിപക്ഷ നേതാവായിരിക്കെ ഞാൻ പറഞ്ഞതെല്ലാം സത്യമെന്ന് തെളിയുന്നു. സ്വപ്ന പറഞ്ഞത് തെറ്റാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമനടപടിക്ക് പോകുന്നില്ല എന്ന് രമേശ് ചെന്നിത്തല. ഇഡി അന്വേഷണം ശരിയായ ദിശയിലാണോ എന്ന് കണ്ടറിയണമെന്നും ചെന്നിത്തല പറഞ്ഞു. അതേ സമയം മുഖ്യമന്ത്രി നിയമനടപടിക്ക് പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് സൂചന നല്കി. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്.നിങ്ങൾ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ലെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവായിരിക്കെ ഞാൻ പറഞ്ഞതെല്ലാം സത്യമെന്ന് തെളിയുന്നുവെന്ന് രമേശ് ചെന്നിത്തല
