മുസ്ലിം ലീഗ് ജൂബിലിക്ക് പ്രൗഢ സമാപനം. ലക്ഷകണക്കിന് പ്രവർത്തകർ പങ്കെടുത്ത ലീഗ് പ്ലാറ്റിനം ജൂബിലി സമാപന ചടങ്ങ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരുകളെ പ്രവർത്തിക്കാൻ അനുവദിക്കാതെ ഗവർണർമാർ ഇടപെടുകയാണന്നും ദ്രാവിഡ രാഷ്ട്രീയ മാതൃക രാജ്യമാകെ വ്യാപിപ്പിക്കാൻ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കാമെന്നു മലയാളത്തിൽ പറഞ്ഞാണ് സ്റ്റാലിൻ പ്രസംഗം അവസാനിപ്പിച്ചത്.ലീഗ് പിറവിയെടുത്ത രാജാജി ഹാളിൽ നേരത്ത നടന്ന സംഗമത്തിൽ ഒൻപത് ഭാഷകളിൽ പ്രതിനിധികൾ പ്രതിജ്ഞയെടുത്തു.
കെ.കവിതയെ ഇന്ന് ഇഡി ചോദ്യം ചെയ്യും.
ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുടെ മകളുമായ കെ.കവിതയെ ഇന്ന് ഇഡി ചോദ്യം ചെയ്യും. മദ്യനയ കേസിൽ അറസ്റ്റ് ചെയ്തേക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റുണ്ടായാൽ ബിആർഎസ് നേതാക്കളും പ്രവർത്തകരും ദില്ലിയിലെത്തി പ്രതിഷേധിക്കുമെന്നും പാർട്ടിയെ വരുതിയിലാക്കാനുള്ള ബിജെപി നീക്കം അംഗീകരിക്കില്ലെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു. സഹോദരനും മന്ത്രിയുമായ കെ ടി രാമറാവു ഇഡി ഓഫീസിലേക്ക് കവിതയെ അനുഗമിക്കും.രാവിലെ 11 മണിക്കാണ് കവിത ദില്ലി ഇഡി ഓഫീസിൽ ഹാജരാവുക. നേരത്തെ അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ […]
ബ്രഹ്മപുരം പ്രശ്നപരിഹാരത്തിന് പുതിയ കർമ്മപദ്ധതി ഇന്ന് മുതൽ നടപ്പിലാക്കി തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം
ഇന്ന് രാവിലെ പത്ത് മണിക്ക് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബ്രഹ്മപുരം മാലിന്യപ്ലാന്റ് സന്ദർശിക്കും.ശുചിത്വ മിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തുന്നത്. തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവിയോൺമെന്റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ. ബ്രഹ്മപുരം പ്രശ്നപരിഹാരത്തിന് പുതിയ കർമ്മപദ്ധതി ഇന്ന് മുതൽ നടപ്പിലാക്കി തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.അതേസമയം ബ്രഹ്മപുരം പ്ലാന്റിന് മുൻപിൽ പുലർച്ചെയും പ്രതിഷേധം നടന്നു. പ്ലാന്റിലേക്ക് […]
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 11
◾വിഷപ്പുക ഉയരുന്ന ബ്രഹ്‌മപുരത്ത് ഹൈക്കോടതി നിരീക്ഷണസമിതി രൂപീകരിച്ചു. ശുചിത്വ മിഷന്‍ ഡയറക്ടര്‍, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ജില്ലാ കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, കെല്‍സ സെക്രട്ടറി എന്നിവര്‍ അടങ്ങുന്നതാണ് സമിതി. 24 മണിക്കുറിനുള്ളില്‍ സമിതി ബ്രഹ്‌മപുരം സന്ദര്‍ശിക്കണം. നാളെ മുതല്‍ കൊച്ചിയിലെ മാലിന്യ നീക്കം പുനരാരംഭിക്കണം. സര്‍ക്കാര്‍ നടപടികള്‍ അറിയിക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കോടതി. ◾ബ്രഹ്‌മപുരം തീപിടിത്തവും വിഷപ്പുകയും പത്തു ദിവസം പിന്നിട്ടപ്പോള്‍ ആരോഗ്യ വകുപ്പ് […]
കെടിയു വിസി സിസ തോമസിനെതിരായ നടപടി ശക്തമാക്കി സർക്കാർ
കെടിയു വിസി സിസ തോമസിനെതിരായ നടപടി ശക്തമാക്കി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ വിസി സ്ഥാനമേറ്റെടുത്തതിന് കാരണം കാണിക്കാൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി നോട്ടീസ് നൽകി. സർക്കാർ നൽകിയ പേരുകൾ തള്ളി ഗവർണ്ണർ സിസയെ നിയമിച്ചത് മുതൽ സർക്കാർ ഉടക്കിലായിരുന്നു. സിസാ തോമസിനെ നിയമിച്ച് 5 മാസത്തിന് ശേഷമാണ് ചുമതലയേറ്റതിൽ കാരണം കാണിക്കൽ നോട്ടീസ്. അടുത്തിടെ സിസയെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ നിന്നും മാറ്റി പകരം നിയമനം നൽകിയിരുന്നില്ല. ഒടുവിൽ സിസയുടെ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തിരുവനന്തപുരത്ത് നിയമിക്കാൻ ഉത്തരവിടുകയായിരുന്നു.
ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്
ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. നേരത്തെ വിഭാവനം ചെയ്ത ആക്ഷൻ പ്ലാനിൽ, യുദ്ധകാലാ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രഹ്മപുരത്ത് തീപ്പിടിത്തത്തിന് ശേഷം 678 പേർക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായി മന്ത്രി പി രാജീവും വ്യക്തമാക്കി. ഇതിൽ 421പേര് ക്യാമ്പിൽ പങ്കെടുത്തവരാണ്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മപുരം പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രിമാരായ എം ബി […]
തന്നെ കണ്ട് പണം വാഗ്‌ദാനം ചെയ്തത് വിജേഷ് പിള്ള സമ്മതിച്ചെന്ന് സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തന്നെ കണ്ടതായും പണം വാഗ്‌ദാനം ചെയ്തതായതും വിജേഷ് പിള്ള സമ്മതിച്ചതായി സ്വപ്ന സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഹരിയാനയെ പറ്റിയും രാജസ്ഥാനെ പറ്റിയും സംസാരിച്ചതായി അദ്ദേഹം സമ്മതിക്കുന്നു. തനിക്ക് മുപ്പത് കോടി വാഗ്ദാനം ചെയ്തതായും അദ്ദേഹം അംഗീകരിക്കുന്നുണ്ട്. എം. വി ഗോവിന്ദന്റെയും യൂസഫലിയുടെയും പേര് താൻ പറഞ്ഞതായും വിജേഷ് സ്ഥിരീകരിക്കുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വപ്ന വ്യക്തമാക്കി. ഈ സംഭവ നടന്നതും താൻ പോലീസിനെയും ഇഡിയെയും വിവരം അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പുറകിൽ ആരുടെയെങ്കിലും സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്തേണ്ടത് […]
സംസ്ഥാനത്ത് 46 പേർക്ക് H1N1 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്
സംസ്ഥാനത്ത് 46 പേർക്ക് H1N1 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് . വയറിളക്കവും ചിക്കൻപോക്സും വ്യാപിക്കുന്നതായും വലിയ ജാഗ്രത പുലർത്തണമെന്നും ഉന്നതല യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. പനി ബാധിച്ചു ആശുപത്രിയിൽ എത്തുന്നവരുടെ സ്രവം പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ധാരാളം വെള്ളം കുടിക്കണം; ദാഹിക്കുന്നത് വരെ കാത്തിരിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം തന്നെ കുടിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇ പി ജയരാജൻ ആദരണീയനായ നേതാവെന്ന് പി ജയരാജൻ
എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആദരണീയനായ നേതാവെന്ന് പി ജയരാജൻ. വേദകം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചുള്ള ഇപിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പി ജയരാജന്റെ പ്രതികരണം. വാരികയിൽ നൽകിയ അഭിമുഖത്തിൽ ഇപി എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും പി ജയരാജൻ പറഞ്ഞു. റിസോർട്ട് വിവാദം മാധ്യമ സൃഷ്ടിയെന്ന് എന്ന് പറഞ്ഞ് സിപിഎം പ്രതിരോധിക്കുന്നതിനിടെയാണ് മലയാളം വാരികയിലൂടെ ഇ പി ജയരാജൻ വെളിപ്പെടുത്തൽ നടത്തിയത്.
രാത്രി വാര്‍ത്തകള്‍
വിഷപ്പുക ഉയരുന്ന ബ്രഹ്‌മപുരത്ത് ഹൈക്കോടതി നിരീക്ഷണസമിതി രൂപീകരിച്ചു. ശുചിത്വ മിഷന്‍ ഡയറക്ടര്‍, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ജില്ലാ കളക്ടര്‍, മലിനീകരണ നിയന്ത്രണം ബോര്‍ഡ് ചീഫ് എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, കെല്‍സ സെക്രട്ടറി എന്നിവര്‍ അടങ്ങുന്നതാണ് സമിതി. 24 മണിക്കുറിനുള്ളില്‍ സമിതി ബ്രഹ്‌മപുരം സന്ദര്‍ശിക്കണം. നാളെ മുതല്‍ കൊച്ചിയിലെ മാലിന്യ നീക്കം പുനരാരംഭിക്കണം. സര്‍ക്കാര്‍ നടപടികള്‍ അറിയിക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കോടതി. ബ്രഹ്‌മപുരം തീപിടിത്തവും വിഷപ്പുകയും പത്തു ദിവസം പിന്നിട്ടപ്പോള്‍ ആരോഗ്യ […]
