ഫ്‌ലിപ്കാര്‍ട്ട് സഹസ്ഥാപകന്‍ ബിന്നി ബന്‍സാല്‍ ഫോണ്‍ പേയില്‍ ഏകദേശം 100-150 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഈ ഇടപാട് നടക്കുകയാണെങ്കില്‍ ഒരു പുതിയകാല സ്ഥാപനത്തിലെ ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപങ്ങളില്‍ ഒന്നായിരിക്കും ഇത്. പ്രൈവറ്റ് ഇക്വിറ്റി ഭീമന്‍മാരായ ജനറല്‍ അറ്റ്ലാന്റിക്, ടൈഗര്‍ ഗ്ലോബല്‍, റിബിറ്റ് ക്യാപിറ്റല്‍ എന്നിവയില്‍ നിന്നും 12 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയത്തില്‍ ഫോണ്‍പേ ഇതിനകം 450 ദശലക്ഷം ഡോളര്‍ പ്രാഥമിക മൂലധനം സമാഹരിച്ചിട്ടുണ്ട്. ഫോണ്‍ പേയില്‍ 70 ശതമാനം ഓഹരിയുള്ള ഏറ്റവും […]
ഫേസ്ബുക്കും മെസ്സഞ്ചറും വീണ്ടും ഒന്നിക്കുന്നു
2014ല്‍ വേര്‍പിരിഞ്ഞ ഫേസ്ബുക്കും മെസ്സഞ്ചറും വീണ്ടും ഒന്നിക്കുന്നു. ആദ്യം ഒരുമിച്ചായിരുന്നെങ്കിലും മെസ്സഞ്ചര്‍ ഒരു പ്രത്യേക ആപ്പായി മാറുന്നത് ‘മികച്ച അനുഭവം’ നല്‍കുമെന്നായിരുന്നു അന്ന് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത്. ആ തീരുമാനം ശരിവെക്കുന്ന രീതിയില്‍ മെസ്സഞ്ചര്‍ ആപ്പ് വലിയ ജനപ്രീതി സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍, മെറ്റ’യിപ്പോള്‍ ആ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുകയാണ്. മെസ്സഞ്ചര്‍ ആപ്പ് ഫേസ്ബുക്കിലേക്ക് തിരിച്ചെത്താന്‍ പോവുകയാണ്. ഉടന്‍ തന്നെ എല്ലാവര്‍ക്കും ഈ സേവനം ലഭ്യമായി തുടങ്ങും. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് ഒഴിവാക്കിയ ബില്‍റ്റ്-ഇന്‍ […]
‘വിടുതലൈ’യുടെ ട്രെയിലര്‍ എത്തി
ദേശീയ പുരസ്‌കാരം നേടിയ അസുരന് ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വിടുതലൈ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. തമിഴ് സിനിമകളില്‍ ഹാസ്യ വേഷങ്ങളില്‍ ശ്രദ്ധേയനായ സൂരിയും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മത്സരിച്ചഭിനയിക്കുന്ന സൂരിയെയും സേതുപതിയെയും ട്രെയിലറില്‍ കാണാം. ജയമോഹന്റെ ‘തുണൈവന്‍’ ചെറുകഥയെ ആസ്പദമാക്കി വെട്രിമാരന്‍ തന്നെയാണ് തിരക്കഥ. രണ്ട് വര്‍ഷമായി ചിത്രീകരണം തുടരുന്ന സിനിമയാണ് വിടുതലൈ. ഗൗതം വസുദേവ് മേനോന്‍, […]
‘കൊറോണ പേപ്പേഴ്‌സ്’ ഏപ്രില്‍ 6ന്
യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ‘കൊറോണ പേപ്പേഴ്‌സ്’ ഏപ്രില്‍ ആറിന് തിയറ്ററുകളിലെത്തും. ശ്രീഗണേഷിന്റേതാണ് കഥ. ചിത്രത്തിന് തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍.എം. ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സന്ധ്യ ഷെട്ടി, പി.പി. കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ശ്രീ […]
തൃശൂരിൽ ഇവന്റ് മാനേജ്മെൻറ് കമ്പനിയുടെ ഗോഡൗണിൽ തീപിടുത്തം.
തൃശൂരിൽ ഇവന്റ് മാനേജ്മെൻറ് കമ്പനിയുടെ ഗോഡൗണിൽ തീപിടുത്തം. ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്നു രാവിലെ 11 മണിയോടെയാണ് തീ പിടുത്തം കണ്ടത്. ഗോഡൗണിൽ നിന്ന് തീയും പുകയും കണ്ടതിനെ തുടർന്ന് നാട്ടുകാരും മറ്റുമാണ് ഫയർഫോഴ്സിനെ അറിയിച്ചത്. കുന്നംകുളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും ഫയർ ഫോഴ്സ് എത്തിച്ചേർന്നിട്ടുണ്ട്. ജനവാസ മേഖലയിൽ തീപടരാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
അല്‍ക്കസാറിന്റെ ടര്‍ബൊ പെട്രോള്‍ എന്‍ജിന്‍ പതിപ്പ്
അല്‍ക്കസാറിന്റെ 1.5 ലിറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിന്‍ പതിപ്പുമായി ഹ്യുണ്ടേയ്. പ്രെസ്റ്റീജ്, പ്ലാറ്റിനം, പ്ലാറ്റിനം (ഒ), സിഗ്‌നേച്ചര്‍ (ഒ) എന്നീ വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 16.74 ലക്ഷം രൂപ മുതല്‍ 20.25 ലക്ഷം രൂപ വരെയാണ്. ആറ്, ഏഴു സീറ്റ് വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനം പുതിയ ആര്‍ഡിഇ നിലവാരം പുലര്‍ത്തുന്നതും എഥനോള്‍ 20 ഫ്യൂവല്‍ റെഡിയുമാണെന്നാണ് ഹ്യുണ്ടേയ് പറയുന്നത്. നേരത്തെ ഹ്യുണ്ടേയ് 1.5 ലിറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. 160 പിഎസ് […]
മരണം കാത്ത് ദൈവങ്ങള്‍
പലപ്പോഴായി പ്രസിദ്ധീകരിച്ച സാമൂഹികരാഷ്ട്രീയസാംസ്‌കാരിക ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതത് കാലത്തെ പ്രത്യേക പ്രശ്‌നങ്ങളോടുള്ള പ്രതികരണമായി എഴുതിയിട്ടുള്ള ലേഖനങ്ങളായതിനാല്‍ ആ ചരിത്രസംഭവത്തിലേക്കുള്ള ഒരെത്തിനോട്ടം കൂടിയാകുന്നു. ബീഫ് ഫെസ്റ്റ്, ചുംബനസമരം, മാധ്യമസംസ്‌കാരം തുടങ്ങി വ്യത്യസ്ത തലങ്ങളില്‍കൂടിയുള്ള ഒരു സംവാദമാണ് ഈ കൃതി മുന്നോട്ട് വയ്ക്കുന്നത്. ‘മരണം കാത്ത് ദൈവങ്ങള്‍’. എം. സ്വരാജ്. ഡി സി ബുക്‌സ്. വില: 199 രൂപ.
മുടിയുടെ വളര്‍ച്ചയ്ക്ക് തൈര് ഏറ്റവും മികച്ചത്
കരുത്തുറ്റതും ഇടതൂര്‍ന്നതുമായ മുടിയിഴകള്‍ ഏവരുടെയും സ്വപ്നമാണ്. ഇന്ന്, മുടിയുടെ സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ പലതരം ആധുനിക മാര്‍ഗങ്ങളുണ്ട്. എന്നാല്‍, അവയൊക്കെയും തുടര്‍ച്ചയായി കൂടുതല്‍ കാലം ഉപയോഗിക്കുമ്പോള്‍ മുടിയുടെ ആരോഗ്യം നഷ്ടമാകാന്‍ കാരണമാകും. മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും മികച്ചതാണ് തൈര്. തലയോട്ടിയെയും അതില്‍ പടരുന്ന ഏതെങ്കിലും അണുബാധകളെയും ബാക്ടീരിയകളെയും പരിപാലിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും തൈര് ഉത്തമമാണ്. തൈരിലെ ബയോട്ടിന്‍, സിങ്ക് എന്നിവ മുടി വേരില്‍ നിന്ന് ശക്തിപ്പെടുത്തും. വിറ്റാമിന്‍ ഇ, പ്രോട്ടീന്‍ എന്നിവയും തൈരില്‍ അടങ്ങിയിരിക്കുന്നു. മുടി […]
ആരോപണങ്ങളിൽ ഉറച്ചു നില്‍ക്കുന്നുവെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി
വിജേഷ് പിള്ളയ്ക്കെതിരായ ആരോപണങ്ങളിൽ ഉറച്ചു നില്‍ക്കുന്നുവെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. ഒത്തുതീര്‍പ്പിനായി 30 കോടി വാഗ്ദാനവുമായി ഇടനിലക്കാരനെ അയച്ചുവെന്നആരോപണങ്ങള്‍ തെളിയിക്കാനുള്ള വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും താൻ പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചിരിക്കയാണ്. വിജേഷ് പിള്ളക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. തെളിവുകൾ ഏജൻസികൾക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. ഉടൻ കോടതിയിലും നൽകും. എം വി ഗോവിന്ദൻ നിയമ നടപടി സ്വീകരിച്ചാലും നേരിടും. ആരോപണങ്ങളിലെല്ലാം തെളിവുകളുണ്ടെന്നും സ്വപ്ന ഫേസ്ബുക്കിലൂടെ അറിയിച്ചു.
കവിതയുടെ നിരാഹാരസമരം ദില്ലിയിൽ തുടരുന്നു.
മദ്യനയ കേസിൽ നാളെ ഇഡി ചോദ്യം ചെയ്യാനിരിക്കെ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കെ കവിതയുടെ നിരാഹാരസമരം ദില്ലിയിൽ തുടരുന്നു. സംവരണ ബിൽ നടപ്പാക്കുന്നതു വരെ പോരാട്ടം തുടരുമെന്നും കവിത പറഞ്ഞു. പിന്തുണയുമായി ഇടതു പാർട്ടിയും അതോടൊപ്പം മദ്യനയ കേസിൽ അറസ്റ്റിലായ മനിഷ് സിസോദിയയെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് ഇഡി അറിയിച്ചു.
