Posted inവിനോദം

‘പൊറിഞ്ചു മറിയം ജോസ്’ തെലുങ്കിലേക്ക്

സമീപകാലത്ത് മലയാളത്തില്‍ നിന്ന് ഏറ്റവുമധികം റീമേക്കുകള്‍ സംഭവിച്ചത് തെലുങ്കിലാണ്. തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ജോഷി ചിത്രം ‘പൊറിഞ്ചു മറിയം ജോസ്’ ആണ് ഇപ്പോള്‍ തെലുങ്ക് റീമേക്കിന് ഒരുങ്ങുന്നത്. നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ് ആണ് തങ്ങളുടെ അടുത്ത പ്രോജക്റ്റ് ആയി ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ബോളിവുഡ് ചിത്രം ദി കശ്മീര്‍ ഫയല്‍സ് ഉള്‍പ്പെടെ നിര്‍മ്മിച്ച ബാനര്‍ ആണിത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങളോടെയാവും […]

Posted inഓട്ടോമോട്ടീവ്

ജെമോപായ് ഇലക്ട്രിക് സ്‌കൂട്ടറെത്തി

ഇവി സ്റ്റാര്‍ട്ടപ്പ് ആയ ജെമോപായ് ഇന്ത്യന്‍ വിപണിയില്‍ റൈഡര്‍ സൂപ്പര്‍മാക്സ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രാരംഭ വില 79,999 രൂപയാണ് (എക്‌സ്-ഷോറൂം, ഇന്ത്യ). റൈഡര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ നവീകരിച്ച പതിപ്പാണ് പുതിയ സ്‌കൂട്ടര്‍. ജാസി നിയോണ്‍, ഇലക്ട്രിക് ബ്ലൂ, ബ്ലേസിംഗ് റെഡ്, സ്പാര്‍ക്ലിംഗ് വൈറ്റ്, ഗ്രാഫൈറ്റ് ഗ്രേ, ഫ്‌ലൂറസെന്റ് യെല്ലോ എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളില്‍ സ്‌കൂട്ടര്‍ വാങ്ങാം. സ്പോര്‍ട്ടി ഡിസൈനോടെയാണ് ഇത് വരുന്നത്. ജെമോപായ് റൈഡര്‍ സൂപ്പര്‍മാക്സ് ഇലക്ട്രിക് സ്‌കൂട്ടറില്‍ ബിഎല്‍ഡിസി […]

Posted inപുസ്തകങ്ങൾ

ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍

സാമ്പ്രദായിക ചരിത്രമെഴുത്തില്‍ ഒരിക്കലും കടന്നുവരാത്ത നിരവധി സ്ത്രീകളുടെ അനുഭവപരിസരങ്ങളെ മുഴുവന്‍ അദൃശ്യമാക്കിക്കൊണ്ട് രാജോന്മാദങ്ങളുടെ വാഴ്ത്തുപാട്ടുകള്‍ മാത്രമായി ഈ രാജ്യങ്ങളുടെ രാഷ്ട്രീയ ആഖ്യായികകള്‍ എഴുതപ്പെടുമ്പോള്‍ നമ്മുടെ നേരിയ നിശ്ശബ്ദത പോലും കുറ്റകൃത്യമായിപ്പോകും.. ചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ ഇരകളുടെ ഓര്‍മപ്പുസ്തകമാണിത്. നഷ്ടപ്പെട്ടുപോയ ബാല്യങ്ങളുടെ, അപഹരിക്കപ്പെട്ട ശബ്ദങ്ങളുടെ, നിത്യമായ വിശപ്പിന്റെ, അതിരില്ലാത്ത നിസ്സഹായതയുടെ കനലെരിയുന്ന ഓര്‍മ്മകള്‍.. ഈ ഇരകള്‍ നമുക്കു പകര്‍ന്നു തരുന്നത് വലിയൊരു പാഠമാണ്. ‘ഒരേ വേദനകളും ഒരേ സങ്കടങ്ങളും ഒരേ മുറിവുകളും’ ആണ് ഈ ദുരന്തങ്ങള്‍, അതിര്‍ത്തികളുടെയും ഭൂപടങ്ങളുടെയും മതിലുകള്‍ക്കപ്പുറം, […]

Posted inആരോഗ്യം

ഹാര്‍ട്ട് ഫെയിലിയര്‍, അറിയാം ലക്ഷണങ്ങള്‍

ഹൃദയസംബന്ധമായ അസുഖങ്ങള്‍ അടക്കം എല്ലാ അസുഖങ്ങളും ആര്‍ക്കും വരാവുന്നത് തന്നെയാണ്. എന്നാല്‍ ആരോഗ്യകരമായ ജീവിതരീതി ഏറെക്കുറെ അസുഖങ്ങളെ ചെറുക്കുകയും അഥവാ അസുഖങ്ങള്‍ പിടിപെട്ടാല്‍ അവയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഹാര്‍ട്ട് ഫെയിലിയര്‍ എന്നു ലളിതമായി പറഞ്ഞാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയാണിത്. ശരീരത്തിന്റെ വിവിധയിടങ്ങളിലേക്ക് ആവശ്യമായത്രയും രക്തവും ഓക്‌സിജനും എത്തിക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥ. സമയബന്ധിതമായി ആശുപത്രിയിലെത്തിക്കുകയാണെങ്കില്‍ തീര്‍ച്ചയായും രോഗിയെ രക്ഷപ്പെടുത്താനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താം. രോഗിയെ ഉടനെ ആശുപത്രിയിലെത്തിക്കണമെന്നത് പ്രധാനം. ഇതിന് രോഗിയില്‍ രോഗലക്ഷണങ്ങള്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വപ്ന സുരേഷ് ഫേസ് ബുക്ക് ലൈവിലൂടെ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സ്വപ്ന സുരേഷ് ഇന്ന് ഫേസ് ബുക്ക് ലൈവിലൂടെ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിക്കും സ്വപ്നയുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ബാധ്യതയുണ്ടെന്ന് സതീശൻ പറഞ്ഞു. ഇടനിലക്കാരനായ വിജയ് പിള്ളയുടെ ഇടപെടലുകളിൽ ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസും അന്വേഷണം നടത്തണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. സംസ്ഥാന മുഖ്യമന്ത്രിക്കും ഭരണകക്ഷിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും എതിരെ ഉന്നയിച്ചത് ദുരാരോപണമാണെങ്കില്‍ അതിനെ നിയമപരമായി നേരിടുമോയെന്ന് ഇരുവരും വ്യക്തമാക്കണമെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ജാമ്യം തേടി ഹൈക്കോടതിയിൽ

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ജാമ്യം തേടി ഹൈക്കോടതിയിൽ. കേസില്‍ ഉൾപ്പെടുത്തി ഇഡി വേട്ടയാടുന്നുവെന്ന് ശിവശങ്കർ ഹർജിയിൽ ആരോപിച്ചു. കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെയാണ് തന്നെ മാത്രം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. തന്നെ ഇഡി വേട്ടയാടുകയാണെന്നും ഹർജിയിലുണ്ട്. ചികിത്സാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  സ്വര്‍ണ്ണക്കടത്തു കേസില്‍ തെളിവുകള്‍ നശിപ്പിച്ചു സ്ഥലംവിട്ടാല്‍ 30 കോടി രൂപ തരാമെന്നും ഇല്ലെങ്കില്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന സുരേഷ്. പണം തന്നു സത്യത്തെ ഇല്ലാതാക്കാമെന്നു പിണറായി വിജയന്‍ കരുതരുത്. അവസാന ശ്വാസംവരേയും പോരാടും. എന്നെ കൊന്നാലും കുടുംബാംഗങ്ങളും അഭിഭാഷകരും ഈ പോരാട്ടം തുടരും. ഒറ്റ തന്തയ്ക്കു ജനിച്ചവളാണു താന്‍. സ്വപ്‌ന ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു. കണ്ണൂരില്‍നിന്നുള്ള വിജയ്പിള്ളയാണ് ഇടനിലക്കാരനായി തന്നെ സമീപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തീര്‍ത്തു കളയുമെന്നു വിജയ്പിള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിവാദ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്ത് വിട്ട് സ്വപ്‌നാ സുരേഷ്

വിവാദ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്ത് വിട്ട് സ്വപ്‌നാ സുരേഷ്. ഇന്ന് വൈകീട്ടോടെയാണ് ഫേസ്ബുക്ക് ലൈവിലൂടെ സ്വപ്‌നാ സുരേഷ് വിജയ് പിള്ളയുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ പങ്കുവച്ചത്. രാജ്യം വിട്ട് പോകണം ഇല്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഗോവിന്ദൻ മാഷ് ഭീഷണിപ്പെടുത്തിയതായി സ്വപ്നയെ അറിയിച്ചത് വിജയ് പിള്ളയായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വപ്ന സുരേഷിന്റെ വെളിപെടുത്തലിൽ എം വി ഗോവിന്ദൻ മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ

സ്വപ്ന സുരേഷിന്റെ വെളിപെടുത്തലിൽ എം വി ഗോവിന്ദൻ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ആരാണ് വിജയൻ പിള്ള? എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവ്? ഗോവിന്ദൻ മാസ്റ്ററുടെ പേര് പലതവണയായി പറയുന്നു. മുഖ്യമന്ത്രിക്ക് മാത്രമല്ല, പാർട്ടിക്കും പങ്കുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്ന മുമ്പ് പറഞ്ഞത് പലതും സ്ഥിരീകരിച്ചിട്ടുണ്ട്. ആര്, എന്തിനയച്ചു എന്ന കാര്യങ്ങൾ അന്വേഷിക്കണമെന്നും എല്ലാത്തിനും എം വി ഗോവിന്ദൻ മറുപടി പറണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്

മുതല വായില്‍ മനുഷ്യത്തല

തായ്‌ലാന്‍ഡ് പോലുള്ള ചില രാജ്യങ്ങളില്‍ മുതല അടക്കമുള്ള വന്യജീവികളുമൊത്തുള്ള അഭ്യാസ പ്രകടനങ്ങള്‍ സര്‍വസാധാരണമാണ്. വിനോദസഞ്ചാരികളെ വിസ്മയിപ്പിക്കാന്‍ ജീവന്‍ പണയംവച്ചുകൊണ്ടുള്ള അഭ്യാസങ്ങളും ഉണ്ടാകാറുണ്ട്.  മുതലകളെ പരിപാലിക്കുന്നയാള്‍ വായ് പിളര്‍ത്തി കിടക്കുന്ന മുതലയുടെ വായില്‍ തല വച്ചുകൊടുത്ത് തല പോയ വിശേഷമാണിത്. തായ്ലന്‍ഡിലെ കോ സാമുയി ദ്വീപിലാണു സംഭവം. മുതല പരിപാലകന്‍ തല ഒരു മുതലയുടെ വായിലേക്ക് നീട്ടി ഏതാനും നിമിഷം നിന്നു. ഏതാനും സെക്കന്‍ഡുകള്‍ മുതല അനങ്ങാതെ വായ് പിളര്‍ത്തിത്തന്നെ കിടന്നു. പെട്ടെന്ന് മുതല വായ് അടച്ച് അയാളുടെ […]