സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച നാല് ശതമാനമായി കുറയുമെന്ന് പ്രവചനം. സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനമെന്ന മുന്‍ പ്രവചനത്തിലേക്ക് എത്താന്‍ സമ്പദ്‌വ്യവസ്ഥക്ക് കഴിയില്ലെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 13.2 ശതമാനം നിരക്കിലും രണ്ടാം പാദത്തില്‍ 6.3 ശതമാനം നിരക്കിലും മൂന്നാം പാദത്തില്‍ 4.4 ശതമാനം നിരക്കിലുമാണ് സമ്പദ്‌വ്യവസ്ഥ വളര്‍ന്നത്. നാലാം പാദത്തില്‍ വളര്‍ച്ച വീണ്ടും കുറയുമെന്നാണ് പ്രവചനം.ഇന്ത്യന്‍ റേറ്റിങ് അനലിസ്റ്റായ പാരാസ് ജാസരായിയാണ് ഇതുസംബന്ധിച്ച് പ്രവചനം നടത്തിയിരിക്കുന്നത്. അതേസമയം, സമ്പദ്‌വ്യവസ്ഥയില്‍ […]
സാംസങ്ങ് ഗ്യാലക്സി എം 14 5ജി അവതരിപ്പിച്ചു
സാംസങ്ങിന്റെ ഏറ്റവും പുതിയ എം സീരീസ് സ്മാര്‍ട് ഫോണ്‍ ഗ്യാലക്സി എം 14 5ജി യുക്രെയ്നില്‍ അവതരിപ്പിച്ചു. സാംസങ് ഗ്യാലക്‌സി എം14 5ജിയുടെ 4ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,299 യുഎഎച്ച് (ഏകദേശം 18,300 രൂപ) ആണ് വില. ഇതേ ഹാന്‍ഡ്‌സെറ്റിന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 8,999 യുഎഎച്ചുമാണ് (ഏകദേശം 19,900 രൂപ) വില. ബ്ലൂ, ഡാര്‍ക്ക് ബ്ലൂ, സില്‍വര്‍ എന്നിങ്ങനെ മൂന്ന് കളര്‍ വേരിയന്റുകളില്‍ […]
നിവിന്‍ പോളി ചിത്രം ‘തുറമുഖം’ റിലീസ് മാര്‍ച്ച് 10ന്
നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രം ‘തുറമുഖം’ റിലീസിന് ഒരുങ്ങുന്നു. ചിത്രം മാര്‍ച്ച് 10ന് തിയറ്ററുകളില്‍ എത്തും. കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് തുറമുഖം സിനിമയുടെ പ്രധാന പ്രമേയം. ചിത്രത്തില്‍ മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. പുതിയ കൊച്ചി തുറമുഖം നിര്‍മിക്കുന്ന 1920കളിലാണ് കഥ തുടങ്ങുന്നത്. പിന്നീട് 1940കളിലേക്കും 50കളിലേക്കും നീങ്ങുന്ന കഥയില്‍ ഏറെ വളര്‍ന്ന കൊച്ചി തുറമുഖം, […]
‘ചതുരം’ ഇന്ന് രാത്രി 10ന് സൈന പ്ലേ ഒടിടി യിലൂടെ
സമീപകാലത്ത് ഒടിടി റിലീസിന് വേണ്ടി മലയാള സിനിമാസ്വാദകര്‍ക്ക് ഇടയില്‍ വലിയ കാത്തിരിപ്പ് ഉണര്‍ത്തിയ ചിത്രമാണ് ‘ചതുരം’. സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞ നവംബറില്‍ ആയിരുന്നു തിയറ്ററില്‍ എത്തിയത്. പ്രേക്ഷക പ്രശംസ നേടിയ ചിത്രം തിയറ്ററുകളില്‍ കയ്യടി നേടിയിരുന്നു. അടുത്തിടെയാണ് ചതുരം ഒടിടി റിലീസിന് എത്തുന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഇപ്പോഴിതാ ഇന്ന് ഒടിടിയില്‍ എത്തുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് സമയം പുറത്തുവിട്ടിരിക്കുകയാണ് സ്വാസിക. ഇന്ന് രാത്രി 10 […]
മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി നീതു സിങ്
ബോളിവുഡ് താരങ്ങളുടെ ഇഷ്ട വാഹനമായി മാറുകയാണ് മെയ്ബ ജിഎല്‍എസ് 600. 2021ല്‍ വിപണിയിലെത്തിയ ഈ ആഡംബര എസ്യുവിക്ക് ആവശ്യക്കാര്‍ ഏറെയാണ്. ആയുഷ്മാന്‍ ഖുറാന, അര്‍ജുന്‍ കപൂര്‍, കൃതി സിനോണ്‍, നിധിന്‍ റെഡ്ഡി, റാം ചരണ്‍, ദീപിക പദ്‌കോണ്‍ തുടങ്ങിയ നിരവധി താരങ്ങള്‍ക്ക് പിന്നാലെ മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കിയിരിക്കുന്നു, റണ്‍ബീര്‍ കപൂറിന്റെ മാതാവും നടിയുമായ നീതു സിങ്. നേരത്തെ റണ്‍ബീര്‍ കപൂറും മെയ്ബ ജിഎല്‍എസ് 600 വാങ്ങിയിരുന്നു. 2021 ജൂണിലാണ് മയ്ബയുടെ ആദ്യ എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തിയത്. […]
പുസ്തകപ്പുഴു
പുസ്തകങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കായി ഒരു പുസ്തകം. അന്ന അഖ്മതോവ, ബോബ് മര്‍ലി, ബോര്‍ഹസ്, കാല്‍വിനോ, നെരൂദ, ഫിദല്‍ കാസ്‌ട്രോ, ലൂയി ബുനുവല്‍, ഷോര്‍ഷ് പെരക്, ഒ. വി. വിജയന്‍, സക്കറിയ…വ്യത്യസ്ത ജീവിതങ്ങള്‍ ഒത്തുചേരുന്ന അപൂര്‍വത. ലേഖനങ്ങളും പരിഭാഷകളും യാത്രകളും അഭിമുഖങ്ങളും ചേര്‍ന്ന് ഉജ്വലമായ വായനാനുഭവം പകര്‍ന്നുതരുന്ന പുസ്തകം. ‘പുസ്തകപ്പുഴു’. ഉണ്ണി ആര്‍. ഡി സി ബുക്‌സ്. വില: 350 രൂപ.
വൃക്കകളെ സംരക്ഷിക്കാന്‍ പെയിന്‍ കില്ലറുകള്‍ ഒഴിവാക്കാം
ഇന്ന് മാര്‍ച്ച് 9, ലോക വൃക്ക ദിനം. പെയിന്‍ കില്ലറുകള്‍ പതിവാക്കുന്നത് വൃക്കകളെ ആപത്തിലാക്കുന്നു. തലവേദനയ്‌ക്കോ, മറ്റ് ശരീരവേദനകള്‍ക്കോ പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതിന് പതിവായി പെയിന്‍ കില്ലറുകള്‍ ഉപയോഗിക്കുന്നവരാണ് ഏറെയും ശ്രദ്ധിക്കേണ്ടത്. ഈ ശീലം വൃക്കകളിലെ രക്തക്കുഴലുകളെയാണ് പതിയെ ബാധിക്കുക. ശാരീരക പ്രശ്‌നങ്ങള്‍, വേദനകള്‍ എന്നിവ അവയുടെ കാരണം ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തി ചികിത്സയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുക. വൃക്കകളുടെ കാര്യത്തിലും ഭക്ഷണത്തില്‍ ചിലത് ശ്രദ്ധിക്കാനുണ്ട്. ഉപ്പ് അധികമായി കഴിക്കുന്ന ശീലം, അതുപോലെ പ്രോസസ്ഡ് ഫുഡ്- പാക്കറ്റ് ഫുഡ് […]
മധ്യാഹ്ന വാര്‍ത്തകള്‍
ഇടതുമുന്നണി നേതൃയോഗം ഇന്നു മൂന്നരയ്ക്ക് തിരുവനന്തപുരം എകെജി സെന്ററില്‍. സര്‍ക്കാര്‍ പദ്ധതികളുടെ അവലോകനവും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികളും ചര്‍ച്ച ചെയ്യാനാണു യോഗം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കും. ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നു. കേസില്‍ രവീന്ദ്രനെ ഇഡി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുകാരെ കുറ്റവിമുക്തരാക്കിയ മുന്‍ എഡിജിപി വിജയ് […]
ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷം ശോഷിച്ചു വരികയാണെന്ന് കുഞ്ഞാലിക്കുട്ടി
മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും ഇന്നും നാളെയും ചെന്നൈയിൽ ഒത്തുകൂടുന്നു. പാർട്ടി രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെഎംസിസി സംഘടിപ്പിച്ച സമൂഹ വിവാഹത്തോടെ തുടക്കമായി. ചെന്നൈയിലെ കലൈവാണർ അരങ്ങത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സയിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എഴുപത്തിയഞ്ച് വർഷം കൊണ്ട് മുസ്ലിം ലീഗ് രാജ്യത്തിന്റെ മതേതര ചേരിയിലെ നിർണായക ശക്തിയായി മാറിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷം ശോഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. എഴുപത്തിയഞ്ച് വർഷം മുൻപ് പാർട്ടി […]
26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് റയിൽവെ
ഈ മാസം 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് റയിൽവെ. മാർച്ച് 26 ന് തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ്, എറണാകുളം ഷോർണൂർ മെമു, എറണാകുളം ഗുരുവായൂർ എക്സ്പ്രസ്, മാർച്ച് 27ന് കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിൻ സർവ്വീസുകളാണ് റദ്ദുചെയ്തിട്ടുള്ളത്. ട്രെയിൻ സർവീസിലെ യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ കെഎസ്ആർടിസി റെഗുലർ സർവീസുകൾക്ക് പുറമേ കൂടുതൽ അധിക സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യുന്നതിനുള്ള സംവിധാനവും […]
