ബ്രഹ്മപുരത്തെ തീപിടിത്തത്തിലെ അട്ടിമറി സാധ്യത തള്ളി കളക്ടർ രേണു രാജ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിലായിരുന്നു രേണു രാജ്ന്‍റെ വിശദീകരണം. മാലിന്യത്തിന്റെ രാസ വിഘടന പ്രക്രിയയാണ് തീപിടിത്തത്തിന് കാരണം എന്നാണ് കളക്ടര്‍ വിശദീകരിക്കുന്നത്. ഇത് കാരണം ബഹിർഗമിക്കുന്ന ചൂട് കാരണമുണ്ടാക്കുന്ന സ്മോൾഡറിംഗാണ് പ്ലാന്റിൽ ഉണ്ടായത്. പൊതുവെ ചൂട് വർദ്ധിച്ചതും ആക്കം കൂട്ടിയെന്ന് രേണു രാജ് കൂട്ടിച്ചേര്‍ത്തു.
കെപിസിസി ഭാരവാഹിയോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷവിമർശനം
കെപിസിസി ഭാരവാഹിയോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷവിമർശനം. പുനഃസംഘടന വൈകുന്നതിലും ചർച്ചകൾ കൂടാതെ പട്ടിക തയ്യാറാക്കിയതിലും കൊടിക്കുന്നിൽ സുരേഷ് വിമർശനം ഉയർത്തി. വർക്കിംഗ് പ്രസിഡണ്ടായ താൻ പോലും ഒന്നും അറിയുന്നില്ലെന്നും ഭാരവാഹികളുടെ പട്ടികയിൽ പുതുതായി 60 പേരെ കൂട്ടിച്ചേർത്തത് ഒരു ആലോചനയും ഇല്ലാതെയാണെന്നും കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി.
കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ സ്കൂളുകൾക്ക് നാളെയും മറ്റന്നാളും അവധി
ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ സ്കൂളുകൾക്ക് നാളെയും മറ്റന്നാളും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്‍റെ ഭാഗമായാണ് അവധി.വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 09-03-2023, 10-03-2023 (വ്യാഴം, വെള്ളി) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്.
ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ല
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീ പിടുത്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗത്തില്‍ തീരുമാനം. ബ്രഹ്മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്ക്കരിക്കാന്‍ നിര്‍ദേശം നല്‍കും. ജൈവ മാലിന്യ സംസ്ക്കരണത്തിന് വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയര്‍ ചെയ്യും. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. ജില്ലാ കളക്ടര്‍, കോര്‍പ്പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പ്രദേശത്തെ […]
കുടിശ്ശിക തീര്‍ത്ത് അദാനി തിരിച്ചുവരുന്നു
യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ കുടുങ്ങി പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ് വീണ്ടും ഓഹരി വിപണിയില്‍ സജീവമാകുന്നു. നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ച് വ്യാഴാഴ്ച തിരിച്ചടക്കേണ്ടിയിരുന്ന 500 മില്യണ്‍ ഡോളര്‍ ബ്രിഡ്ജ് ലോണ്‍ അദാനി ഗ്രൂപ്പ് തിരിച്ചടച്ചു. റോയിറ്റേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 7,374 കോടി രൂപയുടെ ഓഹരി അധിഷ്ഠിത വായ്പ മുന്‍കൂറായി കമ്പനി അടച്ചു തീര്‍ത്തു. പ്രമോട്ടര്‍മാരുടെ വാഗ്ദാന പ്രകാരമാണ് വായ്പയുടെ മുന്‍കൂര്‍ പേയ്മെന്റ് നടപടി ഉണ്ടായിരിക്കുന്നത്. അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ […]
തെന്നിന്ത്യയ്ക്ക് ചരിത്രനിമിഷം, ഓസ്‌കറില്‍ വോട്ട് ചെയ്ത് സൂര്യ
ഓസ്‌കറില്‍ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി അക്കാദമി അംഗം കൂടിയായ സൂര്യ ശിവകുമാര്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡില്‍ വോട്ട് ചെയ്ത കാര്യം സൂര്യ പ്രേക്ഷകരെ അറിയിച്ചത്. ഓസ്‌കര്‍ കമ്മിറ്റിയില്‍ അംഗമാകുന്ന ആദ്യ തെന്നിന്ത്യന്‍ അഭിനേതാവാണ് സൂര്യ. ബോളിവുഡ് താരം കജോള്‍, സംവിധായകരായ സുഷ്മിത് ഘോഷ്, റിന്റു തോമസ് (റൈറ്റിങ് വിത്ത് ഫയര്‍ ഫെയിം), എഴുത്തുകാരിയും ചലച്ചിത്ര നിര്‍മാതാവുമായ റീമ കഗ്തി എന്നിവരെയും അക്കാദമിയില്‍ അംഗമാകാന്‍ ഇത്തവണ ക്ഷണിച്ചിരുന്നു. ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍നിന്ന് […]
‘ത്രയ’ത്തിലെ ആദ്യഗാനം ‘ആമ്പലേ, നീലാമ്പലേ…’
ധ്യാന്‍, സണ്ണിവെയ്ന്‍, നിരഞ്ജ് മണിയന്‍പിള്ള എന്നിവര്‍ ഒന്നിക്കുന്ന ‘ത്രയ’ത്തിലെ ആദ്യഗാനം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്ന ഗാനമാണിത്. കെ.എസ്.ഹരിശങ്കര്‍ ഗാനം ആലപിച്ചു. ‘ആമ്പലേ… നീലാമ്പലേ…’ എന്നു തുടങ്ങുന്ന പ്രണയഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയുന്ന ചിത്രമാണ് ‘ത്രയം’. രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. അജിത് വിനായക ഫിലിംസിന്റെ […]
ഇപ്പോള്‍ വാങ്ങാം, ഇഗ്നിസിന് ഓഫര്‍ 52,000 രൂപ!
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, 2023 മാര്‍ച്ചില്‍ ഇഗ്‌നിസ്, ബലേനോ, സിയസ്, എക്‌സ്എല്‍6, ഗ്രാന്‍ഡ് വിറ്റാര എന്നിവയില്‍ ചില മോഡലുകള്‍ക്ക് 52,000 രൂപ വരെ കിഴിവുകളും, മറ്റ് ഓഫറുകളും നല്‍കുന്നു. ഇഗ്നിസിന് വാങ്ങുകയാണെങ്കില്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് 23,000 രൂപ കിഴിവ്, 10,000 രൂപ ഹോളി ബുക്കിംഗ് ബോണന്‍സ, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 4,000 രൂപ കോര്‍പ്പറേറ്റ് ഓഫറുകള്‍ എന്നിവ ഉള്‍പ്പടെ മൊത്തം 52,000 രൂപയാണ് കുറയുക. ഓട്ടോമാറ്റിക് (എജിഎസ്) വകഭേദങ്ങള്‍ക്ക് […]
അംബേദ്കര്‍: ഒരു ജീവിതം
അംബേദ്കറുടെ ജീവിതം വളരെ വ്യക്തതയോടെയും ഉള്‍ക്കാഴ്ചയോടെയും ആദരവോടെയുമാണ് ഈ പുസ്തകത്തില്‍ പറയുന്നത്. 1891 ഏപ്രില്‍ 14ന് ബോംബെ പ്രസിഡന്‍സിയിലെ മഹര്‍മാരുടെ കുടുംബത്തില്‍ ജനിച്ചതു മുതല്‍ 1956 ഡിസംബര്‍ 6 ന് ഡല്‍ഹിയില്‍ വച്ച് മരിക്കുന്നതുവരെയുള്ള ആ മഹാപുരുഷന്റെ ജീവിതത്തെ ശശി തരൂര്‍ വിവരിക്കുന്നു. അധഃസ്ഥിതരെന്ന് അപഹസിക്കുന്ന ഒരു സമൂഹത്തില്‍ അംബേദ്കറിന് നേരിടേണ്ടിവന്ന നിരവധി അപമാനങ്ങളെയും പ്രതിബന്ധങ്ങളെയും പരാമര്‍ശിക്കുന്നതോടൊപ്പം വിവിധ പോരാട്ടങ്ങള്‍, രാഷ്ട്രീയബൗദ്ധിക അതികായരുമായുള്ള അദ്ദേഹത്തിന്റെ തര്‍ക്കങ്ങള്‍ എന്നിവ ഈ കൃതി പങ്കുവയ്ക്കുന്നു. ‘അംബേദ്കര്‍: ഒരു ജീവിതം’. ശശി […]
കോവിഡ് ബാധിതര്‍ക്ക് നെഞ്ചു വേദനയ്ക്ക് സാധ്യത!
കോവിഡ് ബാധിതര്‍ക്ക് രോഗമുക്തിക്ക് ശേഷം ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ തുടര്‍ച്ചയായ നെഞ്ചു വേദനയ്ക്ക് സാധ്യതയുണ്ടെന്ന് പഠനം. അമേരിക്കയിലെ സാള്‍ട്ട് ലേക്ക് സിറ്റിയിലുള്ള ഇന്റര്‍മൗണ്ടന്‍ ഹെല്‍ത്തിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ഹൃദ്രോഗ സംബന്ധമായ ലക്ഷണങ്ങള്‍ക്കായി 150000 പേരുടെ ഡേറ്റ ഗവേഷകര്‍ പരിശോധിച്ചു. മൂന്ന് സംഘങ്ങളായി ഇവരെ തരംതിരിച്ചാണ് പഠനം നടത്തിയത്. 18 ന് മുകളില്‍ പ്രായമുള്ള കോവിഡ് പോസിറ്റീവ് ആയിരുന്നവര്‍ ആദ്യ ഗ്രൂപ്പിലും കോവിഡ് നെഗറ്റീവ് ആയവര്‍ രണ്ടാമത്തെ ഗ്രൂപ്പിലും ഉള്‍പ്പെടുന്നു. […]
