കെപിസിസി ഭാരവാഹിയോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷവിമർശനം. പുനഃസംഘടന വൈകുന്നതിലും ചർച്ചകൾ കൂടാതെ പട്ടിക തയ്യാറാക്കിയതിലും കൊടിക്കുന്നിൽ സുരേഷ് വിമർശനം ഉയർത്തി. വർക്കിംഗ് പ്രസിഡണ്ടായ താൻ പോലും ഒന്നും അറിയുന്നില്ലെന്നും ഭാരവാഹികളുടെ പട്ടികയിൽ പുതുതായി 60 പേരെ കൂട്ടിച്ചേർത്തത് ഒരു ആലോചനയും ഇല്ലാതെയാണെന്നും കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി.
കെപിസിസി ഭാരവാഹിയോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷവിമർശനം
