എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കമാകും. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂർണ്ണമായും പാഠഭാഗങ്ങളിൽ നിന്ന് ഇത്തവണ ചോദ്യങ്ങളുണ്ടാകും. 2021 ലും 22 ലും പാഠഭാഗങ്ങൾ തീരാത്തതിനാൽ ഫോക്കസ് ഏരിയ അതായത് ചോയ്സ് അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങൾ. ഇത്തവണ അത് മാറി പഴയപോലെ പാഠഭാഗങ്ങൾ മുഴുവനും അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. 29 വരെയാണ് എസ്എസ്എൽസി പരീക്ഷ. മെയ് രണ്ടാം വാരം എസ്എസ്എൽസി ഫലം പ്രഖ്യാപിക്കും. ഹയർസെക്കണ്ടറി പരീക്ഷകള്‍ തുടങ്ങുന്നത് മറ്റന്നാളാണ്. 30ന് പരീക്ഷകൾ തീരും.
ഇ പി ജയരാജന്റെ വിരുദ്ധ പരാമര്‍ശത്തിനെതിരെ വിഡി സതീശൻ
ജെൻ്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ ഇ പി ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കെതിരെയായിരുന്നു ഇപി ജയരാജന്റെ വിവാദ പരമാര്‍ശം. ഇ പി ജയരാജന്റെ ഈ വിരുദ്ധ പരാമര്‍ശത്തിനെതിരെ അതായത് പെൺകുട്ടികൾ പാന്‍റും ഷർട്ടും ഇട്ട് മുടി ക്രോപ് ചെയ്ത് ആണ്‍കുട്ടികളെ പോലെ സമരത്തിനിറങ്ങി എന്ന പരാമർശത്തിന് എതിരെ ഒരു വനിതാ സംഘടനയ്ക്കും പരാതിയില്ലെ എന്ന് പ്രതിപക്ഷ […]
മാലിന്യനിർമാർജ്ജനത്തിന് വേണ്ടത് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണെന്ന് കോടതി
മാലിന്യനിർമാർജ്ജനത്തിന് വേണ്ടത് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണെന്നും, മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണെന്നും,ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കാനുള്ള സംവിധാനം ശക്തമാക്കണമെന്നും,ഏറെ പേജുകളുള്ള റിപ്പോർട്ടുമായി വരേണ്ടെന്നും സർക്കാരിനോട് കോടതി. അതോടൊപ്പം ആറ് ദിവസമായി കൊച്ചി നഗരത്തെ പുക മൂടിയിട്ടും എന്തെങ്കിലും ചെയ്യാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും, ജീവശ്വാസം കിട്ടാതെ ജനങ്ങൾ വലയുമ്പോൾ സംവിധാനങ്ങൾ നോക്കുകുത്തിയായി നിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ . പ്രശ്നം കൈകാര്യം ചെയ്യേണ്ട ആരോഗ്യ, തദ്ദേശവകുപ്പുകൾ നിഷ്ക്രിയരായി നിൽക്കുകയാണ്. ജില്ലാ ഭരണകൂടവും കാഴ്ചക്കാരായി ഇരിക്കുകയാണ്. ബ്രഹ്മപുരം അഗ്നിബാധയിൽ സർക്കാരിനെതിരെ […]
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 8
◾ബ്രഹ്‌മപുരത്ത് വന്‍ അഴിമതി ആരോപണം. അഞ്ചര മെട്രിക്ക് ക്യൂബ് പ്ലാസ്റ്റിക്ക് മാലിന്യം ബയോ മൈനിംഗ് നടത്താന്‍ 54 കോടി രൂപയ്ക്കാണു കരാറെടുത്തത്. കഴിഞ്ഞ ഡിസംബറോടെ കരാര്‍ കലാവധി കഴിഞ്ഞു. നാലിലൊരു ഭാഗം പണിപോലും ചെയ്തിരുന്നില്ല. ഇതിനെതിരേ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മണി പരാതി നല്‍കിയതിനു പിറകേയാണ് മാലിന്യമലയ്ക്കു തീയിട്ടതെന്നാണ് ആരോപണം. സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് രാജ് കുമാര്‍ ചെല്ലപ്പന്‍ പിള്ള എംഡിയായ […]
എൻ.എസ്.കെ ഉമേഷ് പുതിയ എറണാകുളം കളക്ടര്‍
സര്‍ക്കാര്‍ വിവിധ ജില്ലകളിലെ കളക്ടര്‍മാരെ സ്ഥലംമാറ്റി. എറണാകുളം കലക്ടര്‍ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍. ബ്രഹ്മപുരം മാലിന്യപ്രശ്നം രൂക്ഷമായി തുടരുന്നതിനിടെയാണ് എറണാകുളം കളക്ടറുടെ മാറ്റം .വയനാട് കളക്ടര്‍ എ.ഗീതയെ കോഴിക്കോട് കളക്ടറായും,തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായും, ആലപ്പുഴ കളക്ടര്‍ വി.ആര്‍.കെ. കൃഷ്ണ തേജയെ തൃശ്ശൂര്‍ കളക്ടറായും നിയമിച്ചു .
ഭിന്നശേഷിക്കാരനും രോഗിയുമായ ട്വിറ്റർ ജീവനക്കാരനെ അപമാനിച്ച് ഇലോൺ മസ്ക്
ഐസ്ലാൻഡിൽ നിന്നുള്ള ഭിന്നശേഷിക്കാരനും രോഗിയുമായ ട്വിറ്റർ ജീവനക്കാരൻ ഡിസൈനർ ഇലോൺ ഹാലിയോട് ഉടമ മസ്ക് ട്വിറ്ററിൽ മോശമായി പെരുമാറി. മസ്കുലർ അട്രോഫി രോഗിയായ ഹാലിയുടെ രോഗാവസ്ഥയെ പോലും അധിക്ഷേപിച്ച മസ്കിനെതിരെ ട്വിറ്ററിൽ തന്നെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് ട്വിറ്റർ മേധാവി ഖേദപ്രകടനം നടത്തി. ഇതേ തുടർന്ന് ഹാലിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുന്നുവെന്ന ട്വിറ്റർ എച്ച് ആറിന്റെ സന്ദേശമെത്തി. ഇതിന് ശേഷമായിരുന്നു ഹാലി പണിയൊന്നും എടുക്കുന്നില്ലെന്നും രോഗാവസ്ഥയുടെ പേരും പറഞ്ഞ് കമ്പനിയെ പറ്റിക്കുകയായിരുന്നുവെന്നുമുള്ള കുറ്റപ്പെടുത്തൽ.
തടവുകാർക്ക് ആധാർ നൽകാൻ അനുമതിയായി.
നിയമസഹായത്തിനും മറ്റും തടവുകാർക്ക് ആധാർ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അനുമതി നൽകി. നവംബറിൽ തടവുകാർക്ക് ആധാർ നൽകാനായി പ്രത്യേക ക്യാംപുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു. പ്രിസണർ ഇൻഡക്ഷൻ ഡോക്യുമെൻറ് തിരിച്ചറിയൽ രേഖയായി പരിഗണിച്ചാണ് ആധാർ നൽകുന്നത്. തടവുകാരുടെ ആരോഗ്യ പരിരക്ഷ, തൊഴിൽ പരിശീലനം, കുടുംബങ്ങളുടെ സന്ദർശനം എന്നിവയ്ക്കും ആവശ്യമെങ്കിൽ മാത്രം ആധാർ ഉപയോഗിക്കാം.
മധ്യാഹ്ന വാര്‍ത്തകള്‍
നിറങ്ങളുടെ ആഘോഷവുമായി ഇന്നു ഹോളി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീടുകളിലും തെരുവുകളിലുമെല്ലാം ഹോളി ആഘോഷത്തിന്റെ തിരക്കാണ്. വീടുകളും തെരുവുകളും സ്ഥാപനങ്ങളുമെല്ലാം ദീപാലംകൃതമാക്കിയും നിറങ്ങള്‍ വാരി വിതറിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും കലാവിരുന്നുകള്‍ ഒരുക്കിയുമെല്ലാമാണ് ആഘോഷം. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് തുടര്‍ച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. ഇന്നലെ പത്തു മണിക്കൂര്‍ രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യുന്നത്. ബ്രഹ്‌മപുരത്തെ അഞ്ചര മെട്രിക്ക് ക്യൂബ് പ്ലാസ്റ്റിക്ക് […]
മേഘാലയയിൽ കോൺറാഡ് സാങ്ങ്മയും, നാഗാലാൻഡിൽ നെയ്ഫ്യൂറിയോയും മുഖ്യമന്ത്രിമാരായി അധികാരമേറ്റു.
മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്ങ്മ തുടർച്ചയായി രണ്ടാം തവണയും നാഗാലാൻഡിൽ നെയ്ഫ്യൂറിയോ അഞ്ചാം തവണയും മുഖ്യമന്ത്രിമാരായി അധികാരമേറ്റു. സാങ്ങ്മയ്ക്കൊപ്പം 11 മന്ത്രിമാരും ചുമതലയേറ്റു. എൻ പി പി നേതാവായ സാങ്ങ്മ എംഡിഎ രൂപീകരിച്ചാണ് സർക്കാരുണ്ടാക്കിയത് . നാഗാലാൻഡിൽ എൻ ഡി പി പി നേതാവ് നെയ്ഫ്യുറിയോ മന്ത്രിസഭയിൽ ടി ആർ സെലിയാങ്ങ്, വൈ പാററൻ എന്നിവർ ഉപമുഖ്യമന്ത്രിമാരുമായി. വിജയിച്ചെത്തിയ രണ്ട് വനിതകളിൽ ഒരാളായ സൽഹൗതുവാനോ കർസിനും മന്ത്രിസ്ഥാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് […]
മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയ്ക്ക് ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകി
തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയുമായി അടുപ്പമുള്ള വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ മദ്യനയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരുൺ രാമചന്ദ്രൻ പിള്ളയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ അരുണിനെ ഈ മാസം 13 വരെ ഇഡി കസ്റ്റഡിയിൽ വിട്ടു. അതോടൊപ്പം തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയോട് ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകി. മദ്യനയ […]
