വർക്കലയിൽ പാരാഗ്ലൈഡിങ്ങിനിടെ ഗ്ലൈഡറിന്റെ ചിറക് ഹൈമാസ്റ്റ് വിളക്കു തൂണിൽ കുടുങ്ങിയ സംഭവത്തിൽ ട്രെയിനറടക്കം മൂന്നുപേർ അറസ്റ്റിൽ. പാരാഗ്ലൈഡിങ്ങ് കമ്പനിക്കെതിരെയും കേസെടുത്തു. ഇന്നലെ വൈകിട്ടു 80 അടി ഉയരത്തിൽ തൂങ്ങിക്കിടന്ന വിനോദ സഞ്ചാരിയെയും ട്രെയിനറെയും ഒന്നരമണിക്കൂറിനു ശേഷം സുരക്ഷിതമായി താഴെയിറക്കുകയാണുണ്ടായത്. ഇറക്കുന്നതിനിടെ ഇരുവരും അഗ്നിരക്ഷാ സേന വലിച്ചു കെട്ടിയ വലയിലായിരുന്നതിനാൽ പരുക്കേറ്റില്ല. വർക്കല ഹെലിപ്പാഡിൽ നിന്നു പറന്നുപൊങ്ങിയ പാരാ ഗ്ലൈഡറിന് കാറ്റിന്റെ ദിശ മാറിയതു മൂലം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
“സാങ്കേതിക വിദ്യയും നവീനതയും ലിംഗ സമത്വത്തിന്” എന്ന സന്ദേശവുമായി ഇന്ന് വനിതാ ദിനം
“സാങ്കേതിക വിദ്യയും നവീനതയും ലിംഗ സമത്വത്തിന്” എന്ന സന്ദേശവുമായി ഇന്ന് വനിതാ ദിനം ആഘോഷിക്കുമ്പോൾ ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ തുടക്കം തന്നെ ജെൻഡർ നീതിയുടെ ഉറച്ച അടിത്തറയിലായിരുന്നു എന്ന വസ്തുതയാണ് എനിക്ക് പ്രത്യാശയേക്കുന്നത് എന്ന വാക്കുകളുമായി രാഷ്ട്രപതി ദ്രൗപതി മുർമു. പുരോഗതി ത്വരിതപ്പെടുത്തേണ്ടത് നമ്മളോരോരുത്തരുമാണ് അതുകൊണ്ട് ഇന്നത്തെ ദിവസം നിങ്ങളുടെ കുടുംബത്തിലോ ചുറ്റുവട്ടത്തോ ജോലി സ്ഥലത്തോ ഒരു മാറ്റം വരുത്തുമെന്നു പ്രതിജ്ഞ ചെയ്യാൻ നിങ്ങൾ ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു. അതോടൊപ്പം ഒരു പെൺകുട്ടിയുടെ മുഖത്ത് പുഞ്ചിരി പരത്തുന്ന […]
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 8
◾ഇന്ന് വനിതാദിനം. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ വനിതാദിനാശംസകള്‍. ◾ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അഴിമതിയിലെ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്നലെ ഒമ്പതര മണിക്കൂറാണു ചോദ്യം ചെയ്തത്. ഇതിനിടെയാണ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയത്. ◾കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ഇന്നു വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി. കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും കോര്‍പറേഷന്‍ സെക്രട്ടറിയും നേരിട്ടു ഹാജരാകണം. തദ്ദേശ […]
പോപ്പുലർ ഫ്രണ്ടിനായി ഹവാലാ ഇടപാട് നടത്തിയ മലയാളി അടക്കം അഞ്ച് പേരെ എൻ ഐ എ അറസ്റ്റ് ചെയ്തു
പോപ്പുലർ ഫ്രണ്ടിനായി ഹവാലാ ഇടപാട് നടത്തിയ മലയാളി അടക്കം അഞ്ച് പേരെ എൻ ഐ എ അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി അബിദ് കെ എം അടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മറ്റുള്ളവർ കർണാടക സ്വദേശികളാണ്. ബീഹാറിലെ കേസിലെ അന്വേഷണത്തിലാണ് എൻഐഎ നടപടി. വിദേശത്ത് നിന്ന് അനധികൃതമായി എത്തിയ പണം ഇവരുടെ ബാങ്ക് അക്കൌണ്ടിൽ എത്തിയെന്നും ഈ പണം പിഎഫ്ഐയ്ക്കായി ഉപയോഗിച്ചെന്നുമാണ് എൻഐഎ കണ്ടെത്തൽ.
പ്രതിപക്ഷ നേതാവിനെ വഴിയിൽ തടയുമെന്ന ഇപി യുടെ പ്രസ്താവനയോട് പ്രതികരിച്ച് വി ഡി സതീശൻ
പ്രതിപക്ഷ നേതാവിനെ വഴിയിൽ തടയുമെന്ന ഇപി യുടെ പ്രസ്താവനയോട് പ്രതികരിച്ച് വി ഡി സതീശൻ. വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സതീശൻ പറഞ്ഞു. കേരളം മുഴുവൻ ഒരു പൊലീസ് സംരക്ഷണവും ഇല്ലാതെ തന്നെ താൻ യാത്ര ചെയ്യും. സർക്കാരിനെ നന്നാക്കാനല്ല കൺവീനറുടെ വരവ്. കൂടുതൽ കുഴപ്പത്തിൽ ചാടിക്കാനാണെന്നും സതീശൻ പറഞ്ഞു.
ബംഗ്ലാദേശിലെ ധാക്കയിലെ ഗുലിസ്ഥാനിലുണ്ടായ സ്ഫോസ്ഫോടനത്തിൽ പതിനാല് പേർ കൊല്ലപ്പെട്ടു
ബംഗ്ലാദേശിലെ ധാക്കയിലെ ഗുലിസ്ഥാനിലുണ്ടായ സ്ഫോസ്ഫോടനത്തിൽ പതിനാല് പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഒരു ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരാമെന്നും ധാക്ക് പൊലീസ് വ്യക്തമാക്കി. ഗുലിസ്ഥാനിലെ സിദ്ദീഖ് ബസാർ വ്യാപാര മേഖലയിലാണ് അപകടം. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ബംഗ്ലദേശ് പൊലീസ് വ്യക്തമാക്കി.
സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ച സംഭവത്തിൽ എട്ട് പ്രതികൾ
സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ച സംഭവത്തിൽ എട്ട് പ്രതികൾ. ഇവരെ കണ്ടെത്തുന്നതിനായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. ഇരിങ്ങാലക്കുട റൂറൽ എസ് പി ഐശ്വര്യ ഡോങ്റേയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. പ്രതികളിലൊരാളായ രാഹുൽ വിദേശത്ത് പോയി. ഒരു സ്ത്രീയെ സംബന്ധിച്ച വിഷയമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. അത് വിശദമായി പരിശോധിക്കുന്നുണ്ടെന്നും അവരെ ചോദ്യം ചെയ്യുമെന്നും എസ് പി പറഞ്ഞു. അറസ്റ്റ് വൈകിയതിലെ വീഴ്ച പരിശോധിക്കുമെന്നും എസ് പി ഐശ്വര്യ ഡോങ്റേ വ്യക്തമാക്കി.
രാത്രി വാര്‍ത്തകള്‍
ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെ എല്ലാ രേഖകളും ഹാജരാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അഴിമതിയിലെ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെയാണ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയത്. കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തെക്കുറിച്ചു നാളെ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി. കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും കോര്‍പറേഷന്‍ സെക്രട്ടറിയും നേരിട്ടു ഹാജരാകണം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡി. ചീറ് സെക്രട്ടറിയെ കോടതി കക്ഷി ചേര്‍ത്തു. കൊച്ചിയിലെ […]
ഇരട്ടകള്‍ക്കു ഗിന്നസ് റിക്കാര്‍ഡ് അങ്ങേയറ്റം വ്യത്യാസത്തിന്
ഇരട്ടകളുടെ വിശേഷങ്ങള്‍ എല്ലാവര്‍ക്കും കൗതുകമാണ്. ഒരേപോലുള്ള ഇരട്ടകളുടേതായാലും ഒരേപോലെയല്ലാത്തവരുടേതായാലും കൗതുകത്തിനു കുറവൊന്നുമില്ല. ഇവിടെ നാം കാണുന്നത് അസാധാരണമായ ഉയര വ്യത്യാസമുള്ള ഇരട്ട സഹോദരിമാരെയാണ്. ഈ അസാധാരണത്വംകൊണ്ടുതന്നെ ഇരുവരും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കുകയും ചെയ്തു. ജപ്പാനിലെ ഒകയാമയില്‍ നിന്നുള്ള ഇരട്ട സഹോദരിമാരായ യോഷിയും മിച്ചിയുമാണ് ഇവര്‍. യോഷിയുടെ ഉയരം നൂറ്ററുപത്തിരണ്ടര സെന്റീ സെന്റീമീറ്ററാണ്. അഞ്ചടി നാലിഞ്ച്. മിച്ചിക്ക് എണ്‍പത്തേഴര സെന്റീ മീറ്ററേ ഉയരമുള്ളൂ. അതായത് രണ്ടടി പത്തര ഇഞ്ച്. ഇരുവരും തമ്മിലുള്ള ഉയര വ്യത്യാസം 75 […]
ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലൈഫ് മിഷന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകി. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് നിർദ്ദേശം. ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയിലെ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് കത്ത് നൽകിയത്.
