“സാങ്കേതിക വിദ്യയും നവീനതയും ലിംഗ സമത്വത്തിന്” എന്ന സന്ദേശവുമായി ഇന്ന് വനിതാ ദിനം ആഘോഷിക്കുമ്പോൾ ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ തുടക്കം തന്നെ ജെൻഡർ നീതിയുടെ ഉറച്ച അടിത്തറയിലായിരുന്നു എന്ന വസ്തുതയാണ് എനിക്ക് പ്രത്യാശയേക്കുന്നത് എന്ന വാക്കുകളുമായി രാഷ്ട്രപതി ദ്രൗപതി മുർമു. പുരോഗതി ത്വരിതപ്പെടുത്തേണ്ടത് നമ്മളോരോരുത്തരുമാണ് അതുകൊണ്ട് ഇന്നത്തെ ദിവസം നിങ്ങളുടെ കുടുംബത്തിലോ ചുറ്റുവട്ടത്തോ ജോലി സ്ഥലത്തോ ഒരു മാറ്റം വരുത്തുമെന്നു പ്രതിജ്ഞ ചെയ്യാൻ നിങ്ങൾ ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു. അതോടൊപ്പം ഒരു പെൺകുട്ടിയുടെ മുഖത്ത് പുഞ്ചിരി പരത്തുന്ന മാറ്റം ജീവിതത്തിൽ മുന്നേറാൻ അവൾക്കു കൂടുതൽ അവസരങ്ങളൊരുക്കുന്ന മാറ്റം അതുണ്ടാവട്ടെ എന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
“സാങ്കേതിക വിദ്യയും നവീനതയും ലിംഗ സമത്വത്തിന്” എന്ന സന്ദേശവുമായി ഇന്ന് വനിതാ ദിനം
