ഇരട്ടകളുടെ വിശേഷങ്ങള്‍ എല്ലാവര്ക്കും കൗതുകമാണ്. ഒരേപോലുള്ള ഇരട്ടകളുടേതായാലും ഒരേപോലെയല്ലാത്തവരുടേതായാലും കൗതുകത്തിനു കുറവൊന്നുമില്ല. ഇവിടെ നാം കാണുന്നത് അസാധാരണമായ ഉയര വ്യത്യാസമുള്ള ഇരട്ട സഹോദരിമാരെയാണ്. ഈ അസാധാരണത്വംകൊണ്ടുതന്നെ ഇരുവരും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കുകയും ചെയ്തു. ജപ്പാനിലെ ഒകയാമയില്‍ നിന്നുള്ള ഇരട്ട സഹോദരിമാരായ യോഷിയും മിച്ചിയുമാണ് ഇവര്‍. യോഷിയുടെ ഉയരം നൂറ്ററുപത്തിരണ്ടര സെന്റീ സെന്റീമീറ്ററാണ്. അഞ്ചടി നാലിഞ്ച്. മിച്ചിക്ക് എണ്‍പത്തേഴര സെന്റീ മീറ്ററേ ഉയരമുള്ളൂ. അതായത് രണ്ടടി പത്തര ഇഞ്ച്. ഇരുവരും തമ്മിലുള്ള ഉയര വ്യത്യാസം 75 സെന്റീമീറ്റര്‍ ആണ്. അതായത് രണ്ടടി അഞ്ചര ഇഞ്ച്. പരസ്പരസാമ്യം ഇല്ലാത്ത ഇരട്ടകളില്‍ ഏറ്റവും ഉയര വ്യത്യാസം ഉള്ളവര്‍ എന്ന നിലയിലാണ് യോഷിയും മിച്ചിയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. 33 വയസുള്ള തങ്ങളുടെ ശരീര പ്രകൃതിയില്‍ വ്യത്യാസമുണ്ടെങ്കിലും മനസ് ഒന്നാണെന്നാണ് ഇരുവരും പറയുന്നത്. ഉയരക്കുറവുള്ള മിച്ചി ഇപ്പോഴും മാതാപിതാക്കള്‍ക്കൊപ്പമാണു താമസിക്കുന്നത്. വിവാഹം കഴിഞ്ഞ യോഷി ഒരു കുഞ്ഞിന്റെ അമ്മയാണ് .
ഇരട്ടകള്‍ക്കു ഗിന്നസ് റിക്കാര്‍ഡ് അങ്ങേയറ്റം വ്യത്യാസത്തിന്
