Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാർലമെന്റ് സമ്മേളനത്തിനിടയിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളുടെ പ്രഖ്യാപനമുണ്ടായേക്കും.

രാഹുൽ ഗാന്ധി വിദേശ സന്ദർശനത്തിലും, സോണിയാ ഗാന്ധി ആരോഗ്യകാരണങ്ങളാൽ വിശ്രമത്തിലും,കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ദില്ലിയിൽ ഇല്ലാത്തതുമായ സാഹചര്യത്തിൽ ഹോളിക്ക് ശേഷമാകും കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളെ തീരുമാനിക്കുന്നത്.തരൂരിനെ പ്രവർത്തക സമിതി അംഗമാക്കുന്നതിൽ നേതാക്കൾക്ക് വിയോജിപ്പാണെങ്കിലും വിമർശനങ്ങൾ ഒഴിവാക്കാനായി ക്ഷണിതാവാക്കാനായിരുന്നു നീക്കം. ഇതംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ശശി തരൂർ. ഒരു മാസത്തിനുള്ളിൽ നേതാക്കളെ തീരുമാനിക്കുമെന്നാണ് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ശേഷം പറഞ്ഞത്. കഴിഞ്ഞ ആഴ്ചയാണ് പ്ലീനറി സമ്മേളനം റായ്പൂരിൽ അവസാനിച്ചത്.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാരെന്നു ഹൈക്കോടതി. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ടാണു രൂക്ഷ വിമര്‍ശനം. കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ വലിയ വ്യവസായ ശാലകളില്ല. ഹൈദരാബാദിലും സെക്കന്തരാബാദിലും വലിയ വ്യവസായ ശാലകള്‍ ഉണ്ടായിട്ടും ഇത്രയും പ്രശ്‌നങ്ങളില്ല. വിഷയത്തില്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി രേഖകളുമായി ഇന്നു കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടു. മുന്നണി മാറണമെന്ന അഭിപ്രായം പലര്‍ക്കും ഉണ്ടാകാമെങ്കിലും മുസ്ലീം ലീഗിന്റെ ലക്ഷ്യം യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ലീഗ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി

ബ്രഹ്മപുരത്തെ തീ പിടുത്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്നും കോടതി വാക്കാൽ പരാമർശം നടത്തി. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോട് ഓൺലൈനായി 1.45 ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മറുപടി നൽകാൻ നാളെവരെ സമയം വേണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കോടതി അനുവദിച്ചില്ല. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ. കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ വ്യവസായ ശാലകൾ പോലുമില്ല. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിഎം രവീന്ദ്രൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് മുന്നിൽ ഹാജരായി

സി എം രവീന്ദ്രൻ കൊച്ചിയിലെ ഇഡി ഓഫീസിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് മുന്നിൽ ഹാജരായി.  ലൈഫ് മിഷൻ കേസിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രൻ എത്തിയിരിക്കുന്നത്. ചോദ്യം ചെയ്യാനായി ഇഡി ഇദ്ദേഹത്തിന് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മേഘാലയയിലും നാഗാലാൻഡിലും ഇന്നും ത്രിപുരയിൽ നാളെയും സത്യപ്രതിജ്ഞ

ത്രിപുര മുഖ്രമന്ത്രിയായി മണിക് സാഹ രണ്ടാം തവണയും . നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ ഗവർണർ സത്യദേവ് നാരായൺ ആര്യയെ സന്ദർശിച്ച അദ്ദേഹം പുതിയ മന്ത്രിസഭയുണ്ടാക്കാൻ അവകാശ വാദം ഉന്നയിച്ചു. ഇന്നലെ ചേർന്ന ബി ജെ പി നിയമസഭാ കക്ഷി യോഗത്തിൽ ഏകകണ്ഠമായാണു മണിക് സാഹയുടെ പേര് അംഗീകരിച്ചതെന്നു പാർട്ടി വക്താവ് അറിയിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രേ മോദി , ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നന്ദ തുടങ്ങിയവർ പങ്കെടുക്കും. മേഘാലയാ മുഖ്യമന്ത്രിയായി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആറ്റുകാൽ പൊങ്കാല ഇന്ന്, 10.30 ഓടെ ചടങ്ങുകൾ ആരംഭിക്കും

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിപുലമായ ചടങ്ങുകളോടെ പൊങ്കാല അർപ്പിക്കുന്നത്. രാവിലെ പത്തരയോടെ ക്ഷേത്ര തന്ത്രി ശ്രീകോവിലിൽ നിന്നും ദീപം പകർന്നു നൽകും. ഇത് പണ്ടാര അടുപ്പിൽ ജ്വലിപ്പിക്കുന്നതോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പൊങ്കാല നിവേദ്യം. ഹരിതച്ചട്ടങ്ങൾ പാലിച്ചാണ് ഇത്തവണത്തെ പൊങ്കാല ആഘോഷം. റെയിൽവെയും കെഎസ്ആർടിസിയും പ്രത്യേക സർവ്വീസുകൾ നടത്തുന്നുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തീപിടുത്തത്തെ തുടർന്നുള്ള പുക വ്യാപിച്ച വിഷയത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തുപ്പുണിത്തുറ, മരട് മുനിസിപ്പിലാറ്റികൾ, വടവുകോട് പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ എല്ലാ സ്ക്കൂളുകളിലെയും ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇന്നും അവധി . ബ്രഹ്മപുരത്തെ 110 ഏക്കറിൽ 95% ഭാഗത്തും തീ വ്യാപിച്ചിട്ടുണ്ട്. 4 മീറ്റർ താഴ്ച്ചയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മാലിന്യം നീക്കി വെള്ളം പമ്പു ചെയ്തു പുക കുറയ്ക്കാൻ ശ്രമിക്കുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളിൽ മിക്കവർക്കും ശാരീരിക അസ്വസ്ഥകളുണ്ട്. ഇതേ തുടർന്ന് വിഷപുക വ്യാപിച്ച വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോടതി […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 7

◾രാജ്യത്ത് അതികഠിനമായ ചൂട്. ജലക്ഷാമവും രൂക്ഷമാകുമെന്നു മുന്നറിയിപ്പ്. ചൂടും ജലക്ഷാമവും ആരോഗ്യപ്രശ്നങ്ങളും നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന വകുപ്പുകളുടെ സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നു. വേനല്‍ച്ചൂടു നേരിടാന്‍ ബോധവത്കരണം വേണം, കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും ലഭ്യമാക്കണം, ആശുപത്രികള്‍ സജ്ജമാകണം, കാട്ടുതീ നിയന്ത്രിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നു യോഗം നിര്‍ദേശിച്ചു. ◾ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവും കൊച്ചിയിലെ മാലിന്യപ്പുകയും സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ ഇടപെടണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്തു നല്‍കിയിരുന്നു. ജനങ്ങളെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്തോനേഷ്യയിൽ മണ്ണിടിച്ചിൽ : മരണസംഖ്യ ഉയരുന്നു

ഇന്തോനേഷ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ റിയാവു ദ്വീപിൽ തിങ്കളാഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 11 ആയി. പ്രവിശ്യയിലെ നതുന റീജൻസിയിലെ പ്രകൃതിദുരന്തത്തിൽ 50 ഓളം പേരെ കാണാനില്ലെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ ഏജൻസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു.നതുനയിലെ സെരാസൻ ഗ്രാമത്തിലെ വീടുകൾക്ക് ചുറ്റുമുള്ള കുന്നുകളിൽ നിന്ന് വൻതോതിൽ ചെളി വീണതായി ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു. രക്ഷാപ്രവർത്തകർ 11 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തിരുവനന്തപുരം ജില്ലയിൽ ചിലയിടങ്ങളിൽ ജലവിതരണം മുടങ്ങും

തിരുവനന്തപുരം അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള 900 എംഎം ശുദ്ധജല വിതരണ ലൈനിൽ, പേരൂർക്കട-അമ്പലമുക്ക് പൈപ്പ്‌ലൈൻ റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 08.03.2023 (ബുധനാഴ്‌ച) രാവിലെ 9 മണി മുതൽ 09-03-2023 (വ്യാഴാഴ്ച) രാവിലെ 10 മണി വരെ ചില ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും.കേശവദാസപുരം, നാലാഞ്ചിറ, പരുത്തിപ്പാറ, പാറോട്ടുകോണം, ഇടവക്കോട്‌, ഉള്ളൂർ, ശ്രീകാര്യം, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ചേങ്കോട്ടുകോണം, കാട്ടായിക്കോണം, ചന്തവിള, ചാവടിമുക്ക്, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, അരശുമ്മൂട്‌, പള്ളിത്തുറ, മേനംകുളം, […]