രാഹുൽ ഗാന്ധി വിദേശ സന്ദർശനത്തിലും, സോണിയാ ഗാന്ധി ആരോഗ്യകാരണങ്ങളാൽ വിശ്രമത്തിലും,കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ദില്ലിയിൽ ഇല്ലാത്തതുമായ സാഹചര്യത്തിൽ ഹോളിക്ക് ശേഷമാകും കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളെ തീരുമാനിക്കുന്നത്.തരൂരിനെ പ്രവർത്തക സമിതി അംഗമാക്കുന്നതിൽ നേതാക്കൾക്ക് വിയോജിപ്പാണെങ്കിലും വിമർശനങ്ങൾ ഒഴിവാക്കാനായി ക്ഷണിതാവാക്കാനായിരുന്നു നീക്കം. ഇതംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ശശി തരൂർ. ഒരു മാസത്തിനുള്ളിൽ നേതാക്കളെ തീരുമാനിക്കുമെന്നാണ് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ശേഷം പറഞ്ഞത്. കഴിഞ്ഞ ആഴ്ചയാണ് പ്ലീനറി സമ്മേളനം റായ്പൂരിൽ അവസാനിച്ചത്.
പാർലമെന്റ് സമ്മേളനത്തിനിടയിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളുടെ പ്രഖ്യാപനമുണ്ടായേക്കും.
