നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ 320 ഇന്ത്യക്കാരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനൊപ്പം 100 ഇന്ത്യൻ വംശജരെക്കുറിച്ചും 8 മലയാളികളെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നേപ്പാളിൽ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

 

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 21 തമിഴ്നാട് തീർഥാടകരെ എസ് ജയശങ്കർ സ്വീകരിച്ചു. നേപ്പാൾ വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച അദ്ദേഹം, രക്ഷാദൗത്യത്തിന് നന്ദി അറിയിക്കുകയും ആവശ്യമായ സഹായം നൽകാൻ ഇന്ത്യ തയ്യാറാണെന്നും വ്യക്തമാക്കി

 

സുകുമാര കുറുപ്പിനെ ബ്രൂണോയിൽ കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുമെന്നും ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും പൊലീസ് അറിയിച്ചു.

 

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റേതെന്ന പേരിൽ പ്രചരിച്ച ചിത്രം തൃശൂർ സ്വദേശി ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ള ദാമോദര മേനോനെ ബ്രൂണെയിൽ നിന്ന് നാട്ടിലെത്തിക്കാൻ നോർക്ക ഒരു മാസം മുൻപേ ശ്രമം തുടങ്ങിയെന്ന നിർണായക വിവരവും പുറത്തുവന്നു.

 

വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ മാറ്റമോ വികസനമോ തൊഴിലവസരങ്ങളോ കൊണ്ടുവരാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ എന്നാണ് രാജീവ് ചന്ദ്രശേഖർ വിമർശിച്ചത്.

 

വടകര കണ്ണൂക്കര മാടാക്കര പള്ളിയിലുണ്ടായ ലാത്തിചാർജ് അടക്കമുള്ള നടപടികളിൽ പൊലീസിനെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി രംഗത്തെത്തി. പള്ളിയിലുണ്ടായ പൊലീസ് ഇടപെടൽ അനാവശ്യമായിരുന്നു എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കി.

 

​സ്വന്തം ജീവിതത്തെ യാതൊരുവിധ വെള്ളപൂശലുകളുമില്ലാതെ തുറന്നുകാട്ടിയ സോണിയ ഗാന്ധിയുടെ ആത്മകഥ തിരുത്താൻ പ്രസാധകർ ആവശ്യപ്പെടുന്നതിനോട് “സാധ്യമല്ല ” എന്നതിനപ്പുറം ഒരു മറുപടി ഉണ്ടാകില്ലന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും എഐസിസി സെക്രട്ടറിയുമായ റോജി എം. ജോൺ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ​

 

മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിറ്റിന്റെ ശ്രീനാരായണ ജയന്തി സാംസ്‌കാരിക ആഘോഷത്തിലും ഘോഷയാത്രയിലും സംസാരിക്കവേ ആയിരുന്നു പ്രതികരണം. ചാനലുകാരെ കാണുമ്പോൾ പേടി തോന്നുന്നുവെന്നും തന്റെ ഭാഷാ ശുദ്ധി നന്നാക്കാൻ ആരും പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു

 

ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്ത മുഖ്യമന്ത്രി വി ഡി സതീശൻ, ഗുരുദർശനങ്ങൾ ലോകമെമ്പാടുമുള്ള സംഘർഷങ്ങൾക്ക് പരിഹാരമാണെന്ന് അഭിപ്രായപ്പെട്ടു. ചെമ്പഴന്തിയും ശിവഗിരിയും ലോകത്തിനു മുന്നിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു

 

കോണ്‍ഗ്രസിലെ പ്രാദേശിക നേതാവ് സംഘടിപ്പിച്ച ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു നിർത്തി. ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽ വച്ച് വി ഡി സതീശൻ സഞ്ചരിച്ച വാഹനം തടഞ്ഞത്.സംഘാടകർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്.

 

സിപിഎം വേദിയിലെ ഉമർ ഫൈസി മുക്കത്തിന്റെ വഖഫ് പ്രസംഗത്തെ ചൊല്ലി സമസ്തയിൽ തർക്കം രൂക്ഷമാകുന്നു. ഉമർ ഫൈസി അനാവശ്യ വിവാദമുണ്ടാക്കിയെന്നും ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നും സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി ആരോപിച്ചു.

 

തിരുവനന്തപുരം കൈലാത്ത്കോണത്ത് പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ 40 അംഗ ഗുണ്ടാസംഘം ആക്രമണം നടത്തി. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു, ഒമ്പത് ബൈക്കുകളും രണ്ട് കാറുകളും അക്രമി സംഘം തകർത്തു. ലഹരി മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രകാരം 18 കോടി രൂപ ചെലവഴിച്ച് മഹാരാഷ്ട്രയിലെ ഡാഹാനുവിൽ നിർമ്മിച്ച റോഡ് മൂന്ന് മാസത്തിനുള്ളിൽ തകർന്നു. ഗുണനിലവാരമില്ലാത്ത നിർമ്മാണമാണ് റോഡ് തകരാൻ കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.

 

രാജസ്ഥാനിലെ ഉദയ്പൂരിലെ ആഡംബര ഹോട്ടലിൽ 10 ദിവസം താമസിച്ച ഡൽഹിയിൽ നിന്നുള്ള നാലംഗ കുടുംബം 5.74 ലക്ഷം രൂപയുടെ ബിൽ അടച്ചില്ലെന്നു പരാതി. പ്രശസ്തമായ ‘ദി ഒബറോയ് ഉദയ്‌വിലാസ് ഹോട്ടലിലാണ് സംഭവം. സംഭവത്തിൽ ഡൽഹി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ഡൽഹിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ അനുരാഗ് യാദവും കുടുംബത്തിനെതിരെയാണ് കേസെടുത്തത്.

 

സോണിയ ഗാന്ധിയുടെ ‘ബിലോങിംഗ്’ എന്ന പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പ്രസാധകരായ പെൻഗ്വിൻ ഹൗസ്. എഴുത്തുകാരിയുമായി ചർച്ചകൾ നടന്നുവെന്ന് സ്ഥിരീകരിച്ച അവർ, ചില മാറ്റങ്ങൾ നിരസിച്ചതിനാലാണ് പുസ്തകം പ്രസിദ്ധീകരിക്കാത്തതെന്ന വാദം തള്ളി.

 

ഡൊണാൾഡ് ട്രംപ് ആരംഭിച്ച ഇറാൻ യുദ്ധം ആറുമാസം പിന്നിടുമ്പോൾ അമേരിക്കയ്ക്ക് വലിയ ബാധ്യതയായി മാറിയിരിക്കുന്നു. പശ്ചിമേഷ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യുക്രെയിൻ, തായ്‌വാൻ തുടങ്ങിയ നിർണായക മേഖലകളിൽ യുഎസ് സ്വാധീനം കുറയ്ക്കുകയും ആഗോളതലത്തിൽ പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

 

നോർവേയിലെ ഹരാൾഡ് അഞ്ചാമൻ രാജാവ് അന്തരിച്ചു.യൂറോപ്പിൽ നിലവിലിരുന്ന ഭരണാധികാരികളിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഹാരോൾഡ് അഞ്ചാമൻ. 89ാം വയസിലാണ് അന്ത്യം.

 

മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ കാലിക്കറ്റ് ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം മറികടന്ന് ആലപ്പി റിപ്പിള്‍സ്. ഇതോടെ ആലപ്പി പോയിന്റ് പട്ടികയിലും ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 213 റണ്‍സെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *