കുറ്റ്യാടിയില്‍ മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയിൽ ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ 15-ഓളം തേക്ക് മരങ്ങള്‍ അജ്ഞാതര്‍ മുറിച്ചു കടത്തി. കുറ്റ്യാടി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള കനാല്‍ പരിസരത്തെ 20 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുകടത്തിയത്. ജലസേചന വകുപ്പ് അധികൃതരുടെ പരാതിയില്‍ തൊട്ടില്‍പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമൂഹിക വനവല്കരണ പദ്ധതിയുടെ ഭാഗമായി മണ്ണൊലിപ്പ് തടയാന്‍ നട്ടുപിടിപ്പിച്ച മരങ്ങളാണ് മോഷണം പോയത്.
കുറ്റ്യാടിയിൽ 15-ഓളം തേക്ക് മരങ്ങൾ മുറിച്ചുകടത്തി
