പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണ വ്യക്തമാക്കി. ഡിവിഷൻ വിഭജനം ആലോചിച്ചെടുത്ത തീരുമാനമാണെന്നും സഫലമാക്കിയത് ദീർഘനാളത്തെ കാത്തിരിപ്പാണെന്നും ആഹേഹം പറഞ്ഞു. തീരുമാനമെടുക്കാൻ സഹായിച്ചത് മൂന്ന് റെയിൽവേ ജനറൽ മാനേജർമാരാണ്. കൊങ്കൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർമാരുമായി 40 മണിക്കൂർ ചർച്ച നടത്തിയെന്നും കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി തീരുമാനം പിൻവലിക്കില്ലെന്നും കേന്ദ്ര റെയിൽവേ സഹമന്ത്രി കൂട്ടിച്ചേർത്തു.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി
