ഇന്തോനേഷ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ റിയാവു ദ്വീപിൽ തിങ്കളാഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 11 ആയി. പ്രവിശ്യയിലെ നതുന റീജൻസിയിലെ പ്രകൃതിദുരന്തത്തിൽ 50 ഓളം പേരെ കാണാനില്ലെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ ഏജൻസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു.നതുനയിലെ സെരാസൻ ഗ്രാമത്തിലെ വീടുകൾക്ക് ചുറ്റുമുള്ള കുന്നുകളിൽ നിന്ന് വൻതോതിൽ ചെളി വീണതായി ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു. രക്ഷാപ്രവർത്തകർ 11 […]
തിരുവനന്തപുരം ജില്ലയിൽ ചിലയിടങ്ങളിൽ ജലവിതരണം മുടങ്ങും
തിരുവനന്തപുരം അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള 900 എംഎം ശുദ്ധജല വിതരണ ലൈനിൽ, പേരൂർക്കട-അമ്പലമുക്ക് പൈപ്പ്‌ലൈൻ റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 08.03.2023 (ബുധനാഴ്‌ച) രാവിലെ 9 മണി മുതൽ 09-03-2023 (വ്യാഴാഴ്ച) രാവിലെ 10 മണി വരെ ചില ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും.കേശവദാസപുരം, നാലാഞ്ചിറ, പരുത്തിപ്പാറ, പാറോട്ടുകോണം, ഇടവക്കോട്, ഉള്ളൂർ, ശ്രീകാര്യം, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ചേങ്കോട്ടുകോണം, കാട്ടായിക്കോണം, ചന്തവിള, ചാവടിമുക്ക്, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, […]
ഹര്‍ഷിനയെ സന്ദര്‍ശിച്ച് സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി
കോഴിക്കോട് ശസ്ത്രക്രിയയ്ക്കിടയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പരാതിക്കാരിയായ ഹര്‍ഷിനയെ സന്ദര്‍ശിച്ച് സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. പന്തീരാങ്കാവിലെ വീട്ടിലെത്തിയാണ് ഹര്‍ഷിനയെ സതീദേവി കണ്ടത്. ഹര്‍ഷിനയ്ക്ക് നീതി ലഭിക്കാന്‍ ഇടപെടുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ വ്യക്തമാക്കി.പിഴവ് സംഭവിച്ചത് എവിടെയാണെന്ന് കണ്ടെത്തണം. വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം പുറത്തുവരണമെന്നും പി സതീദേവി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി നേരിട്ടത്തി ഹര്‍ഷിനയെ കണ്ട് സംസാരിച്ചതും സമരം അവസാനിപ്പിച്ചതും. സംഭവത്തില്‍ രണ്ടാഴ്ചക്കകം നടപടി ഉണ്ടാകുമെന്ന് മന്ത്രി […]
2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തലാക്കി
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തലാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2018- 19 സാമ്പത്തിക വര്‍ഷത്തിലാണ് 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റിസര്‍വ് ബാങ്ക് ഇതുവരെ 37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകള്‍ മാത്രമാണ് അച്ചടിച്ചിട്ടുള്ളത്. വിവരാവകാശ രേഖയിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. 2000 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 100 രൂപ, 200 രൂപ, 500 രൂപ നോട്ടുകള്‍ അച്ചടിക്കാനുളള ചെലവ് കുറവാണ്. 2021- 22 കാലയളവില്‍ […]
രവി തേജ ചിത്രം ‘രാവണാസുര’ ടീസര്‍
മാസ് മഹാരാജ എന്ന് തെലുങ്ക് പ്രേക്ഷകര്‍ വിളിക്കുന്ന രവി തേജയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ ഇറങ്ങി. രാവണാസുര എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീര്‍ വര്‍മ്മയാണ്. ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാള താരം ജയറാം ചിത്രത്തിലെ സുപ്രധാന റോള്‍ ചെയ്യുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് ജയറാം അഭിനയിക്കുന്നത്. ജയറാം അവതരിപ്പിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്ന ഒരു പെണ്‍കുട്ടിയുടെ മരണത്തിന്റെ ക്രൈം സീനില്‍ നിന്നാണ് ടീസര്‍ ആരംഭിക്കുന്നതായി കാണിക്കുന്നു. രവി തേജ […]
‘എന്‍ടിആര്‍ 30’ല്‍ നായികയായി ജാന്‍വി കപൂര്‍
കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ ആണ് നായകനാകുന്നത്. ‘എന്‍ടിആര്‍ 30’ എന്ന് വിളിപ്പേരുള്ള ചിത്രത്തില്‍ ജാന്‍വി കപൂറായിരിക്കും നായിക എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാന്‍വി കപൂര്‍ ചിത്രത്തിനായി വാങ്ങിക്കുക എന്നാണ് റിപ്പോര്‍ട്ട്. 3.5 കോടി രൂപയായിരിക്കും പ്രതിഫലം എന്നും ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. എന്തായിരിക്കും ജൂനിയര്‍ എന്‍ടിആറിന്റെയും ജാന്‍വിയുടെയും കഥാപാത്രങ്ങള്‍ എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജാന്‍വി കപൂറിനെ സ്വാഗതം ചെയ്ത് ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട് ‘എന്‍ടിആര്‍ 30’ന്റെ പ്രവര്‍ത്തകര്‍. ‘എന്‍ടിആര്‍ […]
വില കൂട്ടി ഇന്നോവ ഹൈ ക്രോസ്
ഇന്നോവ ഹൈ ക്രോസിന്റെ വില കൂട്ടിയതിനൊപ്പം പുതിയ ഒരു വേരിയന്റും കൂടി അവതരിപ്പിച്ച് ടൊയോട്ട. ലോഞ്ച് ചെയ്ത് രണ്ടുമാസത്തിനുള്ളില്‍ തന്നെ വിപണിയില്‍ സൂപ്പര്‍സ്റ്റാറായ ഹൈ ക്രോസിന് വില കൂട്ടിയിരിക്കുകയാണ് ടൊയോട്ട. 25000 മുതല്‍ 75000 വരെയാണ് വില കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ടൊയോട്ട ഇന്നോവ ഹൈ ക്രോസ്സിനെ വിപണിയില്‍ അവതരിപ്പിച്ചത്. പുതുക്കിയ വിലയനുസരിച്ച് 18.5 ലക്ഷം മുതല്‍ 29.72 ലക്ഷം രൂപ വരെയാണ് ഇന്നോവ ഹൈ ക്രോസ് മോഡലിന്റെ വില. ജി, ജി എക്‌സ്, വി […]
തിരയടങ്ങാത്ത ഉടല്‍
ഉടല്‍ ഒരു കളിയും കളിസ്ഥലവുമാണ്. വെള്ളിത്തിരയിലെ കാമരൂപങ്ങള്‍. തിരയടങ്ങാത്ത തൃഷ്ണകളിലും കാമനകളിലും അത് അഭിരമിക്കുന്നു. കാണക്കാണെ ഉറപ്പില്ലായ്മയിലും അത്യന്തം അപകടങ്ങളിലും ചെന്നു പതിയ്ക്കും. അനുകമ്പയുടെയും ഹിംസയുടെയും അരുകുകളില്‍, അപ്രതീക്ഷിത സംഭവങ്ങളില്‍, സംഭ്രമങ്ങളില്‍ ഉടല്‍നിലകള്‍ മാറിമറിയും. സിനിമ ശരീരങ്ങളുടെ ദൃശ്യസമാഹാരമാണ്. ഭാഷയ്ക്കും ദൃശ്യത്തിനും ദൃശ്യപരിചരണത്തിനും പൂര്‍ണ്ണമായി വിശദീകരിക്കാനാവാത്ത അനുഭവസ്ഥലങ്ങള്‍ ഉടലുകളില്‍ ആണ്ടുകിടക്കുന്നുണ്ട്. അതില്‍ മലയാളിയുടെ സാംസ്‌കാരിക ചരിത്രം ആലേഖനം ചെയ്തിട്ടുണ്ട്. നാമത് എങ്ങനെ വായിക്കും? ‘തിരയടങ്ങാത്ത ഉടല്‍’. കെ. പി. ജയകുമാര്‍. ലോഗോസ് ബുക്‌സ്. വില 220 രൂപ. […]
കറുവയില അമിതമായാല്‍ വിയര്‍പ്പും മൂത്രം പോക്കും!
ഭക്ഷണത്തിന് രുചി കൂട്ടുന്ന ഒന്നാണ് കറുവയില എന്ന ബേലീഫ്. രുചി കൂട്ടുക മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും കറുവയിലയ്ക്കുണ്ട്. ആയുര്‍വേദ ചികിത്സയില്‍ നിരവധി രോഗങ്ങള്‍ക്ക് കറുവയില ഔഷധമാണ്. കറുവയില ഉണക്കിയാണ് ഉപയോഗിക്കുന്നത്. ദഹനപ്രശ്‌നങ്ങള്‍ക്കും ചര്‍മസംരക്ഷണത്തിനും എല്ലാം കറുവയില പരിഹാരമേകും. എന്നാല്‍ ഒരു ദിവസം ഒരു ഗ്രാമിലധികം ഉപയോഗിച്ചാല്‍ വിയര്‍ക്കാനും അമിതമായി മൂത്രം പോകാനും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍, അതുകൊണ്ടുതന്നെ അമിതമായ അളവില്‍ കറുവയില ഉപയോഗിക്കാതെ ശ്രദ്ധിക്കണമെന്നു മാത്രം. ഉണങ്ങിയ കറുവയില കത്തിച്ച പുക ശ്വസിക്കുന്നത് നാഡീ സംവിധാനത്തെ ശാന്തമാക്കുന്നു. മാനസിക […]
രാത്രി വാര്‍ത്തകള്‍
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവും കൊച്ചിയിലെ മാലിന്യപ്പുകയും സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇടപെടണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്തു നല്‍കിയിരുന്നു. ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തില്‍ എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണു കത്തു നല്‍കിയത്. വിഷപ്പുക അടങ്ങിയില്ല, കൊച്ചിയില്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാളെയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല. ഈ വര്‍ഷം നാല്‍പത്തി മൂവായീരത്തിലധികം വനിതകള്‍ പുതു സംരംഭങ്ങള്‍ ആരംഭിച്ചെന്ന അവകാശവാദവുമായി […]
